Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽവർ ലൈൻ കല്ലിടൽ; ജനവികാരത്തിന് മുമ്പിൽ മുഖ്യമന്ത്രി മുട്ടു മടക്കിയെന്ന് കെ സുരേന്ദ്രൻ

ദില്ലി; സിൽവർലൈൻ കല്ലിടൽ നിർത്തിവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കിയത് കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർലൈൻ യാഥാർത്ഥ്യമാവില്ലെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പായിരുന്നു. ചെയ്തുപോയ തെറ്റുകൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയുകയും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്യണമെന്നും സുരേന്ദ്രൻ പറഞ്ഞു.

 k-surendran-1619949391-1649438888.

സിൽവർലൈൻ വിഷയം ഉയർത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സിൽവർ ലൈനിനെതിരാണ് ജനവികാരമെന്ന് വോട്ട് അഭ്യർത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാർക്ക് ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു. പിടിവാശി ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമ്മീഷൻ അടിക്കാനാവരുത്. കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാൻ ആരെയും കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സർക്കാർ അനുവദിക്കില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സിൽവർലൈനിന്റെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയായത്. ഇവർക്ക് നീതി ലഭിക്കണം. ജനങ്ങളുടെ ആശങ്ക ഒഴിയും വരെയും ബി ജെ പി സമരരംഗത്തുണ്ടാകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

അതേസനയം കോൺഗ്രസിന്റെ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണിതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായി. സർക്കാർ ജനങ്ങളോട് തെറ്റ് സമ്മതിക്കണമെന്നും സതീശൻ പറഞ്ഞു.

'മിഴികളിൽ'....നോക്കി നിന്ന് പോകും അഹാനയെ.. ഇങ്ങനെയൊക്കെയാണ് മദ്രാസിലെ വൈകുന്നേരങ്ങൾ എന്ന് താരം

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അടക്കം എടുത്തിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കണം. തൃക്കാക്കരയിൽ ജനങ്ങളെ സമീപിച്ചപ്പോൾ ജനരോഷം സർക്കാരിന് ബോധ്യപ്പെട്ടു. ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്ന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടി വന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടൽ. ജനശക്തിക്ക് മുന്നിൽ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു. ഒന്നാം ഘട്ട സമരം വിജയിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്മാറേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.

സാമൂഹിക ആഘാത പഠനത്തിന് ഇനി മുതല്‍ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് കല്ലിടൽ നടപടിയിലേക്ക് സർക്കാർ കടന്നത്. എന്നാൽ കല്ലിടലിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നടപടിയിൽ നിന്നും സർക്കാർ പിൻമാറിയത്. ഇനി മുതല്‍ ഭൂഉടമകളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമെ കല്ലിടുകയുള്ളു. അതേസമയം സർവേ രീതി മാത്രമാണ് മാറിയതെന്നും സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. സർക്കാർ സംഘർഷം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ർവേ രീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലല്ല സർക്കാർ തീരുമാനമെന്നും ജയരാജന്‍ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെ്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഇന്ന് കെ പി സി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാരിന്റെ നിലപാട് മാറ്റമെന്നും സുധാകരൻ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+