സിൽവർ ലൈൻ; കേരളം കടത്തിലേക്ക് കൂപ്പ് കുത്തും,സംസ്ഥാനം ശ്രീലങ്കയോ വെനിസ്വേലയോ ആകുമെന്ന് കൊടിക്കുന്നിൽ
തിരുവനന്തപുരം; സിൽവർ ലൈൻ പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ് ഇനിയും ഉയരുമെന്ന് സിപിഎം ആവർത്തിക്കുമ്പോഴും ചെലവ് 63,941 കോടിയാണ് ആകുകയെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകുമ്പോൾ ഡിപിആറിൽ വ്യക്തമാക്കിയ തുകയാണിത്. പദ്ധതി ചെലവ് ഒരു ലക്ഷം കോടി കടന്നേക്കുമെന്നാണ് നീതി ആയോഗം അടക്കം വിലയിരുത്തുന്നത്.
അതിനിടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുകയാണെങ്കിൽ അത് കേരള സംസ്ഥാനത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. പദ്ധതിയ്ക്കെതിരെ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ. പദ്ധതി നടപ്പായാൽ കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പുകുത്തുന്ന കേരളത്തിനു താങ്ങാനാവാത്ത ബാധ്യതയായി മാറി കേരളം ശ്രീലങ്കയോ വെനിസ്വേലയോ പോലെ ആയി മാറും.ശമ്പളവും പെൻഷനും നൽകാൻ മാവേണ്ടി മാത്രം കടം എടുക്കുന്ന, വരുമാന സ്രോതസ്സുകൾ ഇല്ലാത്ത കേരളത്തിലേക്ക് ഇത്തരം ഒരു പദ്ധതി നൽകുന്നത് സാമ്പത്തിക ദുരന്തം ആകുമെന്നും അദ്ദേഹം ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കൊടുക്കുന്നിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

ഊതിവീർപ്പിച്ച വ്യാജ വസ്‌തുതകൾ കൊണ്ട് നിറച്ച സിൽവർ ലൈൻ ഡി പി ആർ മുഖവിലക്കെടുക്കരുതെന്നും, 63000 കോടി രൂപയെന്നു ചെലവ് കാട്ടി കേരളസർക്കാർ അനുമതി നേടിയെടുക്കാൻ ശ്രമിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ യഥാർഥ ചെലവ് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയെങ്കിലും ആകുമെന്ന് ഇ ശ്രീധരനും , നീതി ആയോഗും പോലും നിർണ്ണയിച്ച സിൽവർ ലൈൻ പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള അനുമതിയും നൽകരുതെന്നും, വിദേശ ലോൺ സ്വീകരിക്കാനുള്ള അനുമതിയും നൽകരുതെന്നും കേന്ദ്ര ധന വിനിമയ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കവെ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.
ഇതേ ആവശ്യം ആ സമയം ലോക്‌സഭയിൽ ചർച്ച വീക്ഷിക്കാൻ സഭയിൽ ഉണ്ടായിരുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനു മുൻപിലും ഉന്നയിക്കുകയും മന്ത്രി സിൽവർ ലൈൻ ഡി പി ആർ പരിശോധിച്ച്, പദ്ധതിക്ക് അനുമതി നിഷേധിക്കണമെന്നും ആവശ്യപ്പെട്ടു. കേരള സർക്കാർ , അതും മുഖ്യമന്ത്രി ഉൾപ്പെടെ ഇപ്പോഴും പ്രചരിപ്പിക്കുന്നത് കേരളത്തിന് സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നാണെന്നും, അത് പ്രകാരമാണ് സർവേ നടത്തുന്നതെന്നും ആണ്, ഈ വിഷയത്തിൽ ധനകാര്യ മന്ത്രി ധനബില്ലിന്റെ മറുപടി പ്രസംഗത്തിൽ വിശദീകരണം തരണമെന്നും ലോക്‌സഭയിൽ സന്നിഹിതയായിരുന്ന നിർമ്മല സീതാരാമനോടാവശ്യപ്പെട്ടു.
ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുകയാണെങ്കിൽ അത് കേരളം സംസ്ഥാനത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയായിരിക്കുമെന്നും കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പുകുത്തുന്ന കേരളത്തിനു താങ്ങാനാവാത്ത ബാധ്യതയായി മാറി , കേരളം ശ്രീലങ്കയോ വെനിസ്വേലയോ പോലെ ആയി മാറുമെന്ന് പറഞ്ഞു. ശമ്പളവും പെൻഷനും നൽകാൻ മാവേണ്ടി മാത്രം കടം എടുക്കുന്ന, വരുമാന സ്രോതസ്സുകൾ ഇല്ലാത്ത കേരളത്തിലേക്ക് ഇത്തരം ഒരു പദ്ധതി നൽകുന്നത് സാമ്പത്തിക ദുരന്തം ആകുമെന്നും ചൂണ്ടിക്കാട്ടി.
കടവും സംസ്ഥാനത്തിന്റെ സ്വന്തം വരുമാനവും അപകടകരമായ രീതിൽ വ്യതിയാനമുള്ള, റവന്യു ചെലവുകൾക്ക് കടത്തിന്റെ 75 ശതമാന ചെലവഴിക്കുന്ന കേരളത്തിലേക്ക് വൻ ബാധ്യതയായി മാറുന്ന സിൽവർ ലൈൻ കൊണ്ടുവരാൻ കേന്ദ്രം കൂട്ടുനിൽക്കരുതെന്നും ചർച്ചയിൽ കൂടി ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിക്കെതിരാതിയുള്ള ജനവികാരവും ജനങ്ങളുടെ ആശങ്കക ളും വസ്തുതകളും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കേരളത്തിലെ പത്തൊൻപത് യു ഡി എഫ് എംപിമാർ സമഗ്ര മെമ്മോറാണ്ടം സമർപ്പിച്ചതാണെന്നും വിശദമാക്കി.
ഒപ്പം തന്നെ കേന്ദ്ര ബജറ്റ് ഇത്തവണയും പട്ടിക ജാതി പട്ടിക വർഗങ്ങളുടെ നേർക്ക് കടുത്ത അവഗണന മാത്രമാണ് സമ്മാനിച്ചതെന്നും ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വർഷം പട്ടികജാതി വിഭാഗങ്ങൾക്ക് 1,42,342.36 കോടി രൂപയും, പട്ടിക വർഗ്ഗങ്ങൾക്ക് 89,265.12 കോടി രൂപയും ആണ് വകയിരുത്തിയിരിക്കുന്നത്, എന്നാൽ ഈ തുകയിൽ ആകെ 37.79 % അഥവാ 53794.9 കോടി രൂപ മാത്രമാണ് പട്ടികജാതി വിഭാഗങ്ങൾക്ക് മാത്രമായുള്ള പദ്ധതികൾക്ക് നൽകിയത്, പട്ടിക വർഗ വിഭാഗങ്ങൾക്ക് മാത്രമായുള്ള പദ്ധതികൾക്ക് ഇത് 43.8% അഥവാ 39,113 കോടി രൂപ മാത്രമാണെന്നു ചൂണ്ടിക്കാട്ടി.
Recommended Video
നീതി ആയോഗിന്റെ പരിഷ്‌കരിച്ച നിർദേശങ്ങളും, ബജറ്റിലെ ആകെ ചെലവ് വകയിരുത്തൽ നിർദേശങ്ങളും, സാമ്പത്തിക വർഷത്തിലെ വകയിരുത്തലും പരിശോധിച്ചത് പ്രകാരം പട്ടിക ജാതി വിഭാഗങ്ങൾക്ക് ആകെ തുകയിൽ 129,181 കോടി രൂപയുടെയും പട്ടിക വർഗ വിഭാഗത്തിനു 55,077 കോടി രൂപയുടെയും കുറവ് ഉണ്ടെന്നും ചൂണ്ടിക്കാട്ടി.
ഓരോ ദിവസവും പത്ത് ദളിത് സ്ത്രീകൾ തോറും പീഡിപ്പിക്കപ്പെടുന്ന ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റ ബജറ്റിൽ ദളിത് പീഡന നിയമം സംബന്ധിച്ച ബജറ്റ് വകയിരുത്തലിൽ ദളിത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള വകയിരുത്തൽ കേവലം 180 കോടി രൂപ മാത്രമാണു എന്നും ചൂണ്ടിക്കാട്ടി.
ഒപ്പം തന്നെ കേരളത്തിന് എയിംസ് അനുവദിക്കണമെന്നും, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തണമെന്നും , ദളിത് ക്രിസ്ത്യൻ ജന വിഭാഗൾക്കും അതീവ പിന്നോക്ക ഹിന്ദു വിഭങ്ങൾക്കും അവരുടെ പുരോഗതിയും ക്ഷേമവും ഉറപ്പു വരുത്താൻ വേണ്ടി ദേശീയ കോർപ്പറേഷനുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഒപ്പം തന്നെ കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ, കശുവണ്ടി തൊഴിലാളികൾ , റബർ ടാപ്പിംഗ് തൊഴിലാളികൾ , കോവിഡിൽ കുടുംബനാഥൻ നഷ്ടപ്പെട്ട കുടുംബങ്ങൾ, തേയില , കാപ്പി തൊഴിലാളികൾ എന്നിവർക്കും പെൻഷൻ മറ്റു ആനുകൂല്യങ്ങൾ എന്നിവ നൽകണമെന്നും ആവശ്യപ്പെട്ടു.












Click it and Unblock the Notifications