Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റ് മാർച്ചിനിടെ യുഡിഎഫ് എംപിമാർക്ക് മർദനം..ഹൈബി ഈഡൻ എംപിയുടെ മുഖത്തടിച്ച് പോലീസ്

ദില്ലി; സിൽവർ ലൈൻ വിഷയത്തിൽ പാർലമെന്റ് മാർച്ചിനിടെ യു ഡി എഫ് എംപിമാർക്ക് മർദനം. വിഷയത്തിൽ വിജയ് ചൗക്കിൽ പ്രതിഷേധിക്കുകയായിരുന്നു എം പിമാരെ ദില്ലി പോലീസ് തടയുകയായിരുന്നു. ഇവിടെ നിന്ന് പാലര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് എംപിമാരെ പോലീസ് തടഞ്ഞത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു.

par-1648100998.jpg -Properties

സംഘർഷത്തിനിടയിൽ എം പിമാരെ ദില്ലി പോലീസ് കൈയ്യേറ്റം ചെയ്തു. ടി എന്‍ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ച് തള്ളിയെന്നും എം പിമാര്‍ ആരോപിച്ചു. ഹൈഹബി ഈഡൻ എംപിയുടെ മുഖത്ത് ദില്ലി പോലീസ് അടിക്കുന്നതായുള്ള ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പുരുഷ പോലീസുകാര്‍ തന്നെ മര്‍ദ്ദിച്ചെന്ന് രമ്യ ഹരിദാസ് എം പി ആരോപിച്ചു. തങ്ങൾ എം പിമാരാണെന്ന് ആവർത്തിച്ചെങ്കിലും കടത്തിവിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിഷേധത്തിന് ശേഷം പാ‍ലമെന്റിലേക്ക് പോകാനൊരുങ്ങുവയേണ് ദില്ലി പോലീസിന്റെ അതിക്രമമെന്ന് നേതാക്കൾ പറഞ്ഞു.

ജനാധിപത്യ അവകാശങ്ങൾക്കും, പ്രതിഷേധങ്ങൾക്കും വില കല്പിയ്ക്കാത്ത രണ്ടു സർക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിയ്ക്കുന്നതെന്ന് ഹൈബി ഈഡൻ എം പി കുറ്റപ്പെടുത്തി എം പി മാർക്കും മാധ്യമപ്രവർത്തകർക്കും വനിതാ എം പിക്കുമെതിരെവരെ പാർലമെന്റ് പരിസരത്ത് അക്രമം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരാളെയും നിശ്ശബ്ദരാക്കാനാവില്ല, ഒരു നാവും ഇടറില്ല, ഇനിയുമുറക്കെത്തന്നെ ജനശബ്ദം മുഴങ്ങുമെന്നും ഹൈബി ഈഡൻ പറഞ്ഞു.സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി.സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യു ഡി എഫ് എം പിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആരോപിച്ചു.

അതേസമയം ഇന്ന് സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് യുഡിഎഫ് എംപിമാർ നോട്ടീസ് നൽകിയിരുന്നു. എം പിമാരായ ഹൈബി ആന്റോ ആന്റണി എന്നിവരാണ് പദ്ധതിക്ക് അം​ഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

Recommended Video

cmsvideo
    കെ റെയില്‍ സമരം ശക്തമാക്കാന്‍ കരുതല്‍ പട ഇറങ്ങുന്നു | Oneindia Malayalam

    സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽ ഡി എഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുകയാണെന്ന് നോട്ടീസിൽ ഹൈബി ഈഡൻ എംപി പറഞ്ഞു. പദ്ധതിക്കെതരായ ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് സർക്കാർ നേരിടുകയാണെന്നും നോട്ടീസിൽ ബൈബി ഈഡൻ ചൂണ്ടിക്കാട്ടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+