Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷ് പോലീസിനെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് കേരള പോലീസ് അഴിഞ്ഞാടുന്നത്: മുല്ലപ്പള്ളി

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ദേശീയ പ്രസ്ഥാനകാലത്തെ ബ്രിട്ടീഷ് പോലീസിനെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് കേരളത്തിലെ പോലീസ് അഴിഞ്ഞാട്ടം നടത്തുന്നതെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയുടെ സർക്കാർ അധികാരത്തിൽ വന്ന ശേഷം സ്ത്രീ സുരക്ഷ കടംകഥയായി. ശിശുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകി. ഇതൊന്നും കണ്ടില്ലെന്ന് കരുതുന്ന മഹിളാ നേതാക്കന്മാരെ ഓർത്ത് കേരളം നാണിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലുടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ലിംഗ നീതി, സ്ത്രീ സുരക്ഷ, നവോത്ഥാന മതിൽ !!!
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ദേശീയ പ്രസ്ഥാനകാലത്തെ ബ്രിട്ടീഷ് പോലീസിനെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് കേരളത്തിലെ പോലീസ് അഴിഞ്ഞാട്ടം നടത്തുന്നത്. സിൽവർ ലൈൻ പ്രക്ഷോഭത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന സ്ത്രീകളെയാണ് ബോധപൂർവമായി പോലീസ് അക്രമിക്കുന്നത്. പല ഇടങ്ങളിലും പോലീസിന്റെ കൈയ്യൂക്കിന് കൊച്ചു കുട്ടികൾ പോലും ഇരയായിരിക്കുകയാണ്. ഹൃദയഭേദകമായ ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ഉടനീളം നടക്കുമ്പോൾ ഒന്നും അറിയില്ല എന്ന മട്ടിൽ നിയമസഭക്ക് അകത്തും പുറത്തും സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

mullappally

രണ്ട് ദിവസം മുമ്പാണ് സമരം ചെയ്യുന്ന ഒരു യുവതിയുടെ ഇരു കാലുകളും പിടിച്ചുവലിച്ച് മനുഷ്യത്വ രഹിതമായി അവരെ കസ്സ്റ്റഡിയിലെടുത്തത്. സമരമുഖത്ത് അമ്മയോടൊപ്പം എത്തിചേർന്ന കുഞ്ഞിന്റെ നിലവിളി കേരളത്തിന്റെ മുഴുവൻ ആർത്തനാദമായി മാറിയിരിക്കുന്നു. പോലീസിന്റെ മൃഗീയ നടപടി അവസാനിപ്പിക്കാൻ കൂട്ടാക്കാത്ത താന്തോന്നിയായ മുഖ്യമന്ത്രിയെ നമുക്ക് വിടാം. പക്ഷെ സ്ത്രീ വിമോചനത്തെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചും നവോത്ഥാന മതിലിനെക്കുറിച്ചും ഘോര ഘോരം പ്രസംഗിക്കുകയും ചാനലുകളിൽ വന്ന് ആത്മരോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ കപട മുഖങ്ങളെവിടെ.

പിണറായിയുടെ സർക്കാർ അധികാരത്തിൽ വന്ന ശേഷം സ്ത്രീ സുരക്ഷ കടംകഥയായി. ശിശുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകി. ഇതൊന്നും കണ്ടില്ലെന്ന് കരുതുന്ന മഹിളാ നേതാക്കന്മാരെ ഓർത്ത് കേരളം നാണിക്കുന്നു. സിനിമാ നടിയുടെ അഭിമാനം പറിച്ചു കീറീയിട്ടും അന്ധത നടിക്കുന്ന, രണ്ട് മോഡലുകൾ കൊച്ചി എന്ന മഹാ നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞപ്പോൾ മൗനം പാലിക്കുന്ന, പുരാവസ്തു വിൽപ്പനക്കാരന്റെ അന്ത:പുരങ്ങളിൽ നടന്ന അഴിഞ്ഞാട്ടങ്ങളറിയില്ല എന്ന് നടിച്ചും മുന്നോട്ട് പോകുന്ന സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികൾക്കെന്തു പറ്റി. ആരാണവരെ പിറകിൽ നിന്ന് വലിക്കുന്നത്. ഭയരഹിതമായി മുഖം നോക്കാതെ സഹജീവികൾക്കുവേണ്ടി നിലപാടെടുക്കാൻ കഴിയാത്തവർ സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്നത് നിരർഥകമാണ്.

സിൽവർ ലൈൻ സമര മുഖത്ത് ആർജ്ജവത്തോടെയും ആത്മാഭിമാനത്തോടെയും സമരം ചെയ്യുന്ന സഹോദരിമാർ നാട്ടിന് മുഴുവൻ അഭിമാനമാണ്. അവരുടെ ചെറുത്തു നില്പ് കേരളത്തിന് മുഴുവൻ ആവേശം പകരുന്നു. ഈ നാട്ടിന്റെ നിലനില്പിനു വേണ്ടി നടക്കുന്ന പോരാട്ടം വിജയം കൈവരിക്കുമെന്ന തിൽ ചരിത്ര ബോധമുള്ളവർക്ക് അല്പം പോലും സംശയമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+