'വിഡ്ഢിത്തം, സര്‍വേകല്ല് പിഴുത് വികസനം മുടക്കാമെന്നത്, പിഴുത കല്ലുകൾ പുനഃസ്ഥാപിക്കും' - ആനാവൂര്‍
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ്സിന് എതിരെ വിമർശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂര്‍ നാഗപ്പന്‍. പദ്ധതിയുടെ സര്‍വേ കല്ലുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഉടൻ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഭാവി തലമുറയുടെ വലിയ വികസന സ്വപ്നങ്ങളെ തല്ലിക്കെടുത്താന്‍ ഇറങ്ങിയിരിക്കുന്നതാണ് മുക്കൂട്ട് മുന്നണി എന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയത്.
മുക്കൂട്ട് മുന്നണിയെ കേരളത്തിലെ യുവത ചരിത്രത്തിന്റെ ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിയും. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കോൺഗ്രസ്സ് പിഴുത് എറിഞ്ഞ കല്ലുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തും.

പദ്ധതിയുടെ സര്‍വേ കല്ല് പിഴുത് മാറ്റിയാൽ വികസനം മുടക്കാം എന്നത് വിഡ്ഢിത്തം ആണെന്ന് അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ സാമൂഹിക ആഘാത പഠനം നടത്തുന്നത് നിയമാനുസൃതമായി ഉളള നടപടിയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കി. എന്നിട്ടും സര്‍വേ കല്ല് പിഴുത് എറിയും എന്ന ജല്പനങ്ങളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പോലുള്ള നേതാക്കൾ നടത്തുന്നത് എന്നും ആദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഈ പദ്ധതി കേരളത്തിലെ ജനങ്ങളുടെ കണ്ണീര്‍ വീഴാതെയാണ് നടപ്പാക്കണം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളോട് ഒരു കാര്യം പറഞ്ഞാല്‍ അത് പറഞ്ഞ രീതിയിൽ തന്നെ നടപ്പിലാക്കുന്നവരാണ് എല്‍ഡിഎഫ് സര്‍ക്കാർ എന്നും ആനാവൂര്‍ വ്യക്തമാക്കി. പദ്ധതിക്ക് എതിര്‍പ്പ് ഉണ്ടാക്കി സർവേ കല്ല് പിഴുത് എറിഞ്ഞ കോണ്‍ഗ്രസ് തെരുവാധാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടുപ്പ് എടുത്ത് ഒളിപ്പിച്ചാല്‍ കല്യാണം മുടക്കാം എന്ന ചൊല്ലു പോലെ ഉളള വിഡ്ഢിത്തം ആണ് പദ്ധതിയുടെ സര്‍വേ കല്ല് പിഴുത് വികസനം മുടക്കാൻ ഇവിടെ പലരും നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആനാവൂര്‍ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ; -
'കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിനായി നടത്തുന്ന സര്‍വ്വേ നിയമാനുസൃതമുള്ള നടപടിയാണെന്ന് ബഹു. ഹൈക്കോടതിയും ബഹു സുപ്രീം കോടതിയും വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഡിഎഫ് ബിജെപി എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ വികസന വിരുദ്ധ സമരത്തില്‍ നിന്ന് പിന്മാറും എന്നാണ് ജനാധിപത്യ സമൂഹം കരുതിയത്. എന്നാല്‍ സുപ്രീം കോടതി പറഞ്ഞാലും ഞങ്ങള്‍ കല്ല് പിഴല്‍ തുടരുമെന്നാണ് വി ഡി സതീശന്റെ ജല്പനം.

തുടുപ്പ് എടുത്ത് ഒളിപ്പിച്ചാല്‍ കല്യാണം മുടക്കാം' എന്ന ചൊല്ലുപോലെ മറ്റൊരു വിഡ്ഢിത്തമാണ് സര്‍വ്വേക്കല്ല് പിഴുതാല്‍ വികസനം മുടക്കാം എന്നത്. കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സില്‍വര്‍ ലൈന്‍ പദ്ധതി ആരെയും നഷ്ടപ്പെടുത്താതെയും ഒരാളുടെയും കണ്ണീര്‍ വീഴാതെയും നല്ല നിലയ്ക്കുള്ള നഷ്ടപരിഹാരവും മറ്റു സഹായങ്ങള്‍ നല്‍കിയുമാണ് നടപ്പാക്കുക എന്ന് കേരളത്തിന്റെ ബഹുമാനപെട്ട മുഖ്യമന്ത്രി സ: പിണറായി വിജയന്‍ നേരിട്ട് തന്നെ നാടിനാകെ ഉറപ്പുനല്‍കിയിട്ടുണ്ട്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളോട് ഒരു കാര്യം ഉറപ്പ് പറഞ്ഞാല്‍ അത് പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്നവരാണ് എന്ന കാര്യം അനുഭവങ്ങളിലൂടെ അറിയുന്ന കേരളത്തിലെ ജനങ്ങള്‍ കെ റെയില്‍ പദ്ധതിയെയും സര്‍വാത്മനാ പിന്തുണയ്ക്കുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കല്ലു പിഴുത കോണ്‍ഗ്രസ് തെരുവാധാരമാകും. കേരളത്തിലെ ഭാവിതലമുറയുടെ വികസന സ്വപ്നങ്ങളെ തല്ലിക്കെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട മുക്കൂട്ട് മുന്നണിയെ യുവത ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും. ഈ അവിശുദ്ധ കൂട്ടുകെട്ട് പിഴുതെറിഞ്ഞ കല്ലുകള്‍ നാട്ടുകാര്‍ സ്വമേധയാ പുനഃസ്ഥാപിക്കുന്നതാണ് ഇന്ന് കാണുന്ന കാഴ്ച. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടാന്‍ പോവുകയാണ്'
Recommended Video
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications