Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല, സില്‍വര്‍ലൈന്‍ വിരുദ്ധ സമരം ശക്തിപ്പെടുത്തുമെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ : സംസ്ഥാനത്ത് കെ - റെയിലിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബി ജെ പി സില്‍വര്‍ലൈന്‍ വിരുദ്ധ സമരം ശക്തമാക്കുമെന്നും ആലപ്പുഴയില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ കെ സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള പദയാത്ര ഈ മാസം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു .

മലപ്പുറം കവന്നൂരില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ ജില്ലയിലെ വനിതാ ജനപ്രതിനിധിമാര്‍ പോലും എത്താതിരുന്നത് ഞെട്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് കിടപ്പിലായ അമ്മയുടെ മുമ്പില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട, സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഇരയക്ക് വേണ്ടി ശബ്ദിക്കാന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ തയ്യാറാവാത്തത് ? കാവന്നൂരില്‍ പീഡിപ്പിക്കപ്പെട്ട ഇരയ്ക്ക് വേണ്ടി ഒന്നും മിണ്ടാത്ത വനിതാപ്രവര്‍ത്തകര്‍ക്ക് വനിതാദിനം ആഘോഷിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

kerala

കേരളത്തിലെ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കൊട്ടേഷന്‍ -ലഹരി മാഫിയ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ക്രിമിനലുകള്‍ക്കെല്ലാം രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് നിഷ്‌ക്രിയമാണ്. ഔദ്യോഗിക പ്രതിപക്ഷത്തിന് ഇത്തരം കാര്യത്തിലൊന്നും ഒരു താത്പര്യവുമില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി .

യുക്രൈനില്‍ നിന്നും നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നത് സമാനതകളില്ലാത്ത തരത്തിലുള്ള നയതന്ത്ര വിജയമാണ്. 2500 ഓളം മലയാളി വിദ്യര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ സാധിച്ചു. ഇതില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ എട്ടുകാലി മമ്മൂഞ്ഞാവുകയാണ് .

കേന്ദ്ര സര്‍ക്കാര്‍ ദില്ലിയില്‍ എത്തിച്ച വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കുന്നതില്‍ സംസ്ഥാനം വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. കേരള പ്രഭാരി സി പി രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ ഒ. രാജഗോപാല്‍ , കുമ്മനം രാജശേഖരന്‍ , പി കെ കൃഷ്ണദാസ്, അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

അതേസമയം, കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ - റെയില്‍) നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായായാണ് അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്നത് .

2013 ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 4(1) വകുപ്പ് അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. 1961ലെ കേരള സര്‍വ്വേ അതിരടയാള നിയമത്തിലെ 6 ( 1 ) വകുപ്പ് അനുസരിച്ച അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . പാത കടന്നു പോകുന്ന തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് ഇത്രയും ദൂരം കല്ലിട്ടത്. പത്തനംതിട്ട ജില്ലയിലും വൈകാതെ തുടങ്ങുമെന്നും കെ റെയില്‍ വ്യക്തമാക്കയിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+