സിൽവർ ലൈൻ: വിമർശകർക്ക് മറുപടി നൽകാൻ സർക്കാർ; എതിർക്കുന്ന സമരക്കാർക്ക് ക്ഷണമില്ല
തിരുവനന്തപുരം: സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് വിമർശകർക്ക് മറുപടി നൽകാൻ സർക്കാർ. വിമർശകരുടെ പദ്ധതിയെ സംബന്ധിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനും സർക്കാർ മറുപടി നൽകുന്നതിനും വേണ്ടി വേദി ഒരുങ്ങുകയാണ്.
സിൽവർ ലൈൻ പദ്ധതിയിൽ സാങ്കേതിക സംശയം ഉന്നയിക്കുന്ന വ്യക്തികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കി. വരുന്ന ഏപ്രിൽ 28 - ന് തിരുവനന്തപുരത്താണ് സർക്കാറിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുക.

അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു തുടങ്ങിയവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരും സർക്കാറിന്റെ ചർച്ചയിൽ പങ്കെടുക്കും എന്നാണ് വിവരം. അതേസമയം, പദ്ധതിയെ എതിർക്കുന്ന സമരക്കാർക്ക് ചർച്ചയിലേക്ക് ക്ഷീണം ഉണ്ടാകില്ല.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിവിധ രീതിയിൽ ഉള്ള സംഘർഷങ്ങൾ ആയിരുന്നു നടന്നിരുന്നത്. നാട്ടുകാരും പ്രതിപക്ഷവും ഒത്തുചേർന്ന് ആയിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെ തുടർന്നുള്ള പ്രതിഷേധങ്ങളും കേരളത്തിൽ നടക്കുകയാണ്.
ഇതിന് പിന്നാലെ ഇന്നും കേരളത്തിൽ സർവേ കല്ലുകൾ നടന്നിരുന്നു. എന്നാൽ, കണ്ണൂർ ചാലയിൽ അടക്കം കല്ല് പിഴുത് മാറ്റുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസവും കെ റെയിൽ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ചാലയിൽ കല്ലിടൽ നടന്നു. എന്നാൽ ശക്തമായ പ്രതിഷേധം ആണ് ഇന്നലെയും സ്ഥലത്ത് നടന്നത്.
ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ കൊണ്ടു വന്ന് റീത്ത് വെച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ 27 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ നേരിട്ടായിരുന്നു ഈ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നത്. ഇന്നലെ നാല്പതോളം കല്ലുകളായിരുന്നു കണ്ണൂർ ചാലയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്നത്. ഇതിനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റിയത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications