'സജി ചെറിയാൻ മന്ത്രിയോ അതോ, സിൽവർ ലൈൻ ഉദ്യോഗസ്ഥനോ' - വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ മന്ത്രി സജി ചെറിയന് എതിരെ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാൻ മന്ത്രിയോ അതോ, സിൽവർ ലൈൻ ഉദ്യോഗസ്ഥനോ എന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം.
പദ്ധതിയ്ക്ക് എതിരെ കൊഴുവല്ലൂരിൽ യുഡിഎഫ് സർവ്വേ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. എന്നാൽ, കല്ലുകൾ സജി ചെറിയാൻ വീണ്ടും സ്ഥാപിക്കുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചാണ് ചെന്നിത്തല എത്തിയത്.
കല്ലുകൾ വീണ്ടും സ്ഥാപിച്ചത് നീതി നിഷേധമാണ്. കേരളത്തിലെ മന്ത്രിമാർ ഇത്തരം നടപടികളിൽ നിന്നും പിന്മാറണം. ജനവികാരം മനസ്സിലാക്കി സർക്കാർ മുന്നോട്ട് പോകുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നും ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ദിവസം പദ്ധതിയുടെ സർവ്വേ കല്ലുകൾ പിഴുത് എറിഞ്ഞിരുന്നു. എന്നാൽ, സര്‍വേ കല്ലുകള്‍ മന്ത്രി ഇടപെട്ട് പുനസ്ഥാപിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ വീട് കയറി മന്ത്രി സജി ചെറിയാന്‍ സില്‍വര്‍ ലൈനിന്റെ അനുകൂല പ്രചരണം നടത്തിയിരുന്നു. ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ വീടുകളിലാണ് മന്ത്രി എത്തിയത്. അതി രാവിലെ ഇരു ചക്രവാഹനത്തിൽ ആയിരുന്നു മന്ത്രിയും സംഘവും വീട് കയറാന്‍ വന്നത്. ജനങ്ങളില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാനായിരുന്നു മന്ത്രിയുടെ ശ്രമം.

അതേസമയം, സിൽവർ ലൈൻ കല്ലിടലിന് എതിരെ കൊല്ലത്ത് ശക്തമായ പ്രതിഷേധം ഇന്ന് നടന്നിരുന്നു. റോഡിൽ കഞ്ഞിവച്ചാണ് കല്ലിടലിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. തഴുത്തലയിൽ പ്രദേശ വാസികൾ ആത്മഹത്യാ ഭീഷണിയും പദ്ധതിയ്ക്ക് എതിരെ മുഴക്കി രംഗത്ത് എത്തി. ഗ്യാസ് സിലിണ്ടറുമായാണ് ഭീഷണി മുഴക്കിയത്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു.

കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷമാണ് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലത്ത് വീണ്ടും സർവ്വേ നടപടികൾ ആരംഭിച്ചത്. എന്നാൽ ഇന്നും ശക്തമായ പ്രതിഷേധമാണ് കൊല്ലം ജില്ലയിൽ ഉണ്ടായത്. പൊലീസ് സുരക്ഷയോടെ കെ. റെയിൽ ഉദ്യോഗസ്ഥർ കല്ലിടുന്നതിനായി എത്തിയിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായി.

വലിയ വാഹനത്തിലാണ് സിൽവർലൈൻ ഉദ്യോഗസ്ഥർ കല്ലുമായി എത്തിയത്. ഈ വാഹനമടക്കം നാട്ടുകാർ തടയുന്ന സാഹചര്യമാണ് കൊല്ലത്ത് ഉണ്ടായത്. കഞ്ഞി വെച്ച് പ്രതിഷേധിക്കുകയും ഗ്യാസ് സിലിണ്ടർ തുറന്ന് വച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും ആയിരുന്നു. അജയകുമാർ എന്ന പ്രദേശവാസി ആണ് ഗ്യാസ് സിലിണ്ടർ തുറന്ന് വച്ച് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ നാട്ടുകാർ ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പ് 2022: ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ എഐയുഡിഎഫ് എംഎൽഎമാരെ വിറ്റു; ഭൂപെൻ ബോറ

എന്നാൽ, ഇന്ന് കോഴിക്കോട് വീട് കയറി സിപിഎം പ്രവർത്തകർ ബോധവത്കരണം നടത്തുകയായിരുന്നു. കോഴിക്കോട് നല്ലളത്താണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രചരണം നടത്തിയത്. ഇതിന് പിന്നാലെ സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്ത് എത്തിയിരുന്നു. പദ്ധതിയെ ജനം അനുകൂലിക്കുന്നു എന്നും വികസനം തടയുന്നവർക്ക് പിന്തിരിഞ്ഞ് ഓടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Recommended Video

സിൽവർലൈൻ പദ്ധതിയോട് ജനങ്ങൾക്ക് അനുകൂല നിലപാടാണ്. ഈ പദ്ധതിയെ കുറിച്ച് സംസാരിക്കുമ്പോൾ ജനം അനുകൂലിക്കുന്നുവെന്ന് ബോധ്യമാകുന്നു. സിൽവർ ലൈൻ പദ്ധതിയിൽ വീടുകൾതോറും കയറി സി പി എം പ്രവർത്തകർ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വീടുകൾതോറും കയറി ഇദ്ദേഹം ബോധവൽക്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പി മോഹനന്റെ പ്രതികരണം. പദ്ധതിയിൽ പുറമേനിന്ന് ആളുകളെത്തി തെറ്റിദ്ധരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.












Click it and Unblock the Notifications