സിൽവർ ലൈൻ വിഷയം:പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ല;സിപിഒയ്ക്കെതിരെ അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിന്റെ റിപ്പോർട്ട് പുറത്ത്. സി.പി.ഒയ്ക്ക് എതിരെ ഉള്ള അന്വേഷണ റിപ്പോർട്ടാണ് തയ്യാറായത്.
പ്രതിഷേധക്കാർക്ക് നേരെ ബല പ്രയോഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ല. പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സംഘർഷത്തിൽ ബൂട്ടിട്ട് ചവിട്ടിയ നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കുന്നത്.
സി.പി.ഒയ്ക്കെതിരെ ഉള്ള അന്വേഷണ റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി റൂറൽ എസ് പിക്ക് കൈമാറും.

മംഗലപുരം പൊലീസ് സ്റ്റേഷനിലെ സി പി ഒ ഷബീറിന് എതിരെയാണ് അന്വേഷണ റിപ്പോർട്ട് . തിരുവനന്തപുരം റൂറൽ എസ് പി ആയിരുന്നു വിഷയത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയത്. സിൽവർ ലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിച്ച പ്രവർത്തകർക്ക് എതിരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം കണിയാപുരത്തായിരുന്നു നടന്നത്. ഇവിടെ നടന്ന സിൽവർ ലൈൻ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പിന്നാലെ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.

ഇതിനിടെ ആണ് ഷബീർ പ്രതിഷേധിച്ച പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടിയത്. ഈ സംഭവം പിന്നീട് വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റൂറൽ എസ് പി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിവിധ രീതിയിൽ ഉള്ള സംഘർഷങ്ങൾ ആയിരുന്നു നടന്നിരുന്നത്. നാട്ടുകാരും പ്രതിപക്ഷവും ഒത്തുചേർന്ന് ആയിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെ തുടർന്നുള്ള പ്രതിഷേധങ്ങളും കേരളത്തിൽ നടക്കുകയാണ്.

ഇതിന് പിന്നാലെ ഇന്നും കേരളത്തിൽ സർവേ കല്ലുകൾ നടന്നിരുന്നു. എന്നാൽ, കണ്ണൂർ ചാലയിൽ അടക്കം കല്ല് പിഴുത് മാറ്റുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസവും കെ റെയിൽ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ചാലയിൽ കല്ലിടൽ നടന്നു. എന്നാൽ ശക്തമായ പ്രതിഷേധം ആണ് ഇന്നലെയും സ്ഥലത്ത് നടന്നത്.
കള്ള ചിരിയിൽ കനിഹ; ആരാധകരുടെ മനം കവർന്നു; ചിത്രങ്ങൾ കാണാം

ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ കൊണ്ടു വന്ന് റീത്ത് വെച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ 27 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ നേരിട്ടായിരുന്നു ഈ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നത്. ഇന്നലെ നാല്പതോളം കല്ലുകളായിരുന്നു കണ്ണൂർ ചാലയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്നത്. ഇതിനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റിയത്.

എന്നാൽ, സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് വിമർശകർക്ക് മറുപടി നൽകാൻ സർക്കാർ രംഗത്ത് എത്തുകയാണ്. വിമർശകരുടെ പദ്ധതിയെ സംബന്ധിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനും സർക്കാർ മറുപടി നൽകുന്നതിനും വേണ്ടി വേദി ഒരുങ്ങുകയാണ്. സിൽവർ ലൈൻ പദ്ധതിയിൽ സാങ്കേതിക സംശയം ഉന്നയിക്കുന്ന വ്യക്തികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കി. വരുന്ന ഏപ്രിൽ 28 - ന് തിരുവനന്തപുരത്താണ് സർക്കാറിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുക. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു തുടങ്ങിയവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരും സർക്കാറിന്റെ ചർച്ചയിൽ പങ്കെടുക്കും എന്നാണ് വിവരം. അതേസമയം, പദ്ധതിയെ എതിർക്കുന്ന സമരക്കാർക്ക് ചർച്ചയിലേക്ക് ക്ഷീണം ഉണ്ടാകില്ല.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications