കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കല്ലിടലിനായി ഉദ്യോഗസ്ഥർ മതിൽ ചാടുന്നു'; വി.മുരളീധരൻ..'രാഷ്ട്രീയ എതിര്‍പ്പെന്ന് ജോണ്‍ ബ്രിട്ടാസ്'

Google Oneindia Malayalam News

ഡൽഹി: സില്‍വര്‍ ലൈൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. സില്‍വര്‍ലൈനിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് വി.മുരളീധരന്‍ രാജ്യസഭയിൽ വ്യക്തമാക്കിയത്.

പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വീടുകളില്‍ അതിക്രമിച്ച് കയറി കല്ലിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ രാജ്യസഭയില്‍ തീപാറുന്ന വാക്പോരാണ് നടന്നത്.

1

നിയമങ്ങള്‍ പാലിക്കാതെയാണ് കേരളത്തിൽ സിൽവർ ലൈൻ നടപടികള്‍ തുടരുന്നത്. വീടുകളില്‍ അതിക്രമിച്ച് കയറി കല്ലിടുന്നു. ഇത് കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമാണ്. ജനങ്ങൾ തെരുവിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നു. കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടിയെന്നും വി.മുരളീധരന്‍ രാജ്യസഭയിൽ വിമർശിച്ചു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. റെയിൽവേ മന്ത്രാലയം പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ല. കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ, കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

'വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം';'ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല';നവ്യ നായർ'വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം';'ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല';നവ്യ നായർ

2

അതേസമയം, സിൽവർലൈൻ പദ്ധതിയുടെ നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് കോൺഗ്രസ് എംപി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ പേര് പറഞ്ഞാണ് കല്ലിടൽ നടക്കുന്നതെന്നും സിപിഎമ്മും ബിജെപിയും ഒന്നിച്ചാണെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. എന്നാൽ, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ളത് രാഷ്ട്രീയ എതിര്‍പ്പാണെന്ന് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

3

എന്നാൽ, സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത് എത്തിയിരുന്നു. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സില്‍വര്‍ലൈനെതിരെ കെ സുധാകരന്‍ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

4

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണ ഉണ്ടാകും എന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും സി. പി .ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാൽ, ഇതിനും കെ പി സി സി പ്രസിഡന്റ് മറുപടി പറഞ്ഞു. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു. ജനാധിപത്യ ബോധം ഉണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോൻസൻ മാവുങ്കലിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണംമോൻസൻ മാവുങ്കലിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം

5

നേരത്തേ ബഫര്‍ സോൺ ഉണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ആണ് കോടിയേരി ഇതില്‍ തിരുത്തുമായി രംഗത്ത് എത്തിയത്. സില്‍വർ ലൈനിന് വേണ്ടി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ബി.ജെ.പി കോണ്‍ഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

6

അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ ശക്തമായ പ്രതിഷേധം നിലവിൽ തുടരുകയാണ്. എറണാകുളം ചോറ്റാനിക്കരയിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കോൺഗ്രസ് പ്രവർത്തകൾ സിൽവർ ലൈൻ കല്ലുകൾ പിഴുത് മാറ്റി കുളത്തിൽ എറിയുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തി. യാതൊരു കാരണവശാലും കല്ലിടാൻ സമ്മതിക്കില്ല എന്ന് നാട്ടുകാർ വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു ചെയ്തത്. ഇക്കഴിഞ്ഞ ദിവസവും പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷ സാഹചര്യമായിരുന്നു. ഇരുന്നൂറോളം പേരാണ് സംഘർഷ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നത്.

English summary
silver line project: v muraleedharan and john brittas reacted to k-rail over latest issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X