സിൽവർ ലൈൻ സമരത്തില്‍ പങ്കെടുത്തു: സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് പുറത്ത്
കൊച്ചി: സിൽവർ ലൈൻ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ നടപടി. പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരെയാണ് നടപടി സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സമര രംഗത്താണ് ഇദ്ദേഹം എത്തിയത്.
സിൽവർ ലൈൻ പ്രതിഷേധത്തിൽ പങ്കെടുത്തെന്ന് കാണിച്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തില്‍ നിന്നും തങ്കച്ചനെ പുറത്താക്കുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ തനിക്ക് തെറ്റ് പറ്റിയെന്ന് വ്യക്താമാക്കി പാര്‍ട്ടിക്ക് മുന്നിൽ തങ്കച്ചന്‍ വിശദീകരണം നല്‍കി.

പക്ഷെ, നൽകിയ വിശദീകരണം തൃപ്തികരം അല്ലെന്ന് വ്യക്തമാക്കി പാർട്ടി നടപടി എടുക്കുകയായിരുന്നു. പിറവം മേഖലയിലെ മുതിര്‍ന്ന നേതാവാണ് തങ്കച്ചന്‍. ശനിയാഴ്ച ചേര്‍ന്ന മണ്ഡലം കമ്മിറ്റിയാണ് ഇദ്ദേഹത്തിന് എതിരെ നടപടി എടുത്തത്. പുറത്താക്കിയ തങ്കച്ചന് പകരം പാർട്ടി മറ്റൊരാളെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി നിയമിച്ചു. എന്നാൽ, സി.പി.ഐ. ലോക്കല്‍ കമ്മിറ്റി അംഗം എന്ന നിലയിൽ തങ്കച്ചന് തുടരാൻ സാധിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
സിൽവർ ലൈൻ പദ്ധതിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട എത്തിയിരുന്നു. ഈ സമരത്തിലാണ് തങ്കച്ചനും പങ്കെടുത്തത്. സമരത്തിൽ താന്‍ എത്തിയത് തെറ്റായിരുന്നു എന്ന് തങ്കച്ചന്‍ പാര്‍ട്ടിയ്ക്ക് മുന്നിൽ സമ്മതിച്ചിരുന്നു. എന്നാൽ, തങ്കച്ചന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാർട്ടി നടപടി എടുക്കുകയാണ് ചെയ്തത്. പിറവം മേഖലയിലെ വളരെ ശക്തവും മുതിര്‍ന്നതുമായ നേതാവാണ് തങ്കച്ചൻ. അതിനാൽ, പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികൾ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
അതേസമയം, കേരളത്തിൽ പലയിടത്തും സില്‍വര്‍ കല്ലിടലിന് എതിരെ ശക്തമായി പ്രതിഷേധമാണ് നടക്കുന്നത്. കോട്ടയം നട്ടാശേരിയില്‍ ഇന്ന് സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുത് എറിഞ്ഞു. 12 കല്ലുകളാണ് നാട്ടുകാർ എത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിരുന്നത്. പിന്നാലെ പ്രതിഷേധം ശക്തമാക്കി കല്ല് പിഴുത് മാറ്റുകയായിരുന്നു.
സില്‍വര്‍ ലൈന്‍ കല്ലിടലിന് എതിരെ പിറവത്ത് അനൂപ് ജേക്കബ് എംഎല്‍എ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. പദ്ധതിയിൽ കല്ലിടുന്നത് എവിടെയാണ് എന്ന് പോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ല. പദ്ധതിയുടെ നടപടികള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലേക്ക് തളളി വിടുന്നതായും അനൂപ് ജേക്കബ് വ്യക്തമാക്കി. കെ റെയില്‍ എംഡിക്കെതിരെ കേസെടുക്കണം എന്നും എംഎല്‍എ പറഞ്ഞിരുന്നു.












Click it and Unblock the Notifications