കല്ല് ഇടില്ല: ഉദ്യോഗസ്ഥരുടെ യന്ത്രമടക്കം പ്രതിഷേധക്കാരുടെ കൈയ്യിൽ;സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തം
മലപ്പുറം: സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ മലപ്പുറത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം. ജനകീയ പ്രതിഷേധത്തെ തുടർന്ന് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മലപ്പുറം തിരുനാവായയിലും കോട്ടയം നട്ടാശേരിയിലുമാണ് ശക്തമായ പ്രതിഷേധം നടന്നത്.
പ്രതിഷേധത്തിന് പിന്നാലെ സ്ഥലത്ത് നിന്നും ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. മലപ്പുറം തിരുനാവായ സൗത്ത് പല്ലാറിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും നാട്ടുകാരും ചേർന്ന് തടഞ്ഞു.
എന്നാൽ, കോട്ടയം, നട്ടാശേരിയില്‍ രാവിലെ മുതൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. പൊലീസുമായാണ് ഇവിടെ ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാൽ, ജനങ്ങള്‍ ചെറുത്ത് നിൽക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ പ്രതിഷേധമാണ് മലപ്പുറം തിരുനാവായയിൽ നടക്കുന്നത്. എന്നാൽ, ഇന്ന് സിൽവർ ലൈൻ പദ്ധതിയിൽ പ്രതിഷേധിച്ച് ജനങ്ങൾ എത്തിയതോടെ കല്ലിടൽ നിർത്തി വെച്ചു. രാവിലെ മുതൽ തന്നെ സമര സമിതി ശക്തമായ തരത്തിലുളള പ്രതിഷേധമാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. തിരുനാവായയിൽ സർവ്വേ ഉദ്യോഗസ്ഥർ ഉച്ചയോടെയായിരുന്നു എത്തിയിരുന്നത്. കല്ലിടുന്ന ഉപകരണത്തിന് തകരാർ സംഭവിച്ചത് മൂലമാണ് സ്ഥലത്തെത്താൻ വൈകിയത് എന്നായിരുന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നത്.

എന്നാൽ, ഇതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചത് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും നാട്ടുകാരും ചേർന്നാണ് ഉദ്യോഗസ്ഥനെ തടഞ്ഞത്. ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഏറെ നേരത്തെ ചർച്ചകൾ നടന്നിരുന്നു. തുടർന്ന് സർവ്വേ നടപടികൾക്ക് എത്തിയ ഉദ്യോഗസ്ഥർ മടങ്ങിപ്പോകുന്ന സാഹചര്യം ആണ് ഉണ്ടായത്.

എന്നാൽ, ഉച്ചയ്ക്ക് ശേഷം സർവ്വേ നടപടികൾ നടത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഉദ്യോഗസ്ഥർ മടങ്ങിയത്. എന്നാൽ, ഉച്ചയ്ക്ക് ശേഷവും സർവ്വേ നടപടികൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ശക്തമായി പ്രതിഷേധമാണ് ഇവിടെ നടന്നിരുന്നത്. ഇന്ന് തിരുനാവായയിൽ നിർത്തി വെച്ച സർവ്വേ നടപടികൾ നാളെ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ, കോട്ടയം നട്ടാശേരിയിലും ശക്തമായ പ്രതിഷേധമാണ് സിൽവർ ലൈനിന് എതിരെ ഉണ്ടായത്. പോലീസ് അകമ്പടിയോട് കൂടി ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ, ശക്തമായാണ് നാട്ടുകാർ പ്രതിഷേധിച്ച് രംഗത്ത് എത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് കോട്ടയം നട്ടാശേരിയിൽ പ്രതിഷേധം നടക്കുന്നത്. ബിജെപിയും കോൺഗ്രസും പ്രതിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു.

ഇന്ന് രാവിലെ 8 മണിയോട് കൂടി പോലീസ് ഉദ്യോഗസ്ഥർ കെ.റെയിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. റോഡുകളുടെ ഇരുവശവും തടഞ്ഞു കൊണ്ട് കല്ലിടൽ നടത്താനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാൽ, ഉദ്യോഗസ്ഥരുടെ ശ്രമം പാളി പോകുന്ന സാഹചര്യമായിരുന്നു നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉണ്ടായത്. ഒരു കല്ല് ഉദ്യോഗസ്ഥർ ഇട്ടിരുന്നു. ഈ കല്ല് നാട്ടുകാർ പ്രതിഷേധത്തെ തുടർന്ന് പറിച്ച് എടുത്തിരുന്നു. രണ്ടാമത്തെ സിൽവർ ലൈൻ കല്ല് മറ്റൊരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് ഇടാൻ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഈ സമയത്താണ് പ്രതിഷേധം വീണ്ടും ഉണ്ടായത്.

ഇതിനിടെ കല്ലിടാൻ വേണ്ടി കുഴിക്കുന്ന ഉദ്യോഗസ്ഥരുടെ യന്ത്രം നാട്ടുകാർ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. തുടർന്ന് ഉദ്യോഗസ്ഥരോടും മടങ്ങിപ്പോകാൻ പ്രതിഷേധക്കാർ ആവിശ്യപ്പെട്ടു. സംഘർഷ സാധ്യതയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് സ്ഥിതി എത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്നും മടങ്ങിയത്. പൊലീസ് ഇടപെട്ട് ആയിരുന്നു പ്രതിഷേധത്തെ തടഞ്ഞത്. അതേസമയം, ഒരാഴ്ചയായി കേരളത്തിൽ സിൽവർ ലൈൻ പദ്ധതിയ്ക്ക എതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കോട്ടയത്തും കോഴിക്കോടും മലപ്പുറത്തും ഇതിന് മുൻപും ശക്തമായ പ്രതിഷേധം നടന്നിരുന്നു. നാട്ടുകാർക്കൊപ്പം ബിജെപിയും കോൺഗ്രസ്സും രംഗത്ത് എത്തുന്ന സാഹചര്യമാണ്. എന്നാൽ, പദ്ധതിയിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ഇക്കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications