Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിനില്ല'; കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ തുറന്നടിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. വി മുരളീധരന്‍ സംസ്ഥാന സര്‍ക്കാര്‍ വാഹനവും പൊലീസ് സംവിധാനവും ഉപയോഗിച്ച് ബി ജെ പിയുടെ സമരം നടത്താന്‍ പോകുകയാണെന്നും ഇത് വളരെ മോശം കാര്യമാണെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

1

ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാഹനവും മറ്റും ഉപേക്ഷിച്ച് ബിജെപിയുടെ വാഹനത്തിലാണ് കെ റെയില്‍ വിരുദ്ധ സമരത്തിന് പോകേണ്ടത്. കെ റെയിലിന് പിന്തുണ ഏറുകയാണ്. സര്‍ക്കാരിന്റെ സൗകര്യം ഉപയോഗിച്ച് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേടാണ്. കേന്ദ്രമന്ത്രി തന്നെ ഒരു വികസന പദ്ധതിക്ക് ഇറങ്ങുന്നത് അപൂര്‍വമാണ്. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ ഒരു മൊട്ടുസൂചിയുടെ പ്രയോദനം പോലും കേരളത്തിന് വേണ്ടി വി മുരളീധരന്‍ ചെയ്യുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

2

അതേസമയം, സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് നേരിട്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. എന്നാല്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് പദ്ധതിയെ പിന്തുണച്ച് ഒരു കുടുംബം രംഗത്തെത്തിയിരുന്നു.

3

മുന്നില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയക്കായി വാദിച്ച് കുടുംബം. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകള്‍ നേരിട്ടി അറിയിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിരോധ യാത്രയ്ക്കിടെ കഴക്കൂട്ടത്താണ് സംഭവം. എന്നാല്‍ ഇത് സിപിഎം കൗണ്‍സിലറുടെ കുടുംബമാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

4

നഗരസഭ കഴക്കൂട്ടം ഒന്നാം വാര്‍ഡ് കൗണ്‍സിലറും പ്രാദേശിക സി പി എം നേതാവുമായ എല്‍ എസ് കവിതയുടെ വീട്ടുകാരാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം അറിയിച്ചതെന്ന് ബി ജെ പി ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കാന്‍ തയാറാണെന്നായിരുന്നു വീട്ടുകാരുടെ വാദം. 'ജനനായകന്‍ പിണറായി വിജയന്‍' എന്നായിരുന്നു ഗൃഹനാഥയുടെ മുദ്രാവാക്യം. പ്രതിഷേധ മുദ്രാവാക്യം വിളിയിലും അക്ഷോഭ്യനായി നിന്ന വി. മുരളീധരന്‍ എന്തുകൊണ്ട് സ്ഥലം വിട്ടുകൊടുക്കാന്‍ തയാറാണെന്ന് ചോദിച്ചു മനസിലാക്കി.

5

അതേസമയം തൊട്ടടുത്ത വീടുകളിലെല്ലാം സ്ത്രീകളും പ്രായമായവരും കണ്ണീരോടെ കേന്ദ്രമന്ത്രിയോട് കുടിയൊഴിപ്പിക്കലില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടെന്ന് ബി ജെ പി അറിയിച്ചു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. സില്‍വര്‍ ലൈന്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ നേരില്‍ കാണുന്നതിനാണ് വി .മുരളീധരന്റെ പ്രതിഷേധ യാത്രയെന്ന് ബി ജെ പി അറിയിച്ചു.

6

അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന വന്‍ നഷ്ടപരിഹാരത്തുക അവിശ്വസനീയമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. മൂലമ്പള്ളിയില്‍ നിന്ന് ഇടതു സര്‍ക്കാര്‍ ഇറക്കിവിട്ട മുന്നൂറിലധികം കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി നടപ്പാക്കാന്‍ ജനങ്ങളെ പിണറായി സര്‍ക്കാര്‍ ഉപദ്രവിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സാമൂഹ്യ ആഘാത പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ല. അടയാളക്കല്ലിട്ട ഭൂമി ക്രയവിക്രയം നടത്താന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നു. പരസ്പര വിരുദ്ധ പ്രസ്താവനകളിലൂടെ കേരളത്തിലെ മന്ത്രിമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. മന്ത്രിമാര്‍ക്ക് പോലും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സില്‍വര്‍ ലൈന്‍ സംബന്ധിച്ച നയം വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+