Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിൽവർ ലൈനിൽ പാർട്ടിക്ക് ഇടപെടാനാകില്ല, കേരളം മാർഗ്ഗ നിർദ്ദേശം തേടണം' - സീതാറാം യെച്ചൂരി

ഡൽഹി: സിൽവർ ലൈൻ വിഷയത്തിൽ പ്രതികരണവുമായി സീതാറാം യെച്ചൂരി രംഗത്ത്. പദ്ധതിയിൽ കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ചകൾ നടക്കുന്നു.

ഈ ചർച്ചകൾ എങ്ങനെ പോകുന്നു എന്ന് നോക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ സിപിമ്മും കേരള സർക്കാരും നല്ല രീതിയിലുളള സമീപനമാണ് നടത്തുന്നത്. ഇതിൽ കേന്ദ്ര നേതൃത്വത്തിന് സംതൃപ്തി ഉണ്ടെന്നും യെച്ചൂരി പറഞ്ഞു.

സിൽവർ ലൈൻ വിഷയത്തിൽ പാർട്ടിക്ക് ഇടപെടാൻ സാധിക്കില്ല. ഇതിൽ സംസ്ഥാനം വേണ്ട മാർഗ്ഗ നിർദ്ദേശം തേടണം. എന്നാൽ മാത്രമേ പാർട്ടിയ്ക്ക് ഇടപെടാനാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

1

യെച്ചൂരിയുടെ വാക്കുകൾ ഇങ്ങനെ ; -

"സിപിഎം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി സംഘടന റിപ്പോർട്ടിനെ പറ്റി കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഇതുവരെ പാർട്ടി എങ്ങനെ പ്രവർത്തിച്ചു എന്നും ഇനി തുടർന്ന് പാർട്ടി ഏത് രീതിയിൽ പ്രവർത്തിക്കണം എന്നത് സംബന്ധിക്കുന്നതാണ് ഈ റിപ്പോർട്ട്.

2

ഇന്ധന വില വർധനവിനെ സിസി അപലപിച്ചു. കേന്ദ്രം പിരിച്ചെടുക്കുന്നത് വലിയ നികുതിയാണ്. സെസും സർ ചാർജും അടിയന്തരമായി പിൻവലിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ സി പി എം പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരുന്ന ഏപ്രിൽ രണ്ടിന് രാജ്യത്ത് വ്യാപക പ്രതിഷേധം നടത്താനാണ് തീരുമാനം. കശ്മീർ ഫയൽസ് സിനിമയിലൂടെ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമുണ്ടായി. കശ്മീർ ഫയൽസ് ഔദ്യോഗികമായി പ്രചരിപ്പിപ്പിക്കുന്ന നില ഉണ്ടാകരുത്.

3

സിൽവ‍ർ ലൈൻ പദ്ധതിയിൽ കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച നടക്കുകയാണ്. ഈ ചർച്ചകൾ എങ്ങനെ പോകുന്നു എന്ന് നോക്കാം. ഈ പദ്ധതിയിൽ ഉണ്ടാകുന്ന പ്രതിഷേധം സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യേണ്ടതാണ്. പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനങ്ങളുടെ ഇടപെടൽ ഉണ്ടോ എന്നത് സംസ്ഥാനം പരിശോധിക്കണം. ഈ വിഷയത്തിൽ പാർട്ടിക്ക് ഇടപെടാൻ സാധിക്കില്ല. കേരളം മാർഗ്ഗ നിർദ്ദേശം തേടണം. എന്നാൽ, മാത്രമേ ഇടപെടാനാകൂ. സിൽവ‍ർ ലൈൻ വിഷയത്തിൽ കേരള സർക്കാരിന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ നിലവിൽ ഉണ്ട്. സി പി എം നേതൃത്വവും കേരള സർക്കാരും ഈ വിഷയം നന്നായി ആണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിനും സംതൃപ്തിയുണ്ട്.; - അദ്ദേഹം വ്യക്തമാക്കി.

4

അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ ശക്തമായ ജന പ്രതിഷേധമാണ് കേരളത്തിൽ ഉണ്ടാകുന്നത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. സർക്കാറിന്റെ ഈ തീരുമാനം പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് സിപിഎം നേതാക്കൾ ആശങ്കപ്പെടുന്നു. സി പി എം കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത്തരം ആശങ്ക നേതാക്കൾ പ്രകടിപ്പിച്ചത്.

5

പദ്ധതിയിൽ പ്രതിപക്ഷവും ശക്തമായ പ്രതിഷേധം നടത്തുന്നു. ഈ പദ്ധതി ജനങ്ങളെ ആശയത്തിൽ എത്തിക്കുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത് ബഫർ സോൺ ഇല്ല എന്ന്. എന്നാൽ, സിപിഎം പാർട്ടി പറഞ്ഞത് ബഫർ സോൺ ഉണ്ടെന്നാണ്. അപ്പോൾ മന്ത്രി പറഞ്ഞു പാർട്ടി പറഞ്ഞിട്ടുണ്ട് എങ്കിൽ ബഫർ സോൺ ഉണ്ട് എന്നാണ്. എന്നാൽ, മുഖ്യമന്ത്രി പറയുന്നു സാമൂഹിക ആഘാത പഠനത്തിൽ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായാലും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന്. പദ്ധതിയെ കുറിച്ച് ഗൗരവമായി ഒരു ആലോചനയും സർക്കാർ നടത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.

6

കേരളത്തിൽ പലയിടത്തും സില്‍വര്‍ കല്ലിടലിന് എതിരെ ശക്തമായി പ്രതിഷേധം നടന്നിരുന്നു. കോട്ടയം നട്ടാശേരിയില്‍ ഇന്നലെ സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുത് എറിഞ്ഞു. 12 കല്ലുകളാണ് നാട്ടുകാർ എത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിരുന്നത്. പിന്നാലെ പ്രതിഷേധം ശക്തമാക്കി കല്ല് പിഴുത് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+