Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം താഴേക്ക്... തിളങ്ങുന്നത് വെള്ളി; ലാഭം കൊയ്യാന്‍ വെള്ളിയില്‍ നിക്ഷേപിക്കണോ?

അടുത്ത കാലത്തായി 10 ഗ്രാമിന് 90000 രൂപ കടന്ന് വന്‍ കുതിപ്പാണ് സ്വര്‍ണം നടത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില താഴേക്കാണ് കുതിക്കുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ സമയത്ത് നിക്ഷേപകരെല്ലാം സ്വര്‍ണത്തിലേക്ക് കൂട്ടത്തോടെ തിരിയുകയാണ്. ഈ വര്‍ഷം തന്നെ സ്വര്‍ണം ഒരു പവന് ഒരു ലക്ഷം കടന്നേക്കാം എന്നുള്ള വിലയിരുത്തലുകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2025 ല്‍ തിളങ്ങാന്‍ പോകുന്നത് വെള്ളിയായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ മാസങ്ങളില്‍ വെള്ളി വില സ്വര്‍ണത്തെ മറികടന്നിരുന്നു. കിലോഗ്രാമിന് 1.01 ലക്ഷം അഥവാ 10 ഗ്രാമിന് 10,100 രൂപ എന്ന റെക്കോര്‍ഡ് വിലയിലേക്ക് വെള്ളിയെത്തിയിരുന്നു. വിലയേറിയതും വ്യാവസായികവുമായ ലോഹം എന്ന ഇരട്ട സ്വത്വമാണ് ഈ കുതിപ്പിന് കരുത്ത് പകരുന്നത്.

Silver

വരും പാദങ്ങളില്‍ സ്വര്‍ണത്തേക്കാള്‍ ശക്തമായ വരുമാനം നല്‍കാന്‍ വെള്ളിക്ക് സാധിക്കും എന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വര്‍ണത്തിന് വെള്ളി എപ്പോഴും വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട് എന്നും പക്ഷേ അത് മാറിക്കൊണ്ടിരിക്കുകയാണ് എന്നും കൊട്ടക് മഹീന്ദ്ര എഎംസിയുടെ ഫണ്ട് മാനേജര്‍ സതീഷ് ദൊണ്ടപതി പറഞ്ഞു. സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയിലെ വെള്ളിയുടെ വ്യാവസായിക ഉപയോഗം മൂര്‍ധന്യത്തിലാണ്.

2024 ല്‍ വെള്ളി 34% വര്‍ധനവാണ് സ്വന്തമാക്കിയത്. അതേസമയം സ്വര്‍ണത്തിന്റേത് 26 ശതമാനം ആയിരുന്നു. 2020 ലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ാെകാവിഡ് സമയത്ത് വെള്ളി 63% ഉയര്‍ന്നതോടെ സ്വര്‍ണത്തിന്റെ നേട്ടങ്ങളെ മറികടന്നു. തുടര്‍ച്ചയായി നാല് വര്‍ഷമായി വെള്ളി വിപണി വിതരണ കമ്മിയിലാണ്. 2024 ല്‍ മാത്രം 200 ദശലക്ഷം ഔണ്‍സില്‍ കൂടുതലോ ഏകദേശം 5,670 ടണ്ണില്‍ കൂടുതലോ കുറവുണ്ടായി എന്നാണ് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.

സമീപകാലത്തെ ഏറ്റവും വലിയ കുറവാണിത്. ഈ അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. ശുദ്ധ ഊര്‍ജ്ജ മുന്നേറ്റവും എഐ, സെമികണ്ടക്ടറുകള്‍ പോലുള്ള കുതിച്ചുയരുന്ന സാങ്കേതിക മേഖലകളും കാരണം വെള്ളിയുടെ വ്യാവസായിക ആവശ്യം 2025 ല്‍ 700 ദശലക്ഷം ഔണ്‍സില്‍ (19,845 ടണ്‍) കവിയാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ഘടകങ്ങളും വെള്ളിയെ അനുകൂലിക്കുന്നു.

കുറഞ്ഞ പലിശനിരക്ക്, പണപ്പെരുപ്പ ആശങ്കകള്‍, ദുര്‍ബലമായ ഡോളര്‍ എന്നിവ വിലയേറിയ ലോഹങ്ങളെ പിന്തുണയ്ക്കുന്നു. ഈ ഘടകങ്ങളില്‍ നിന്ന് സ്വര്‍ണത്തിനും നേട്ടമുണ്ടാകുമെങ്കിലും വെള്ളിയുടെ കുറഞ്ഞ വിലയും വ്യാവസായിക ഉപയോഗവും അതിന് ഒരു മുന്‍തൂക്കം നല്‍കുന്നു. സ്വര്‍ണം ഉടന്‍ തന്നെ ഔണ്‍സിന് 100 ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ ഇടിയും എന്നാണ് പ്രവചനം.

അങ്ങനെ വന്നാല്‍ ഇപ്പോള്‍ 3000 ഡോളറിന് മുകളിലുള്ള സ്വര്‍ണ്ണം ഔണ്‍സിന് 2,800 ഡോളറിലേക്ക് എത്തും. വെള്ളിയുടെ മൂല്യം ഇപ്പോഴും കുറവാണെങ്കിലും അടുത്ത ആറ് മുതല്‍ ഏഴ് മാസത്തിനുള്ളില്‍ 10-15% വര്‍ധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങാന്‍ എത്ര ഔണ്‍സ് വെള്ളി ആവശ്യമാണെന്ന് അളക്കുന്ന സ്വര്‍ണ്ണ-വെള്ളി അനുപാതം ഏകദേശം 89 എന്ന ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+