ആലുവയില്‍ സിമി ക്യാമ്പ്, കേരളം എന്‍ഐഎയുടെ നിരീക്ഷണത്തില്‍
കൊച്ചി: ആലുവ കേന്ദ്രികരിച്ച് സിമി ക്യാമ്പ് നടന്നതയി എന്‍ഐഎ, കേരളം ഇപ്പേള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണെന്നും എന്‍ഐഎ.
2013 ഒക്ടോബറില്‍ ആലുവയില്‍ വച്ചു നടന്ന സിമി ക്യാമ്പില്‍ പങ്കുടുന്ന 5 പേര്‍ ഇപ്പോള്‍ മദ്ധ്യപ്രദേശിലെ കദ്വ ജയിലില്‍ കഴിയുന്നുണ്ട്. അന്നു ഭികരപ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് ഇന്റലിജന്‍സ് ബ്യൂറൊ റിപ്പോര്‍ട്ട്ചെയ്തു.

കൊച്ചി അല്ലെങ്കില്‍ പെരിയാറിന്റെ തീരത്ത് ഒരിക്കല്‍ കൂടി സിമി ക്യാമ്പ് നടത്താന്‍ സാധ്യതയുണ്ടെന്നും അത് സിമിയുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനുമായിരിക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറൊ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ നിരവധി പേരെ സിമിയില്‍ ഉള്‍പ്പടുത്താനും അതിലൂട ഭീകരപ്രവര്‍ത്തനം നടത്താനുമാണ് സിമി ലക്ഷ്യമിട്ടിരിക്കിന്നത്. ആലുവയില്‍ മാത്രമല്ല നേര വാഗമണ്ണിലും സിമിയുടെ ക്യാമ്പ് നടന്നരുന്നു. കേരളത്തില്‍ സിമിയുടെ മാത്രമല്ല ലക്ഷറിന്റെയും അനുയായികള്‍ വേരുറപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഐഎന്‍എ വ്യക്തമാക്കി












Click it and Unblock the Notifications