കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടി തോമസ് മുന്നറിയിപ്പ് നല്‍കി മൂന്നാം നാള്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റു; കുറിപ്പുമായി ഭാര്യ

Google Oneindia Malayalam News

എറണാകുളം: അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റിട്ട് ഇന്നേക്ക് 37 വര്‍ഷം. 1983 ഒക്ടോബർ 14-ാം തീയതിയായിരുന്നു ശേഷിച്ച കാലം മുഴുവന്‍ അരക്ക് താഴെ തളര്‍ത്തിയ കുത്ത് സൈമണ്‍ ബ്രിട്ടോയ്ക്ക് ഏല്‍ക്കുന്നത്. പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പിടി തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ചു കൊണ്ടാണ് സീനാ ഭാസ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

37 വർഷം

37 വർഷം

സഖാവ് സൈമൺ ബ്രിട്ടോക്ക് കുത്തേറ്റിട്ട് 37 വർഷം. മതിയാവോളം ഈ ഭൂമിയിൽ ബ്രിട്ടോ ജീവിച്ചില്ല. ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാക്കി. ഇതിനിടയിൽ രണ്ട് സിനിമയിൽ അഭിനയിച്ചു. ഒരെണ്ണം ''നാനി " എന്ന കുട്ടികളുടെ ചിത്രത്തിലായിരുന്നു. അതിനിപ്പോൾ സംസ്ഥാന അവാർഡും....

 ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്

ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്

സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്? 1983 ഒക്ടോബർ 14-ാം തീയതി നട്ടെല്ലിനും ,കരളിനും , ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികൾ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കിൽ ജീവനോടെ തിരിച്ചു വന്നു. ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കൊരു നിരാശയായിരുന്നിരിക്കാം.

മൂന്ന് ദിവസം മുന്നേ

മൂന്ന് ദിവസം മുന്നേ

കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ കെ എസ് യു നേതാവായിരുന്ന ഇന്നത്തെ എംഎല്ഡഎ ശ്രീ. പിടി തോമസ് ബ്രിട്ടോയോട് പറഞ്ഞു " ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം... സൂക്ഷിച്ചോളൂ" ബ്രിട്ടോ " തോമസെ എനിയ്ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കിൽ അത് നിൻ്റെ പാർട്ടിക്കാരായിരിക്കും. അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ല"...

ഇതായിരുന്നു ബ്രിട്ടോ

ഇതായിരുന്നു ബ്രിട്ടോ

കൃത്യം മൂന്നാം ദിവസം അതു സംഭവിച്ചുവെന്ന് ബ്രിട്ടോ പറയുമ്പോഴും ആരോടും ഒരു പകയുണ്ടായിരുന്നില്ല. ഞാൻ പലപ്പോഴും ചോദിക്കും ബ്രിട്ടോക്ക് ഇത് ചെയ്തവരോട് ദേഷ്യമില്ലെ? എന്തിനാ സീനേ അതിനെ കുറിച്ച് ആലോചിച്ച് നമ്മുടെ ജീവിതം പാഴാക്കുന്നത്. ചെയ്തവർ ....
എനിക്ക് പരിചയമില്ലാത്ത ആൾക്കൂട്ടത്തിലെ ചിലർ മാത്രമാണ് " ... ഇതായിരുന്നു ബ്രിട്ടോ.

ഞങ്ങളുടെ കലാലയ അന്തരീക്ഷം

ഞങ്ങളുടെ കലാലയ അന്തരീക്ഷം

എന്നാൽ ഒരിക്കൽ മുളന്തുരുത്തി വായനശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന സെമിനാറിൽ പങ്കെടുക്കാൻ ബ്രിട്ടോയും പിടി തോമസും ഒരേ വേദിയിൽ വന്നു. അന്ന് പിടി തോമസ് പറഞ്ഞു " ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു ." അന്ന് സദസിലുണ്ടായിരുന്ന ഞാൻ എണീറ്റ് ചോദിച്ചു. "ആ സംഗീത സ്നേഹമായിരുന്നൊ പൂർണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാർത്ഥിക്ക് ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?"

ഭയപ്പെട്ടു പോയി

ഭയപ്പെട്ടു പോയി

പിന്നെ ആ ഹാളിൽ പിടി തോമസ് പറഞ്ഞതും പ്രവർത്തിച്ചതും അവിടുണ്ടായിരുന്നവർ ഭയപ്പെട്ടു പോയി... അപ്പോഴും 'ബ്രിട്ടോ പറഞ്ഞു "തോമസെ ഇനിയും പക തീർന്നില്ലെങ്കിൽ, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ... മരിക്കാൻ എനിക്ക് ഭയമില്ല; താങ്കൾക്ക് എന്തു വേണമെങ്കിലും ചെയ്യാം "...

എസ്എഫ്ഐ സംസ്ഥാന പഠന ക്യാമ്പിലും

എസ്എഫ്ഐ സംസ്ഥാന പഠന ക്യാമ്പിലും

പിടി ആക്രോശിച്ചു കൊണ്ട് എൻ്റടുത്തേക്ക് വന്നിട്ട് " നിങ്ങൾ ആരാണ്? ആരോ പറഞ്ഞു ബ്രിട്ടോയുടെ ഭാര്യയാണത്...പിന്നീട് എസ്എഫ്ഐ സംസ്ഥാന പഠന ക്യാമ്പിലും ഇത്തരത്തിലുള്ള ആക്രോശം ഉയർന്നപ്പോൾ അന്നത്തെ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായ പിഎം ആതിര പിടി തോമസിന് മറുപടി കൊടുത്തപ്പോഴും , എൻ്റെ അനിയത്തിയായിരിക്കുമെന്ന ധാരണയിൽ ആതിരയോടും എന്തൊ പറഞ്ഞിറങ്ങിപ്പോയി.

വീണ്ടുമൊണ്ട് സംഭവ വികാസങ്ങൾ

വീണ്ടുമൊണ്ട് സംഭവ വികാസങ്ങൾ

തീർന്നില്ല. വീണ്ടുമൊണ്ട് സംഭവ വികാസങ്ങൾ...
ഞാനിപ്പോൾ ഇതെഴുതാനുള്ള സന്ദർഭം രണ്ടു ദിവസം മുന്നേ ഞാനേറ്റവും കൂടുതൽ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന സഖാവ് ജി.ശക്തിധരൻ്റെ കുറിപ്പ് കണ്ടു. അപ്പോൾ ഞാനോർത്തു കഴിഞ്ഞ സംഭവങ്ങൾ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതിൻ്റെ ആവശ്യകത.

പുണ്യാളന്മാരുടെ സൃഷ്ടി

പുണ്യാളന്മാരുടെ സൃഷ്ടി

പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ കടന്നു പോയ വഴികൾ തെളിമയോടെ നിൽക്കും. ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓർമ്മിപ്പിച്ചുക്കൊണ്ടിരിക്കുന്നു... എല്ലാം വഴിയെ...
ലാൽസലാം പ്രിയ സഖാവേ...

Recommended Video

cmsvideo
'പിണറായിയെ വെട്ടി ശൈലജ ടീച്ചര്‍ അടുത്ത മുഖ്യമന്ത്രി'

 കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം

English summary
Simon Brito stabbed after third day of PT Thomas warn says seena bhaskar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X