കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈമണ്‍ ബ്രിട്ടോ അന്തരിച്ചു, അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സിപിഎമ്മിന്റെ വിപ്ലവ മുഖമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് അദ്ദേഹം തൃശൂരിലായിരുന്നു. 2006 മുതല്‍ 2011 വരെ കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ബ്രിട്ടോ. എസ്ഫ്‌ഐയിലെ ശക്തമായ സാന്നിധ്യമായിരിക്കുന്ന സമയത്താണ് അദ്ദേഹം ആക്രമണത്തിനിരയാകുന്നത്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയായിരുന്നു അദ്ദേഹം. 1983ലാണ് അദ്ദേഹം എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്. അന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അക്രമങ്ങളും പതിവായിരുന്നു.

1

രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു. അഗ്രഗാമി, മഹാരന്ത്രം എന്നീ നോവലുകള്‍ അദ്ദേഹത്തിന്റെ പ്രതിഭയെ അളക്കുന്നതായിരുന്നു. അതോടൊപ്പം തന്നെ സിപിഎം പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എപ്പോഴും അദ്ദേഹമുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് 64 വയസ്സായിരുന്നു. വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. സീന ഭാസ്‌കറാണ് ബ്രിട്ടോയുടെ ഭാര്യ.

English summary
simon britto passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X