Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയോട് കൂടി വാടിയ രണ്ടില... കൈതച്ചക്കയിൽ പാലാ തിരുത്തിയത് ആറ് പതിറ്റാണ്ടിന്റെ ചരിത്രം!

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശങ്കയോടെ നോക്കി കണ്ട മണ്ഡലമാണ് പാലാ നിയോജക മണ്ഡലം. ചരിത്രത്താളുകളിൽ എഴുതിവെക്കാവുന്ന തിരഞ്ഞെടുപ്പാണ് പാലായിൽ നടന്നത്. നിയോജക മണ്ഡലം കുത്തകയാക്കി വെച്ചിരുന്ന കേരള കോൺഗ്രസിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തിരിക്കുകയാണ് എൻസിപി സ്ഥാനാർത്ഥി മാണി സി കാപ്പൻ.

1965 നിയമസഭ മണ്ഡലം രൂപീകരിച്ചത് മുതൽ കെഎം മാണി കുത്തകയാക്കിവെച്ച മണ്ഡലമണ് പാലാ നിയമസഭ മണ്ഡലം. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിഎഫിന് ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന് സംശയമില്ലാതെ ഏത് സമയത്തും ഉറക്കെ വിലിച്ച് പറയാവുന്ന മണ്ഡലം. എന്നാൽ കെഎം മാണിയുടെ നിര്യാണത്തോടെ എല്ലാം കൈവിട്ട് പോയ അവസ്ഥയാണ് യുഡിഎപിനും കേരള കോൺഗ്രസിനും.

കെഎം മാണിയുടെ മുഖ്യ എതിരാളി

കെഎം മാണിയുടെ മുഖ്യ എതിരാളി

2006, 2011, 2016 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ കെഎം മാണിക്കെതിരെ മത്സരിച്ച മുഖ്യ എതിരാളിയായിരുന്നു മാണി സി കാപ്പൻ. എന്നാൽ കെഎം മാണിയുടെ നിര്യാണത്തോടെ കുത്തക മണ്ഡലം കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ആദ്യ റൗണ്ടില്‍ രാമപുരത്തെ നാല് ബൂത്തുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പൻ മുന്നിലായിരുന്നു.

രാമപുരം നിർണ്ണായകമായി

രാമപുരം നിർണ്ണായകമായി


കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, തലനാട്, തലപ്പലം വാർഡുകളിൽ വൻ മുന്നേറ്റമാണ് ഉപതിരഞ്ഞെടുപ്പിൽ മാണിസി കാപ്പൻ കാഴ്ചവെച്ചത്. പാലാ വിധി നിര്‍ണ്ണയത്തില്‍ രാമപുരം പഞ്ചായത്ത് വളരെ നിര്‍ണ്ണായകമാവുകയായിരുന്നു. ബിജെപിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ മണ്ഡലമാണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യുഡിഎഫിന് നല്‍കിയത്.

ജോസഫ് ഗ്രൂപ്പിന് പിടിപാട്

ജോസഫ് ഗ്രൂപ്പിന് പിടിപാട്

ജോസഫ് വിഭാഗത്തിന് ശക്തമായ പിടിപാടുള്ള മണ്ഡലം കൂടിയാണിത്. ഇവിടെ കേരള കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കൃത്യമായി പ്രതിഫലിച്ചു എന്ന് വേണം കരുതാൻ. രാമപുരത്തും ശക്തമായ ലീഡ് നിലനിർത്താൻ മാണി സി കാപ്പന് കഴിഞ്ഞിട്ടുണ്ട്. അതേസമയം അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു എന്നതും വസ്തുതയാണ്. ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന് ആരോപിക്കുന്ന മണ്ഡലവും രാമപുരമാണ്.

കേരള കോൺഗ്രസിലെ തർക്കം

കേരള കോൺഗ്രസിലെ തർക്കം

കഴിഞ്ഞ തെരഞ്ഞെടുപ്പിലെല്ലാം യുഡിഎഫ് മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. അവിടെയാണ് മാണി സി കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം ജോസഫ് വിഭാഗം വോട്ട് അട്ടിമറിക്കാന്‍ കാരണമായി എന്നതാണ് ഉയരുന്ന വിമര്‍ശനം. പിജെ ജോസഫ് വോട്ടുകൾ ഇടതു മുന്നണിക്ക് മറിച്ചെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ ജോസ് കെ മാമണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന ആരോപണമാണ് പിജെ ജോസഫ് ഉന്നയിക്കുന്നത്. പാലായില്‍ ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുനല്‍കിയെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചത്.

Recommended Video

cmsvideo
    പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam
    നിരാശരായി യുഡിഎഫ്

    നിരാശരായി യുഡിഎഫ്

    നിയുക്ത എംഎല്‍എയായി ജോസ് ടോമിനെ പ്രഖ്യാപിച്ച് സ്വീകരണചടങ്ങ് വരെ തീരുമാനിച്ച യുഡിഎഫിന് കനത്ത ആഘാതം നല്‍കിയാണ് പാലായില്‍ മാണി സി കാപ്പാന്‍ മുന്നേറുന്നത്. മേലുകാവിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ കാപ്പന് 2181 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. ആകെ മൊത്തം മൂന്നാം റൗണ്ട് അവസാനിച്ചപ്പോൾ അന്തിമ കണക്ക് പുറത്തു വന്നു. 2231 വോട്ടുകളുടെ ഭൂരിപക്ഷമാണ് കാപ്പന്. മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമേ ഞങ്ങള്‍ക്ക് സംശയമുള്ളൂ. ബാക്കി എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ ലീഡ് ചെയ്യും. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നന്നായി ലീഡ‍് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ടെന്ന ആത്മ വിശ്വാസം കാപ്പൻ രാവിലെ തന്നെ മധ്യമങ്ങളോട് വിയക്തമാക്കുകയും ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+