വാര്‍ത്ത അവതാരകയായി സിന്ധു ജോയ്

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ സിന്ധു ഫൈനല്‍ വരെ എത്തിയിരുന്നു. പരിപാടിയുടെ വിജയത്തിന് പിന്നാലെ ഇപ്പോള്‍ സിന്ധു ജോയ് സൂര്യ ടിവിയില്‍ത്തന്നെ വാര്‍ത്ത അവതാരകയുടെ വേഷമണിയുകയാണ്. വാര്‍ത്ത അവതാരകയെന്ന നിലയില്‍ സിന്ധുവിന്റെ അരങ്ങേറ്റം നടന്നുകഴിഞ്ഞു.
റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്ന സമയത്ത് തനിയ്ക്ക് സിപിഎമ്മിലേയ്ക്കുതന്നെ തിരിച്ചെത്താന്‍ താല്‍പര്യമുണ്ടെന്ന് സിന്ധു വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഇതിന് അനൂകൂലമായ നീക്കങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. അതുകൊണ്ടാണ് രാഷ്ട്രീയമെന്ന സ്വപ്‌നം മാറ്റിവച്ച് തല്‍ക്കാലം സിന്ധു വാര്‍ത്ത അവതാരകയായിരിക്കുകയാണ്.
കേരള സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയ സിന്ധു ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications