കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭരണം നാടിനാപത്ത്, ഈ ഭരണം തകര്‍ക്കുമെന്ന് സിന്ധു ജോയ്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്കെതിരെ മുന്‍ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയ് പ്രതികരിക്കുന്നു. കഴിഞ്ഞ ദിവസം ഒഡീഷയില്‍ നടന്ന പരിപാടിയില്‍ മോദി തന്നെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ പല ഗൂഢാലോചനകളും നടക്കുന്നുണ്ടെന്ന് പറയുകയുണ്ടായി. ഇതിന് ചുട്ട പ്രതികരണമാണ് സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മോദി അങ്ങനെ സംശയിക്കുന്നതില്‍ തെറ്റില്ല. അതു ഗൂഢാലോചനയൊന്നുമല്ല, ശരിയായ ആലോചനയാണെന്നാണ് സിന്ധു ജോയ് പറയുന്നത്. താങ്കളുടെ ഈ ഫാഷിസ്റ്റ് ഭരണം നാടിന് ആപത്താണെന്ന് സിന്ധു പറയുന്നു. ഈ ഭരണത്തെ തകര്‍ക്കുക എന്നത് ജനങ്ങളുടെ ആവശ്യമായി മാറി കഴിഞ്ഞെന്നും സിന്ധു ഫേസ്ബുക്കില്‍ കുറിച്ചു.

മോദിയുടെ സംശയം

മോദിയുടെ സംശയം

തന്നെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ പല ഗൂഢാലോചനകളും നടക്കുന്നുണ്ടെന്ന് മോദി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. അങ്ങനെ ഒരു സംശയമുണ്ടെങ്കില്‍ അത് ഗൂഢാലോചനയല്ല മിസ്റ്റര്‍ മോഡിജി..ശരിയായ ആലോചനയാണെന്നാണ് സിന്ധു ഫേസ്ബുക്കില്‍ കുറിച്ചത്.

അസഹിഷ്ണുത മാത്രം

അസഹിഷ്ണുത മാത്രം

മോദി സര്‍ക്കാര്‍ ഈ നാട് ഭരിക്കുന്നത് രാജ്യത്ത് അസഹിഷ്ണുത സമ്മാനിക്കാനാണോയെന്നും സിന്ധു ചോദിക്കുന്നുണ്ട്.

എതിര്‍ക്കുന്നവരുടെ വാ മൂടി കെട്ടുന്നു

അനീതികള്‍ക്കെതിരെയും അഴിമതികള്‍ക്കെതിരെയയും ശബ്ദം ഉയര്‍ത്തുമ്പോള്‍ ഗൂഢാലോചന നടത്തി തുറങ്കില്‍ അടയ്ക്കുന്ന അവസ്ഥയാണുള്ളതെന്നും സിന്ധു പറയുന്നു.

നാടിന് ആപത്ത്

നാടിന് ആപത്ത്

മോദിയുടെ ഭരണം നാടിന് പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് സിന്ധു പറയുന്നത്. താങ്കളുടെ ഈ ഫാഷിസ്റ്റ് ഭരണം നാടിന് ആപത്താണെന്ന് സിന്ധു പറയുന്നു.

തകര്‍ക്കുക തന്നെ ചെയ്യും

തകര്‍ക്കുക തന്നെ ചെയ്യും

മോദിയുടെ ഭരണത്തെ തകര്‍ക്കുക എന്നത് ജനങ്ങളുടെ ആവശ്യമായി മാറി കഴിഞ്ഞെന്നും സിന്ധു ഫേസ്ബുക്കില്‍ കുറിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Sindhu joy facebook post against prime minister narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X