കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'

Google Oneindia Malayalam News

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ പ്രതികള്‍ രക്ഷപ്പെട്ടതില്‍ പോലീസിനെ പഴിച്ച മുന്‍ ഡിജിപി സെന്‍കുമാറിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയി. 2006 ല്‍ ഈ യൂനിവേഴ്സിറ്റി കോളേജില്‍ കയറിയത് ആരാ എന്ന കുറിപ്പോടെ ടിപി സെന്‍കുമാര്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സിന്ധു ജോയി തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്.

<strong>എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട്; അവര്‍ക്ക് എസ്എഫ്ഐ അറിയില്ല, ഇനിയും മുന്നേറും, വളരും</strong>എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട്; അവര്‍ക്ക് എസ്എഫ്ഐ അറിയില്ല, ഇനിയും മുന്നേറും, വളരും

അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണെന്ന് തുടങ്ങുന്ന കുറിപ്പില്‍ സെന്‍കുമാറിനെ രൂക്ഷമായാണ് സിന്ധു വിമര്‍ശിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം

 ഇതല്ല ഹീറോയിസം

ഇതല്ല ഹീറോയിസം

മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണ്. യാഥാർഥ്യം ഇങ്ങനെയാണ്.2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോൾ. അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ. മറുഭാഗത്ത് പെൺകുട്ടികളുടെ കരച്ചിൽ.

 പിറ്റേന്നത്തെ പത്രത്തില്‍ ഉണ്ടായിരുന്നു

പിറ്റേന്നത്തെ പത്രത്തില്‍ ഉണ്ടായിരുന്നു

‘യൂണിവേഴ്‌സിറ്റി കോളേജിൽ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്‌ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം' ഇതായിരുന്നു സന്ദേശം. ഇതറിഞ്ഞ ഞാൻ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഓടി. തലയിൽ ചട്ടിത്തൊപ്പിയുമായി മുൻനിരയിലുണ്ടായിരുന്നു നിങ്ങൾ. ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു.

 അടുത്ത ഭാഗം അതാണ്

അടുത്ത ഭാഗം അതാണ്

തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്🤣.ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ!

 താങ്കളുടെ ആത്മകഥ

താങ്കളുടെ ആത്മകഥ

ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു' കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്.ഇത്തവണ നാട്ടിൽനിന്ന് മടങ്ങുമ്പോൾ ഞാൻ വായിക്കാൻ തെരെഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് താങ്കളുടെ ആത്മകഥ ‘എന്റെ പോലീസ് ജീവിതം' ആയിരുന്നു.

 താങ്കള്‍ എവിടെയാണ് പഠിച്ചത്

താങ്കള്‍ എവിടെയാണ് പഠിച്ചത്

അതിന്റെ 115, 116 പേജുകളിലും ഈ സംഭവം വലിയ ഹീറോയിസമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നിടത്ത് എന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയിൽ നിന്ന് ആകാനിടയില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>മഹാരാഷ്ട്രയിൽ കോൺഗ്രസ് വൻ തകർച്ചയിലേക്ക്! ബിജെപിയിലേക്ക് കൂട്ടത്തോടെ ചാടാൻ എംഎൽഎമാർ!</strong>മഹാരാഷ്ട്രയിൽ കോൺഗ്രസ് വൻ തകർച്ചയിലേക്ക്! ബിജെപിയിലേക്ക് കൂട്ടത്തോടെ ചാടാൻ എംഎൽഎമാർ!

English summary
Sindhu joy facebook post against TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X