Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയൂരിലെ വൈദികന്റെ ബലാത്സംഗത്തില്‍ പ്രതികളെ ന്യായീകരിച്ച് സിന്ധു ജോയ്..!! നടന്നത് ഗൂഢാലോചന..!!

കോഴിക്കോട്: കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ക്രിസ്തുരാജ ആശുപത്രിയെ ന്യായീകരിച്ച് സിന്ധു ജോയ് രംഗത്ത്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരെയും കന്യാസ്ത്രീകളെയും ഈ കേസില്‍ കുടുക്കിയതാണെന്ന് സംശയിക്കുന്നതായാണ് സിന്ധു ജോയ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

Read Also: സൗദിയില്‍ പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടി..!! സ്വദേശിവത്കരണം 27 തൊഴിൽ മേഖലകളിലേക്ക് കൂടി..!!

Read Also: മഞ്ച് വാങ്ങിക്കൊടുത്ത് അഞ്ചാംക്ലാസ്സുകാരിയെ ലൈംഗികമായി ഉപയോഗിച്ച ഫര്‍ഹാദിനെതിരെ ലൈംഗികാരോപണം..!!

പോസ്‌കോ നിയമപ്രകാരം കേസ്

ആരെയും വെള്ള പൂശാന്‍ ഉദ്ദേശിച്ചുള്ളതല്ല പോസ്റ്റ് എന്ന് പറഞ്ഞാണ് സിന്ധു ജോയ് തുടങ്ങുന്നത്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സിസ്‌റ്റേഴ്‌സിനുമെതിരെ ജാമ്യം പോലും ലഭിക്കാത്ത പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ക്രിസ്തുരാജ ആശുപത്രിക്കാര്‍ നിരപരാധികൾ

ക്രിസ്തുരാജ ആശുപത്രിക്കാര്‍ നിരപരാധികളാണ് എന്ന് തെളിയിക്കാന്‍ സിന്ധു ജോയ് മുന്നോട്ട് വെയ്ക്കുന്ന വാദങ്ങള്‍ ഇവയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത് പേരാവൂരിലെ രശ്മി ആശുപത്രിയിലാണ്. അവിടെ നിന്നാണ് ക്രിസ്തു രാജയിലേക്ക് മാറ്റിയത്.

പെണ്‍കുട്ടിക്ക് 18 വയസ്സ്

പ്രസവത്തിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് പെണ്‍കുട്ടിയെ ക്രിസ്തുരാജയിലെത്തിക്കുന്നത്. രശ്മി ഹോസ്പിറ്റലിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ക്രിസ്തുരാജ ആശുപത്രിയില്‍ നല്‍കി. പെണ്‍കുട്ടിക്ക് 18 വയസ്സാണ് എന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്.

ബുദ്ധിപരമായ ഗൂഢാലോചന

അങ്ങനെ വരുമ്പോള്‍ രശ്മി ആശുപത്രി എങ്ങനെയാണ് കേസില്‍ നിന്നൊഴിവായത് എന്ന് സിന്ധു ജോയ് ചോദിക്കുന്നു. ക്രിസ്തുരാജയെ മാത്രം പ്രതികളാക്കിയതിന് പിന്നില്‍ അതീവ ബുദ്ധിപരമായ ഗൂഢാലോചന നടന്നുവെന്നാണ് സിന്ധു ജോയ് ആരോപിക്കുന്നത്.

എതിർത്തും ന്യായീകരിച്ചും

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി പ്രതികരിക്കാതെ കുറ്റക്കാരെ ന്യായീകരിക്കുന്ന സിന്ധു ജോയിക്കെതിരെ പോസ്റ്റിന് താഴെ ശക്തമായ വിമര്‍ശനമാണ് കമന്റുകളായി വരുന്നത്. സിന്ധു ജോയിയെ ന്യായീകരിച്ചും ചിലര്‍ രംഗത്ത് വരുന്നുണ്ട്.

റോബിന്‍ വടക്കുഞ്ചേരി ഒന്നാം പ്രതി

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയാണ് ഒന്നാം പ്രതി. ഫാദര്‍ തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവരും കേസില്‍ പ്രതികളാണ്.

സംഭവം ഒളിച്ചുവെച്ചു

സംഭവം മറച്ചുവെയ്ക്കാന്‍ കൂട്ടുനിന്ന വൈദികരും കന്യാസ്ത്രീകളും അടക്കമുള്ളവര്‍ കേസില്‍ കുടുങ്ങും. അവിവാഹിതയായ ഒരു കൗമാരക്കാരി ആശുപത്രിയില്‍ അഡ്മിറ്റ് ആയി രണ്ട് ദിവസം കൊണ്ട് പ്രസവിച്ച് തിരിച്ച് പോയിട്ടും ഈ സംഭവം പോലീസിനെയോ ചൈല്‍ഡ് ലൈനിനേയോ അറിയിച്ചിട്ടില്ല.

മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ മാറ്റി

ക്രിസ്തുരാജ ആശുപത്രിയിലെ പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ പോലീസ് പറയുന്നത്. സംഭവം ഒളിച്ചുവെച്ച ആശുപത്രി അധികൃതരും കുറ്റക്കാരാണ്.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+