Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐയുടെ മുന്‍ സമരനായിക സിന്ധു ജോയിക്ക് വിവാഹം...വരന്‍ ഉറ്റസുഹൃത്ത്..!

കൊച്ചി: എസ്എഫ്‌ഐയുടെ സമരമുഖങ്ങളിലെ ഒരുകാലത്തെ തീപ്പൊരി നേതാവായിരുന്ന സിന്ധുജോയ് വിവാഹിതയാകുന്നു. സുഹൃത്തും ബിസ്സിനസ്സുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് സിന്ധു ജോയിയുടെ ജീവിതപങ്കാളിയാകുന്നത്. മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയാണ് ശാന്തിമോന്‍. നാളെയാണ് വിവാഹ നിശ്ചയം.

Read Also: മൂന്നാറില്‍ മെഗാസ്റ്റാറിനും ഏക്കർ കണക്കിന് കയ്യേറ്റ ഭൂമി..?? മണിയുടെ സഹോദരനും..!! പട്ടിക പുറത്ത്..!!

Read Also: ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കും!! സിനിമയുടെ മറവില്‍ നടക്കുന്നത്..! സംവിധായകന്‍ പിടിയിൽ!!

വിവാഹം ഈ മാസം തന്നെ

എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ വെച്ച് നാളെയാണ് സിന്ധു ജോയിയുടെ വിവാഹ നിശ്ചയം നടക്കുക. ഈ മാസം 27നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വിവരം സിന്ധുജോയ് പങ്കുവെച്ചിരിക്കുന്നത്.

വരൻ ഉറ്റ സുഹൃത്ത്

സിന്ധു ജോയിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശാന്തിമോന്‍. സഭയുടെ ഒരു പരിപാടിയില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആദ്യവിവാഹത്തിലെ ഭാര്യ മരിച്ച് ശേഷം തനിച്ചായ ശാന്തിമോന്‍ സിന്ധുവിനെ വിവാഹം ചെയ്യാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു.

ലളിതമായ വിവാഹം

മൂന്ന് മാസം മുന്‍പാണ് ഇരുവരും വിവാഹം എന്ന തീരുമാനത്തിലെത്തിയത്. വീട്ടുകാരോടും സഭാനേതൃത്വത്തോടും ആലോചിച്ച ശേഷം പെട്ടെന്ന് തന്നെ വിവാഹിതരാകാം എന്ന തീരുമാനമെടുത്തുവെന്ന് സിന്ധു പറയുന്നു. വിവാഹത്തിന് ലളിതമായ ചടങ്ങുകള്‍ മാത്രമേ ഉണ്ടാകൂയെന്നും സിന്ധു പറയുന്നു.

പണം സാമൂഹ്യപ്രവർത്തനത്തിന്

വിവാഹച്ചിലവുകള്‍ എന്തെങ്കിലും സാമൂഹിക സേവനങ്ങള്‍ക്കോ ധനസഹായങ്ങള്‍ക്കോ മാറ്റിവെയ്ക്കാനാണ് സിന്ധുവിന്റെ ആഗ്രഹം. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളൂ.

വിവാഹശേഷം ലണ്ടനിൽ

വിവാഹശേഷം സിന്ധു ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്ക് പോകും. വിവാഹത്തോടെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉദ്ദേശമില്ലെന്നും സിന്ധു വ്യക്തമാക്കുന്നു. ലണ്ടനില്‍ പോയാലും അത് തുടരുമെന്നും സിന്ധു പറയുന്നു.

മുൻ തീപ്പൊരി നേതാവ്

എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ട് ആയ സിന്ധു സിപിഎം നേതൃത്വത്തോട് ഇടഞ്ഞാണ് പാര്‍ട്ടി വിട്ടത്. ശേഷം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നവെങ്കിലും അവിടേയും കാര്യമായ പരിഗണന ലഭിച്ചില്ല. തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകായായിരുന്നു.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+