സിന്ധു ജോയ് മദ്യ മുതലാളിയുമായി പ്രണയത്തിലെന്ന് പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി സിന്ധു രംഗത്ത്
കൊച്ചി: തന്നെക്കുറിച്ച് പ്രചരിയ്ക്കുന്ന പ്രണയ വാര്‍ത്തയ്‌ക്കെതിരെ സിന്ധു ജോയി രംഗത്ത്. താന്‍ ഏതോ മദ്യമുതലാളിയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടെന്നുമാണ് പ്രചാരണമെന്ന് സിന്ധു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സിന്ധു പ്രതികരണം അറിയിച്ചത്.
മുന്‍പ് തന്നേയും ഒരു റബ്ബര്‍ മുതലാളിയേയും ചേര്‍ത്തായിരുന്നു കഥയെന്നും സിന്ധു പറയുന്നു.തന്നെ ചേര്‍ത്ത് ആളുകള്‍ മുതലാളിമാരെ മാത്രം ചിന്തിയ്ക്കുന്നതെന്തെന്നും സിന്ധു ചോദിയ്ക്കുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

ഫേസ്ബുക്കും സിന്ധുവും
സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലപ്പോഴും അവരെ വിവാദത്തിലാക്കിയിട്ടുണ്ട്

മദ്യ മുതലാളി
സിന്ധുവിനേയും ഒരു മദ്യ മുതലാളിയേയും ചേര്‍ത്താണ് ഇപ്പോള്‍ കഥ പ്രചരിയ്ക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിയ്ക്കുമെന്നുമാണ് പ്രചാരണം

പണ്ട് റബ്ബര്‍ മുതലാളി
മുന്‍പ് റബ്ബര്‍ മുതലാളിയുമായി പ്രണയത്തിലാണെന്നായിരുന്നെന്നാണ് ഗോസിപ്പ് പ്രചരിച്ചത്

തൊഴിലാളിയെ വിവാഹം കഴിച്ചാല്‍ പറ്റില്ലേ?
തന്റെ പേരിനൊപ്പം എന്തിനാണ് മുതലാളിമാരുടേ പേര് ചേര്‍ക്കുന്നതെന്നും താനൊരു തൊഴിലാളിയെ വിവാഹം കഴിച്ചാല്‍ ശരിയാകില്ലേയെന്നും സിന്ധു ജോയ്

അപവാദ പ്രചാരണങ്ങള്‍ക്കെതിരെ
അപവാദ പ്രചാരണള്‍ക്കെതിരെ ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കുകയാണ് സിന്ധു

ആരെ വിവാഹം കഴിയ്ക്കണം?
ആരെ വിവാഹം കഴിയ്ക്കുന്നു എന്ന് തീരുമാനിയ്ക്കാനുള്ള ഫ്രീഡം തനിയ്ക്ക് തരാന്‍ സിന്ധു ആവശ്യപ്പെടുന്നു

ഏതേലും മുതലാളിയ്ക്ക്
ഏതേലും മുതലാളിയ്ക്ക് തന്നോട് ഒരിത് തോന്നിയാല്‍ തന്നെ ഈ പ്രചാരണങ്ങളൊക്കെ കേട്ട് അങ്ങ് ഓടിപ്പോയാലോ എന്നും സിന്ധു ജോയ് പരിഹസിയ്ക്കുന്നു
കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടതിന്ടെ പേരിൽ ഇപ്പോൾ നടക്കുന്ന പ്രചരണം ഞാൻ ഏതോ മദ്യ മുതലാളിയുമായി പ്രണയത്തിൽ ആണെന്നും ഉടൻ ...
Posted by Sindhu Joy on Tuesday, April 28, 2015












Click it and Unblock the Notifications