'നടേശാ...കൊല്ലണ്ട....'ഉര്‍വശിയെ വിട്ടേക്കൂ..ഫേസ്ബുക്കികളോട് സിന്ധു ജോയ്
കൊച്ചി: നടി ഉര്‍വശി പൊതുപരിപാടിയ്ക്കിടെ മദ്യപിച്ചെത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പോര് ചെറുതൊന്നുമല്ല. സിനിമ മേഖലയിലുള്ള ആളാണെങ്കിലും ഉര്‍വശിയ്ക്ക ഈ രംഗത്ത് നിന്ന് കാര്യമായ പിന്തുണ സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് താരത്തെ പിന്തുണച്ച് സിന്ധുജോയ് രംഗത്തെത്തുന്നത്. ഫേസ്ബുക്കിലൂടെയാണ് ഉര്‍വശിയെ സിന്ധു പിന്തുണച്ചത്.
അമിതമായി മദ്യപിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ ഉര്‍വശിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയായിരുന്നു വേണ്ടതെന്ന് സിന്ധു ജോയ് പറയുന്നു. വിഷാദത്തിന്റേയും ഉത്കണ്ഠയുടേയും ബാക്കിപത്രമാണ് മദ്യപാനമെന്നും സിന്ധു. ഓരോ വ്യക്തിയ്ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. ഇത്തരക്കാരെ പിന്തുണയ്ക്കാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു നടി പൊതു ചടങ്ങില്‍ മദ്യപിച്ചെത്തിയ വാര്‍ത്ത! സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപരൂപത്തില്‍ നിറഞ്ഞാടുകയാണ്..നടി അമിതമായി മദ്യപിച്ചു എന്ന് ബോധ്യപെട്ടാല്‍ അവരെ ആ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്താമായിരുന്നു .അമിതമായ മദ്യപാനം വിഷാദത്തിന്‌ടെയും ഉത്കണ്ഠയുടെയും ഒക്കെ ബാക്കിപത്രമാണ് .മാനസിക പിരിമുറുക്കങ്ങള്‍ തരണം ചെയ്യാന്‍ ചെറുതായി ആരംഭിക്കുന്ന ഉപഭോഗമാണ് ഒരു മുഴു മദ്യപാനിയെ സൃഷ്ടിക്കുന്നത് .ഓരോ വ്യക്തികള്‍ക്കും അവരുടെതായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും .നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തിനാണ് ഈ അവസ്ഥ ഉണ്ടായതെങ്കില്‍ നമ്മളവരെ ഇങ്ങനെ പരിഹസിക്കുമായിരുന്നോ ?ഇത്തരക്കാരെ ആക്ഷേപിക്കുന്നതിന് പകരം അവര്‍ക്ക് ആവശ്യമായ പിന്തുണയും സാന്ത്വനവും നല്കാന്‍ നാം തയ്യാറാകണം . ഈ തിരിച്ചറിവും മാനസികാരോഗ്യ സാക്ഷരതയും നാം എന്നാണ് നേടിയെടുക്കുക ?
N.B- I am Completely against Liquor Consumption .My position on this stand is fairly Psychological not Political .I am a "Counselling Psychology" Student.I like to hold up Psychological fitness
ഒരു നടി പൊതു ചടങ്ങിൽ മദ്യപിച്ചെത്തിയ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപരൂപത്തിൽ നിറഞ്ഞാടുകയാണ്..നടി അമിതമായി മദ്യപിച്ചു...
Posted by Sindhu Joy on Sunday, April 26, 2015












Click it and Unblock the Notifications