'നിങ്ങളെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കേ കഴിയു'.. അന്ന് കോടിയേരി പറഞ്ഞു'.. വൈറല്‍ കുറിപ്പ്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍പ് എസ്എഫ്ഐ സംസ്ഥാന ക്യാമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞൊരു വാചകം ഓര്‍ത്തെടുക്കുകയാണ് മുന്‍ നേതാവ് സിന്ധു ജോയി. " സംഘടനയുടെ സുവർണ കാലമാണ് ഇപ്പോൾ. ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു. അല്ലെങ്കിൽ പുറത്തു നിന്ന് ആളുകൾ നുഴഞ്ഞു കയറണം." ഇതിൽ ഏതാണ് ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചത് ? തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സിന്ധു ജോയി ചോദിച്ചു. അതേസമയം ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്ഐ തിന്മയുടെ പ്രതിരൂപം ആണെന്ന് പറയുന്നവരുടെ പക്ഷം ചേരാൻ ഞാനില്ലെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

പണ്ടൊരു എസ്എഫ്ഐ സംസ്ഥാന ക്യാമ്പിൽ സിപിഐ-എം സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഇന്നും ഓർക്കുന്നു: " സംഘടനയുടെ സുവർണ കാലമാണ് ഇപ്പോൾ. ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു. അല്ലെങ്കിൽ പുറത്തു നിന്ന് ആളുകൾ നുഴഞ്ഞു കയറണം." ഇതിൽ ഏതാണ് ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചത് ?
ഒരു സഹപ്രവർത്തകനെ കുത്താൻ മാത്രം ക്രൂരത ആരാണ് നിങ്ങളെ പഠിപ്പിച്ചത്? അവൻ ഒരു എസ്എഫ്ഐകാരൻ ആയിരിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആണെങ്കിൽതന്നെ ഇനി അയാൾ സംഘടനയിൽ ഉണ്ടാകാനും പാടില്ല. കുത്തേറ്റ കുട്ടിക്ക് ഒരാപത്തും വരാതിരിക്കട്ടെ.
ഇങ്ങനെ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്ഐ തിന്മയുടെ പ്രതിരൂപം ആണെന്ന് പറയുന്നവരുടെ പക്ഷം ചേരാൻ ഞാനില്ല.
കലാലയങ്ങളിൽ നടന്ന അവസാനത്തെ കൊലപാതകം മഹാരാജാസ് കോളേജിൽ ആണെന്നതും മരിച്ചു വീണത് അഭിമന്യു എന്ന എസ്.എഫ്.ഐകാരൻ ആയിരുന്നു എന്നതും മറക്കാതിരിക്കാം. കേരളത്തിലെ ക്യാമ്പസുകളിൽ ഇനിയും രക്‌തം വീഴാൻ അനുവദിച്ചു കൂടാ. അതിനായി എല്ലാ സംഘടനകളും ഒന്നിച്ചു നിൽക്കണം.












Click it and Unblock the Notifications