'ശരീരം കൊണ്ട് മാർക്കറ്റ് ചെയ്യുന്നു, ഡീപ് നെക്ക് ഡ്രെസ്'; വിമർശനങ്ങളിൽ അഭയയുടെ മറുപടി
കൊച്ചി: വേറിട്ട ശബ്ദം കൊണ്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. മോഡലിംഗിലും താരം സജീവമാണ്. പലപ്പോഴും കടുത്ത സൈബർ ആക്രമണങ്ങൾക്കും ബോഡിഷെയിമിംഗിനുമെല്ലാം താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണ് താരം. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭയയുടെ മറുപടി.

ഒരിക്കൽ ഡീപ് നെക്കുള്ള വെള്ള ഗൗൺ പോലെയുള്ള വസ്ത്രം തന്റെ സ്റ്റേജ് ഷോയ്ക്കിടെ അഭയ ധരിച്ചിരുന്നു. അന്ന് കടുത്ത സൈബർ ആക്രമണം താരം നേരിട്ടു. ഇതിനെ കുറിച്ച് അഭയ പറയുന്നത് ഇങ്ങനെ-എനിക്ക് ഡ്രസ് അപ് ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ഡ്രസ് ചെയ്ത് കൊടുക്കാൻ, ഒരുക്കി വിടാൻ ഒക്കെ ഇഷ്ടമാണ്. ആ സമയത്താണ് ഫര്‍ഹാന്‍ അക്തറുടെ ഷോ വരുന്നത്.എനിക്ക് ഞാന്‍ സൂപ്പര്‍ ഗേള്‍ ആണെന്നും, എനിക്ക് ഭയങ്കര പവര്‍ ആണെന്നും ഒക്കെ കാണിച്ചുകൊടുക്കണം ആയിരുന്നു. അപ്പോള്‍ കരുതി എന്തുകൊണ്ട് ഒരു ദീവയെ പോലെ ഒരുങ്ങിക്കൂട എന്ന്.

അങ്ങനെയാണ് കോഴിക്കോട് നിന്നുള്ള എന്റെ ഒരു സുഹൃത്ത്, മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്റ്റിയൂം ഡിസൈനറുമായ ശ്രീകേഷ് വാസന്‍ എനിക്ക് ആ വൈറ്റ് ഗൗണ്‍ ഡിസൈന്‍ ചെയ്തു തന്നത്. അങ്ങനെയാണ് ആ വേഷം തിരഞ്ഞെടുത്തത്. ഒരു ഡീപ് നെക്ക് ഡ്രൈസ് ആയിരുന്നു. അത് ധരിച്ചാൽ എന്തൊക്കെ ആളുകൾ പറയും പറയാൻ സാധ്യത ഉണ്ട് എന്നൊക്കെ മനസിൽ വെച്ചിട്ട് തന്നെയായിരുന്നു ആ വസ്ത്രം ധരിച്ചത്.

എന്റെ ശരീരമാണിത്. ബൂബ്‌സ് ആണെങ്കിലും, എന്റേതാണ്. എന്റെ ബോഡിയാണ്. അത് എനിക്ക് ഷോ ഓഫ് ചെയ്യണമെന്നാണുള്ളതെങ്കില്‍ ഞാന്‍ ഷോ ഓഫ് ചെയ്യും. ശരീരം കാണിച്ച് കൊണ്ട് മാർക്കറ്റ് ചെയ്യുന്നുവെന്നൊക്കെയുള്ള കമന്റുകൽ ഉണ്ടായിരുന്ന. സ്ലട്ട് ഷെയിമിംഗ് ഉണ്ടായിരുന്നു. വളരെ പർട്ടിക്കുലർ ആയ സമയം ആയത് കാരണം മറ്റ് പല കമന്റുകളും ഉണ്ടായിരുന്നു. എന്റെ സ്ത്രീത്വത്തേയും പങ്കാളിയെന്ന നിലയിലുള്ള സത്യസന്ധ്യതയേയുമെല്ലാം ചോദ്യം ചെയ്തു കൊണ്ടുള്ള കമന്റുകൾ ഉണ്ടായിരുന്നു. പക്ഷേ ആ കമന്റുകൾ ഒ്ക്കെ കണ്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്.

ആളുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ട്. എന്റെ വളർച്ച, എങ്ങനെ ഞാൻ വസ്ത്രം ധരിക്കുന്നു എന്നൊക്കെ.എങ്ങിനെയാണ് ഞാന്‍ എന്നെ പ്രൂവ് ചെയ്യാന്‍ ശ്രമിയ്ക്കുന്നത് എന്നും, സത്യത്തില്‍ ആരെയും ബോധ്യപ്പെടുത്താനല്ല, എനിക്ക് എന്നെ തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡീപ് നെക്ക് ഇട്ടിട്ടുള്ള ഒരു വൈറ്റ് ഡ്രസ്സ് ഇട്ടു നില്‍ക്കുന്നു എങ്കില്‍, അടുത്ത തവണ ഞാന്‍ മുഴുവനായും കവര്‍ ചെയ്തു നില്‍ക്കുന്ന ഒരു ഡ്രസ്സ് ഇട്ട് വന്ന് നില്‍ക്കുമായിരിയ്ക്കും. അതെന്റെ ഇഷ്ടമാണ്.

ആ വസ്ത്രം ശരിക്കും ഒരു കോൺഫിഡൻസ് ബൂസ്റ്റർ തന്നെയായിരുന്നു.ഒരുപാട് പേര് ആ വസ്ത്രത്തെ അഭിനന്ദിച്ചു. ഒരു വിദേശ ഷോ പോലെയുണ്ട്, അഭയയെ കാണാന്‍ ഒരു മാലാഖയെ പോലെയുണ്ട് എന്നൊക്കെ എനിക്ക് വളരെ അധികം സന്തോഷം തോന്നി', അഭയ പറഞ്ഞു. ഒരിക്കൽ ഒരു വയലറ്റ് വസ്ത്രം ധരിച്ചപ്പോഴും താരത്തിനെതിരെ അധിക്ഷേപം കടുത്തിരുന്നു.

അഭയയുടെ വാക്കുകളിലേക്ക് -'അച്ഛൻ മരിച്ചിട്ട് ആറ് മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഡിപ്രഷനിലായിരുന്നു അതുകൊണ്ട് തന്നെ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ആ ഫോട്ടോയിൽ ഞാൻ ഇച്ചിരി ബൾക്കി ആയിരുന്നു. ആ ബൾക്ക്നെസിൽ എന്നെ കാണാൻ എന്നെ ഇഷ്ടമാണ്. ആ ഫോട്ടയിൽ എന്നെ എനിക്ക് ഇഷ്ടമായിരുന്നു. എന്ത് പോസ്റ്റ് ചെയ്താലും ആളുകൾ നെഗറ്റീവും പോസിറ്റീവും പറയും. ഒരു പരിധി വരെ ഈ കമന്റുകൾ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.
ഞാൻ എന്ത് ചെയ്താലും അത് സന്തോഷത്തോടെയാണ് ചെയ്യുന്നത്. ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും കുറ്റബോധം തോന്നാറില്ല.ചെയ്യുക എന്നതാണ് പ്രധമമായിട്ടുള്ള കാര്യം', അഭയ പറഞ്ഞു..












Click it and Unblock the Notifications