'നിങ്ങൾക്ക് എന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു', 'എന്ന് കുടുംബം കലക്കി', അഭയയുടെ ചുട്ട മറുപടി
കൊച്ചി: മറ്റുളളവരുടെ പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ എപ്പോഴും ഓഡിറ്റിംഗിന് വിധേയരാക്കുന്നത് സമൂഹത്തില്‍ ഒരു കൂട്ടരുടെ പതിവ് പരിപാടിയാണ്. അവരുടെ കുടുംബ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലേയും ചോയിസുകളെ പോലും അവരുടെ വഴിക്ക് വിടാന്‍ ചിലര്‍ തയ്യാറാകില്ല.
അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയരാകുന്ന രണ്ട് പേരാണ് ഗായിക അഭയ ഹിരണ്‍മയിയും പാര്‍ട്ണറും സംഗീത സംവിധായകനുമായ ഗോപി സുന്ദറും. ഇത്തരക്കാര്‍ക്ക് മുഖമടച്ച് അഭയ നല്‍കിയ മറുപടി വൈറലാവുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭയ ഹിരണ്‍മയിയും ഗോപി സുന്ദറും. ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെയ്ക്കാറുണ്ട്. നല്ല കമന്റ്‌സുകള്‍ക്കൊപ്പം രൂക്ഷമായ പ്രതികരണങ്ങളും ഇരുവരുടേയും പോസ്റ്റുകള്‍ക്ക് ലഭിക്കാറുണ്ട്. അവയൊക്കെ തന്നെയും ഇരുവരുടേയും വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി ഉളളതുമാവും.

അഭയയും ഗോപി സുന്ദറും ഇത്തരും സൈബര്‍ അക്രമികളെ ചുട്ട മറുപടി കൊടുത്ത് നേരിടുന്നവരാണ്. കഴിഞ്ഞ ദിവസം അഭയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു ചിത്രം പങ്കുവെയ്ക്കുകയുണ്ടായി. അതിനൊപ്പം ഒരു കുറിപ്പും. തന്റെ സ്വകാര്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഇടപെടുന്നവരെ ഉന്നമിട്ട് കൊണ്ടുളളതാണ് അഭയ ഹിരണ്‍മയിയുടെ പോസ്റ്റ്.

അഭയ ഹിരണ്‍മയിയുടെ കുറിപ്പ് വായിക്കാം: '' എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നൈ ചീത്ത വിളിക്കുകയും, bodyshame ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയും ചെയ്ത ആ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്, കൂടാതെ fake പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (......) സമർപ്പിക്കുന്നു!!!! ഞാൻ ഇതോടെ നന്നായി എന്നും, നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചു കൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങടെ സ്വന്തം കുടുംബം കലക്കി''.

നേരത്തെ അഭയയ്ക്ക് ഒപ്പമുളള ഒരു പഴയ ചിത്രം പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ഗോപി സുന്ദര്‍ സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. ഗോപി സുന്ദറിന്റെ ആദ്യ വിവാഹത്തെ സൂചിപ്പിച്ച് കൊണ്ടാണ് ആക്ഷേപങ്ങള്‍. നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ എന്നാണ് ഒരാള്‍ പോസ്റ്റിന് കമന്‌റിട്ടത്. നിന്റെ അച്ഛനോട് ചോദിക്ക് എന്ന് ഗോപി സുന്ദര്‍ മറുപടി നല്‍കിയത് വൈറലായിരുന്നു.
Recommended Video

അഭയ ഹിരണ്‍മയിക്ക് ഒപ്പമുളള മറ്റൊരു ചിത്രത്തിന് ഗോപി സുന്ദറിന് ലഭിച്ച കമന്റ് സെലിബ്രിറ്റികള്‍ വ്യഭിചരിച്ചാല്‍ അത് ലിവിങ് ടുഗെദര്‍, നേരെ മറിച്ച് സാധാരണക്കാര്‍ ആണെങ്കില്‍ അത് അവിഹിതം എന്നാണ്. 12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങ് സഹിച്ചു എന്നാണ് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. ഇതും വൈറലായിരുന്നു.












Click it and Unblock the Notifications