Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗായകന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു

കാഞ്ഞങ്ങാട്: യുവ ഗായകന്‍ ട്രെയിന്‍ യാത്രക്കിടെ വീണു മരിച്ചു. ഗായകനും ഓടക്കുഴല്‍ വാദകനുമായ പി.സുധനന്‍(30) ആണ് ട്രെയിനില്‍ നിന്നു വീണു മരിച്ചത്. ചെന്നൈ-മംഗലാപുരം ട്രെയിനില്‍ നിന്നാണ് അപകടം ഉണ്ടായിരിക്കുന്നത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു അടുത്തുവെച്ചാണ് അപകടം.

കോഴിക്കോടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. ഒരു ഗാനമേളയില്‍ പങ്കെടുത്തു തിരിച്ചു വരികയായിരുന്നു സുധനന്‍. ഇറങ്ങേണ്ട സ്ഥലത്തിനു തൊട്ടുമുന്‍പാണ് സുധനന്‍ ട്രെയിനില്‍ നിന്നു വീഴുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടക്കുന്നത്.

train

കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഇറങ്ങേണ്ട സുധനന്‍ സ്റ്റേഷന്‍ എത്താറാകുന്നതിനു മുന്‍പ് തന്നെ ഇറങ്ങാന്‍ വേണ്ടി ബാഗുമായി എഴുന്നേല്‍ക്കുകയായിരുന്നു. ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന സുധനന്‍ അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയാണുണ്ടായത്. വീഴ്ചയില്‍ തലയ്ക്ക് കാര്യമായ പരിക്കേറ്റതു കൊണ്ടാവാം സംഭവസ്ഥലത്തു നിന്നു തന്നെ മരണം സംഭവിക്കുകയായിരുന്നു.

ബാഗില്‍ നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാളെ തിരിച്ചറിയാന്‍ സഹായകമായത്. പരപ്പ വലിയമുറ്റം കോളനിയിലെ കുഞ്ഞിരാമന്‍-കുമ്പ ദമ്പതികളുടെ മകനാണ് പി.സുധനന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+