രാഷ്ട്രീയക്കാരെ അനുകരിക്കുന്ന മിമിക്രികാര്‍ക്ക് മാത്രമേ സഹിഷ്ണുതയുള്ളൂവെന്ന് ജി.വേണുഗോപാല്‍
കോട്ടയം: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന പരാമര്‍ശം നടത്തി മിക്ക താരങ്ങളും വിവാദങ്ങളില്‍പ്പെടുകയാണ്. ആമിര്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും തീ അണയുന്നതിനുമുന്‍പ് ഗായകന്‍ ജി. വേണുഗോപാല്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് ജി. വേണുഗോപാലിനും ചിലത് പറയാനുണ്ട്. കേരളത്തില്‍ രാഷ്ട്രീയ നേതാക്കളെ അനുകരിക്കുന്ന കോമഡി താരങ്ങള്‍ക്ക് മാത്രമാണ് സഹിഷ്ണുതയുള്ളതെന്നാണ് ഗായകന്‍ പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ സഹിഷ്ണുതയുള്ളത് ഇവര്‍ക്ക് മാത്രമെന്നുള്ള അഭിപ്രായമാണ് വേണുഗോപാലിനുള്ളത്.

രാഷ്ട്രീയ നേതാക്കന്മാര്‍ക്കെതിരെ ആക്ഷേപഹാസ്യം അവതരിപ്പിക്കാന്‍ കഴിവുള്ള കേരളത്തിലെ മിമിക്രികാരെപ്പോലെ കഴിവുള്ളവര്‍ ഇന്ത്യയില്‍ ഒരിടത്തും ഉണ്ടാകില്ലെന്നാണ് വേണു പറഞ്ഞത്. കേരളത്തിലെ മിമിക്രികാര്‍ക്ക് ഇതിനു പ്രത്യേകം കഴിവു തന്നെയാണ്. വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് ചോദിച്ചപ്പോള്‍ വേണുഗോപാല്‍ പറഞ്ഞതിങ്ങനെ.
മുസ്ലീം പേരുള്ള സിനിമാപ്രവര്‍ത്തകര്‍ അനുഭവിക്കുന്നത് അസഹിഷ്ണുതയാണെന്ന് സംവിധായകന്‍ ആഷിക് അബുവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷ വര്‍ഗീയ മന്ദബുദ്ധികളെ പോലെ അപകടകാരികള്‍ തന്നെയാണ് ന്യൂനപക്ഷ മന്ദബുദ്ധികളെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications