Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്ടെന്ന് കരയും, പെട്ടെന്ന് ദേഷ്യപ്പെടും, മണിയെക്കുറിച്ച് ജി വേണുഗോപാല്‍ പറയുന്നതിങ്ങനെ

കലാഭവന്‍ മണിയെക്കുറിച്ച് പറയുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോരോ വ്യത്യസ്ത അനുഭവങ്ങളുണ്ട്. എല്ലാവര്‍ക്കും പ്രിയപ്പെട്ട താരവും സുഹൃത്തുമായിരുന്നല്ലോ കലാഭവന്‍ മണി. പ്രശസ്ത ഗായകന്‍ ജി വേണുഗോപാലിനും മണിയെക്കുറിച്ച് പറയാനുണ്ട്. ചാലക്കുടിയില്‍ ഒരു സ്‌റ്റേജ് ഷോ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് വേണുഗോപാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ചാലക്കുടിക്കാര്‍ക്ക് വേണ്ടത് ഞാന്‍ പാടിയ പാട്ടൊന്നുമല്ലായിരുന്നു. അവര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് അവരുടെ സ്വന്തം മണിയുടെ പാട്ടുകളെയാണ്. സ്റ്റേജ് ഷോയില്‍ ഗാനം ആലപിച്ച് തീരുന്നതിനുമുന്‍പേ കാണികള്‍ ആവശ്യപ്പെട്ടത് മണിയുടെ പാട്ട് പാടണമെന്നാണ്. പ്രകോപനം സഹിക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ സദസിനു മുന്‍പാകെ ക്ഷമ ചോദിക്കുകയുണ്ടായി.

gvenugopal

എനിക്ക് മണിയുടെ ഗാനങ്ങള്‍ പാടാന്‍ അറിയില്ല. അതിനു മണി തന്നെ വിചാരിക്കണം. ഞാന്‍ വിചാരിച്ചാല്‍ അവ അതുപോലെ പാടാന്‍ സാധിക്കുകയുമില്ല. വേണുഗോപാല്‍ ഇന്നും ആ നിമിഷം ഓര്‍ക്കുന്നു. സംഗീത പരിപാടി തീരുന്നതിനുമുന്‍പ് തന്നെ മണി അവിടെ എത്തുകയുമുണ്ടായി. മണി എത്തിയപ്പോള്‍ ജനങ്ങളുടെ കൈയ്യടി ശബ്ദം ഒന്നു കൂടി ഉയര്‍ന്നു.

2009 ലെ ഒരു ഗാനമേള സദസ്സ്. സ്ഥലം ചാലക്കുടിയ്ക്കടുത്തുള്ള ഒരു അമ്പലപ്പറമ്പ്.എന്റെ ഗാനങ്ങളോരോന്നായി പാടിത്തീരുമ്പോഴെയ്ക്കു...

Posted by G Venugopal on Monday, March 7, 2016

പിന്നീട് ഞങ്ങള്‍ ഒട്ടേറെ സ്റ്റേജ് ഷോയില്‍ പങ്കെടുത്തു. മണിക്ക് ജീവിതം ഒരാഘോഷമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം ചേര്‍ത്തു പിടിച്ചുള്ള ആഘോഷം. ഭക്ഷണം നന്നായി പാകം ചെയ്യും, പഴയ കഥകളൊക്കെ പങ്കുവെച്ച് കരയും. പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യുമെന്ന് വേണുഗോപാല്‍ പറയുന്നു. കുറച്ച് സമയം കഴിഞ്ഞ് ദേഷ്യപ്പെട്ടവരെ കെട്ടിപിടിച്ച് കരയുകയും ചെയ്യും. സിനിമയില്‍ കരയാന്‍ മണിക്ക് ഗ്ലിസറിന്‍ വേണ്ടായിരുന്നു. 45വയസ്സിനിടെ ഒരു പുരുഷായുസ്സില്‍ ചെയ്യാന്‍ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ മണി ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+