അടുത്ത ട്വിസ്റ്റ്..! ദിലീപുമായി ബന്ധമുള്ള ഗായികയ്ക്കും പങ്ക്..?? അന്വേഷണം വഴിത്തിരിവില്‍ !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത വന്‍ട്വിസ്റ്റുകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. വെള്ളിത്തിരയില്‍ ചിരിപ്പിച്ച താരങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ട് ഞെട്ടിയ ദിവസങ്ങള്‍. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയന്‍ ആയിരുന്നുവെങ്കിലും ദിലീപിന്റെ അറസ്റ്റ് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ളവരെല്ലാം സംശയത്തിന്റെ നിഴലിലായി. സുഹൃത്തായ യുവനടിയേയും കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും കൂടാതെ ഒരു പ്രമുഖ ഗായികയും സംശയിക്കപ്പെടുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

പ്രമുഖർ കുടുങ്ങിയേക്കും

പ്രമുഖർ കുടുങ്ങിയേക്കും

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ അടക്കം പോലീസിന് ലഭിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ദിലീപിനെ കൂടാതെ കേസില്‍ ഇനിയും പലരും കുടുങ്ങുമെന്നും സൂചനയുണ്ട്.

പലരും നിരീക്ഷണത്തിൽ

പലരും നിരീക്ഷണത്തിൽ

ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടാവാന്‍ സാധ്യത കുറവാണെങ്കിലും തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് ദിലീപിന് പ്രമുഖരില്‍ നിന്നടക്കം സഹായം ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പലരും നിരീക്ഷണത്തിലുമാണ്.

യുവനടിയെ ചോദ്യം ചെയ്തേക്കും

യുവനടിയെ ചോദ്യം ചെയ്തേക്കും

ദിലീപും കുടുംബവുമായി അടുത്ത ബന്ധമുള്ള മലയാളത്തിലെ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കേള്‍ക്കുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപില്‍ നിന്നും ലക്ഷങ്ങള്‍ ഒഴുകിയിട്ടുണ്ട് എന്ന കണ്ടെത്തലാണ് കാരണം.

പ്രമുഖ ഗായിക

പ്രമുഖ ഗായിക

ഒരു പ്രമുഖ ഗായികയുടെ പേരും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ദിലീപുമായി ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗൂഢാലോചനയിൽ പങ്കുണ്ടോ?

ഗൂഢാലോചനയിൽ പങ്കുണ്ടോ?

ആരോപണ വിധേയയായ ഗായിക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു. ദിലീപുമായുള്ള ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഗൂഢാലോചനയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ദിലീപിന്റെ ബിനാമി

ദിലീപിന്റെ ബിനാമി

ദിലീപ് അനധികൃതമായി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സ്വത്തുക്കളില്‍ പലതും ബിനാമികളുടെ പേരിലാണ് എന്നാണ് അറിയുന്നത്.

Police Would Not Present Dileep In Court Due To Security Reasons
ചോദ്യം ചെയ്യുമോ ?

ചോദ്യം ചെയ്യുമോ ?

ആരോപണ വിധേയയായ യുവനടിയും ഗായികയും ദിലീപിന്റെ ബിനാമികളാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഈ ഗായികയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല.

English summary
Female singer who have financial deals with Dileep is under scanner.
Please Wait while comments are loading...