ഗായിക ജാഗീ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം കണ്ടെടുത്തത് വീട്ടിൽ നിന്ന്!!
തിരുവനന്തപുരം: ഗായികയും അവതാരകയുമായി ജാഗി ജോണിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറവൻകോണത്തെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞതോടെ പേരൂർക്കട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയിട്ടുള്ളത്. പോലീസിന് പുറമേ ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിവരികയാണ്. അമ്മയ്ക്കൊപ്പമാണ് ജാഗി കുറവൻകോണത്തെ വീട്ടിൽ താമസിച്ചുവന്നിരുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് വീടിന്റെ അടുക്കളയിൽ നിന്ന് ജാഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഡലിംഗിന് പുറമേ പാചക പരിപാടികളിലേയും സജീവ സാന്നിധ്യമായിരുന്നു ജാഗി.













Click it and Unblock the Notifications