Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളേജിൽ പാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങി; ജാസി​ ഗിഫ്റ്റ് വേദയിൽ നിന്ന് ഇറങ്ങിപ്പോയി

കോലഞ്ചേരി: കോളേജ് ഡേ പരിപാടിക്കിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങിയതിൽ പ്രതിഷേധിച്ച് ​ഗായകനും സം​ഗീത സംവിധായകനുമായ ജാസി​​ ഗിഫ്റ്റ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം നടന്നത്. ജാസി​ ഗിഫ്റ്റും സംഘവും പാടുന്നതിനിടയിൽ പ്രിൻസിപ്പൽ വേദിയിലേക്ക് കയറി മൈക്ക് വാങ്ങിക്കുകയായിരുന്നു. ജാസി ​ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് പറഞ്ഞതിനാൽ ആണ് പാടാൻ അനുവദിച്ചതെന്നും ഇത് കുട്ടികൾ ലംഘിച്ചുവെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞത്.

ഇതിന് പിന്നാലെ ജസി ​ഗിഫ്റ്റ് വേദിയിൽ നിന്നും ഇറങ്ങിപ്പോയി. സംഭവത്തിന് പിന്നാലെ പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്ന വീഡ‍ിയോ പുറത്തുവന്നിരുന്നു. പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളുകൾ എത്തുന്നത് സാധാരണമാണെന്നും ഇതൊന്നും നോക്കാതെ പ്രിൻസിപ്പൽ തന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നുവെന്നും ഒരു കലാകാരനേയും ഇങ്ങനെ അപമാനിക്കരുതെന്നും ജാസി​ഗിഫ്റ്റ് പറഞ്ഞു.

jassie

അതേ സമയം തന്റെ ഭാ​ഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ പ്രതികരണം എന്നാണ് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നത്. ഉദ്ഘാടകനായ ജാസി ​ഗിഫിറ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. തങ്ങളുടെ കരിയറിൽ ഇത് ആദ്യത്തെ സംഭവമാണ് എന്നാണ് ജാസി​ഗിഫ്റ്റിനൊപ്പം പാടാൻ ഒപ്പം ഉണ്ടായിരുന്ന സജിൻ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് ആണ് പ്രതികരണം.

ഇതിലെ വിഷമം എന്നത് ജാസി ചേട്ടനെ പോലെ ഒരു സീനിയർ മ്യസിഷനെയാണ് അവർ അപമാനിച്ചത്. ഇവർക്ക് എന്തുണ്ടെങ്കിലും അത് പരിപാടി കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുൻപോ സംസാരിക്കാം. പെർഫോം ചെയ്യുന്നതിനിടയിൽ ജാസി ചേട്ടനോട് എന്നല്ല ആരോടായാലും ഇങ്ങനെ ചെയ്യുന്നത് വളരെ മോശമായിട്ടുള്ള പ്രവണതയാണെന്ന് സജിൻ പറഞ്ഞു.

പ്രിൻസിപ്പൽ സ്റ്റേജിൽ കയറിവന്ന് , മൈക്ക് പിടിച്ച് വാങ്ങി കൂടെ ഉള്ള ഞാൻ പാടാൻ പറ്റില്ലെന്ന് പറഞ്ഞെന്നും ജാസി ​ഗിഫ്റ്റിന് വേണമെങ്കിൽ പാടാമെന്നാണ് പറഞ്ഞതെന്നും സജിൻ പറയുന്നു. ഇങ്ങനൊക്കെ പറയാൻ ഒരവകാശവും അവർക്കില്ലെന്നും അവരുടെ ​ഗസ്റ്റായിട്ടാണ് തങ്ങൾ പോയതെന്നും സജിൻ പറഞ്ഞു. ഈ നിമിഷം വരെ സംഭവത്തിൽ കോളേജിന്റെ ഭാ​ഗത്ത് നിന്ന് ക്ഷമാപണം വന്നിട്ടില്ലെന്നും സജിൻ പറഞ്ഞു. മോശം അനുഭവം ആയിപ്പോയെന്നും വിദ്യാർത്ഥികൾ നല്ല സപ്പോർട്ടാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+