യേശുദാസിന്റെ സഹോദരന്‍ ജസ്റ്റിന്റെ മരണം ആത്മഹത്യ, കടബാധ്യതയും സാമ്പത്തിക പ്രശ്‌നങ്ങളും!
കൊച്ചി: പ്രശസ്ത ഗായകന്‍ കെജെ യേശുദാസിന്റെ സഹോദരന്‍ കെജെ ജസ്റ്റിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ്. കൊച്ചി കായലില്‍ കഴിഞ്ഞ ദിവസമാണ് ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ജസ്റ്റിന്‍ ആത്മഹത്യ ചെയ്യാനുളള കാരണമെന്നും പോലീസ് വ്യക്തമാക്കി. ഗായകന്‍ കൂടിയായ ജസ്റ്റിന് മകന്റെ അകാല മരണം വലിയ ആഘാതമേല്‍പ്പിച്ചിരുന്നു.
ആദ്യകാലത്ത് യേശുദാസിനൊപ്പം ഗാനമേളകളിലും അമേരിക്കയില്‍ അടക്കം ഷോകളിലും ജസ്റ്റിന്‍ പാടിയിരുന്നു. യേശുദാസുമായി വളരെ ശബ്ദസാമ്യം ജസ്റ്റിനുണ്ടായിരുന്നു. തന്റെ 62ാം വയസ്സിലാണ് ജസ്റ്റിന്‍ മരണത്തിന് കീഴടങ്ങിയത്.

കാക്കനാട് അത്താണിക്ക് സമീപത്തുളള സെന്റ് ആന്റണീസ് പളളിക്ക് സമീപത്താണ് ജസ്റ്റിനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയിട്ടും ജസ്റ്റിന്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി ജസ്റ്റിനെ കാണാനില്ലെന്ന് പരാതി നല്‍കി.
മുളവുകാട് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ സമീപത്തുളള കായല്‍ ഭാഗത്ത് ഉച്ചയോടെ ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ആളാരാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മുളവുകാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ജസ്റ്റിന്റെ വീട്ടുകാര്‍ പരാതിപ്പെട്ടതിന് പിന്നാലാണ് പോലീസ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. ജനറല്‍ ആശുപത്രിയില്‍ വെച്ച് വീട്ടുകാര്‍ ജസ്റ്റിന്റെ മൃ












Click it and Unblock the Notifications