ലുലുവിൽ വിനീത് ശ്രീനിവാസനൊപ്പം അരങ്ങ് തകർത്ത് ഗായകൻ മാധവ് നായറും
ലുലു മാളിൽ നടന്ന സംഗീത പരിപാടിയിൽ കാണികളെ ഹരംകൊള്ളിച്ച് യുവ ഗായകൻ മാധവ് നായർ. കോഴിക്കോട് നടന്ന സംഗീത നിശയിലാണ് ഗായകനും നടനും സംവിധായകനുമായ വീനിത് ശ്രീനിവാസനൊപ്പം മാധവും അരങ്ങ് തകർത്തത്. പാട്ടിനൊപ്പം ത്രസിപ്പിക്കുന്ന നൃത്തച്ചുവടകളുമായി ആസ്വാദകരെ വളരെ വേഗത്തിൽ കൈയ്യിലെടുക്കാൻ മാധവിന് കഴിഞ്ഞു. പതിനാറാം വയസിൽ മലയാളത്തിൽ പിന്നണി പാടി തുടങ്ങിയ മാധവ് ഇപ്പോൾ സംഗീത പരിപാടികളിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുണ്ട്.
ഹെ ജൂഡിലെ ആകാശമേ എന്ന് തുടങ്ങുന്ന ഒറ്റ പാട്ടുകൊണ്ടാണ് മലയാളികളുടെ മനസിൽ മാധവ് ഇടം നേടിയത്. വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന സിനിമയിലും മാധവ് പാടിയിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ 'രൗദ്രം' സിനിമയിൽ മമ്മൂക്കയുടെ മകനായും താരം അഭിനയിച്ചു. തിരുവനന്തപുരം സ്വദേശിയും സംരഭകനുമായ കണ്ണൻ നായരുടേയും പിവി പ്രീതയുടേയും മകനാണ്.













Click it and Unblock the Notifications