കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളുടെ തെറ്റ് മനസിലായി; ഒടുവിൽ മാപ്പ് ചോദിച്ച് വിദ്യാർത്ഥികൾ, വീഡിയോ പങ്കുവെച്ച് എംജി ശ്രീകുമാർ

Google Oneindia Malayalam News

കൊച്ചി; ഇക്കഴിഞ്ഞ ദിവസം ഗായകൻ എംജി ശ്രീകുമാർ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പോലീസിൽ ഒരു പരാതി നൽകിയിരുന്നു. തനിക്കെതിരെ ഇവർ അപവാദ പ്രചരണം നടത്തിയെന്ന് കാണിച്ചായിരുന്നു പരാതി. റിയാലിറ്റി ഷോയിൽ അർഹനായ മത്സരാർത്ഥിയെ എംജി ശ്രീകുമാർ തഴഞ്ഞുവെന്നായിരുന്നു വിദ്യാർത്ഥികൾ ഗായകനെതിരെ ഉയർത്തിയ ആരോപണം. അതേസമയം എംജിയുടെ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അപവാദ പ്രചരണത്തിൽ യുവാക്കൾ മാപ്പു ചോദിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. എംജി ശ്രീകുമാർ തന്നെയാണ് തന്റെ യുട്യബ് ചാനൽ വഴി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 യോഗ്യനായ കുട്ടിയെ തഴഞ്ഞു

യോഗ്യനായ കുട്ടിയെ തഴഞ്ഞു

സ്വകാര്യ ചാനലിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങളുടെ തുടക്കം. പരിപാടിയിൽ നാലാം സ്ഥാനം ലഭിക്കേണ്ടിയിരുന്ന കുട്ടിയെ എംജി ശ്രീകുമാർ തഴ‍ഞ്ഞുവെന്നും മറ്റൊരു കുട്ടിയെ ആണ് പരിഗണിച്ചതെന്നുമായിരുന്നു തങ്ങളുടെ യുട്യൂബ് ചാനലിലൂടെ വിദ്യാർത്ഥികൾ ആരോപിച്ചത്.

 വ്യക്തിപരമായി അധിക്ഷേപിച്ചു

വ്യക്തിപരമായി അധിക്ഷേപിച്ചു

തുടർന്നാണ് തൃശ്ശൂർ സ്വദേശികളായ വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി എംജി ശ്രീകുമാർ പോലീസിനെ സമീപിച്ചത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് വീഡിയോ എന്ന് കാണിച്ചായിരുന്നു പരാതി. പിന്നാലെ പോലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

 കണ്ടത് 5 ലക്ഷത്തിലധികം പേർ

കണ്ടത് 5 ലക്ഷത്തിലധികം പേർ

അതേസമയം സംഭവം വിവാദമായതോടെ വിദ്യാർത്ഥികൾ നേരത്തേ പോസ്റ്റ് ചെയ്ത വീഡിയോ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും ആദ്യത്തെ വീഡോയ 5 ലക്ഷത്തിലധികം പേര്‍ കണ്ടുവെന്ന പശ്ചാത്തലത്തിലായിരുന്നു വിദ്യാർത്ഥികൾക്കെതിരെ നടിപടി തേടി എംജി പോലീസിനെ സമീപിച്ചത്.

 വീഡിയോ പങ്കുവെച്ച് എംജി

വീഡിയോ പങ്കുവെച്ച് എംജി

സംഭവത്തിൽ പോലീസ് വിദ്യാർത്ഥികളെ വിളിച്ച് വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇപ്പോഴിതാ എംജി തന്നെ വിദ്യാർത്ഥികൾ മാപ്പ് പറയുന്ന വീഡിയോ തന്റെ യുട്യുബിലൂടെ പങ്കുവെച്ച് രംഗത്തെത്തി.താൻ ഇന്ന് വരെ പക്ഷാപാതമായി ഒരു മത്സരാർത്ഥിയോടും പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 അറിയാതെ പറ്റിയ തെറ്റാകും

അറിയാതെ പറ്റിയ തെറ്റാകും

ഈ വീഡിയോ ചെയ്ത ശേഷം വിദ്യാർത്ഥികൾ ആരോപണത്തിൽ പറയുന്ന ഋതുരാജ് എന്ന കുട്ടിയുടെ വീട്ടിൽ പോയിരുന്നു. അവരുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ യാഥാർത്ഥ്യം എന്താണെന്ന് അവർക്ക് ബോധ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് അറിയാതെ പറ്റിയ തെറ്റാകും, വിഡീയോയിൽ എംജി പറഞ്ഞു.

 തെറ്റാണെന്ന ബോധ്യമുണ്ട്

തെറ്റാണെന്ന ബോധ്യമുണ്ട്

ചെയ്യാത്ത കുറ്റത്തിന് വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ അവർക്ക് അനുഭവപ്പടെുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കണമെന്ന് എംജി പറഞ്ഞു. അതേസമയം വസ്തുതകൾ പരിശോധിക്കാതെ ഗായകനെതിരെ മാനഹാനി സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തിയത് വളരെയധികം തെറ്റാണെന്ന ഉത്തമോ ബോധ്യം ഇപ്പോൾ ഉണ്ടെന്ന് ഖേദം പ്രകടിപ്പിച്ചുള്ള വീഡിയോയിൽ വിദ്യാർത്ഥികള് പറഞ്ഞു.

 തെറ്റ് മനസിലായത്

തെറ്റ് മനസിലായത്

ഋതുരാജിന്റെ മാതാപിതാക്കളെകണ്ട് സംസാരിച്ചപ്പോഴാണ് ഞാങ്ങൾക്ക് ഞങ്ങളുടെ തെറ്റ് മനസിലായത്.അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ഉണ്ടായ എല്ലാ കഷ്ടനഷ്ടങ്ങൾക്കും അതിയായ വിഷമമുണ്ട്. സംഭവത്തിൽ മാപ്പ് ചോദിക്കുകയാണെന്നും വിദ്യാർത്ഥികൾ വീഡിയോയിൽ പറ‍ഞ്ഞു.

 ഏറെ പ്രിയപ്പെട്ട കുട്ടികൾ

ഏറെ പ്രിയപ്പെട്ട കുട്ടികൾ

തനിക്ക് ഏറെ പ്രിയപ്പെട്ട കുട്ടികൾ കണ്ണീര് പൊഴിക്കാൻ താൻ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് എംജി അദ്ദേഹത്തിന്റെ വീഡിയോ അവസാനിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ എല്ലാം തനിക്ക് ഒരുപോലയൊണ്.കഴിഞ്ഞ് അവർ എല്ലാംപോയപ്പോൾ തനിക്ക് ഒരുപാട് വിഷമം ഉണ്ടായെന്നും താൻ വളരെ സത്യസന്ധതയോട് കൂടിയാണ് പരിപാടിയുടെ വിധികർത്താവായി ഇരുന്നിട്ടുള്ളതെന്നും അദ്ദേഹം പറ‍ഞ്ഞു.

English summary
Singer MG Sreekumar share's video of 3 students seeking apology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X