കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗായകന്‍ എംഎസ് നസീം അന്തരിച്ചു, പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു, അന്ത്യം തിരുവനന്തപുരത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ എംഎസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. എംഎസ് നസീം ഏറെക്കാലമായി പക്ഷാഘാതം ബാധിച്ച് പത്ത് വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. കെപിഎസിയുടേത് അടക്കം നിരവധി നാടകങ്ങളിലും സ്‌റ്റേജ് ഷോകളിലും അടക്കം പാടിയിട്ടുളള നസീം ടെലിവിഷനിലും സ്ഥിര സാന്നിധ്യമായിരുന്നു.

കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍

Recommended Video

cmsvideo
കേരള: പ്രശസ്ത ഗായകൻ എം. എസ് നസീം അന്തരിച്ചു

കോഴിക്കോട് ബ്രദേഴ്‌സ്, ചങ്ങമ്പുഴ തിയറ്റേഴ്‌സ്, ശിവഗിരി കലാസമിതി അടക്കമുളള കലാസമിതികള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും എംഎസ് നസീം സംവിധാനം ചെയ്തിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ നസീം സംഗീത ലോകത്തേക്ക് ചുവട് വെച്ചിരുന്നു. ദൂരദര്‍ശനിലും ആകാശവാണിയിലും അദ്ദേഹം ഒരുകാലത്ത് നിറ സാന്നിധ്യമായിരുന്നു. മൂവായിരത്തില്‍ അധികം ഗാനമേളകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

nasm

കെപിഎസിയുടെ ഭാഗമായതോടെ ഏറെ ജനപ്രിയമായ നിരവധി നാടക ഗാനങ്ങള്‍ പാടാന്‍ എംഎസ് നസീമിന് അവസരം ലഭിച്ചു. കമ്മ്യൂണിസ്റ്റ് ചിന്താധാരയോടുളള ചായ്വാണ് അദ്ദേഹത്തെ കെപിഎസിയിലേക്ക് എ്ത്തിക്കുന്നത്. ഏതാനും സിനിമകളിലും നസീം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാര്യയെ ആവശ്യമുണ്ട്, അനന്ത വൃത്താന്തം അടക്കമുളള സിനിമകളിലാണ് നസീം പാടിയിട്ടുളളത്.

1997ല്‍ മികച്ച ഗായകനുളള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം എംഎസ് നസീമിനെ തേടിയെത്തി. 1992, 1993, 1995, 1997 വര്‍ഷങ്ങളിലായി മികച്ച മിനി സ്‌ക്രീന്‍ ഗായകനുളള പുരസ്‌ക്കാരം നാല് വട്ടം നേടി. അദ്ദേഹം സംവിധാനം ചെയ്ത മിഴാവ് എന്ന ഡോക്യുമെന്ററി ദേശീയ പുരസ്‌ക്കാരവും നേടുകയുണ്ടായി. നൗഷാദിനെ കുറിച്ചുളള ഡോക്യുമെന്ററിയുടെ തയ്യാറെടുപ്പിനിടെയാണ് എംഎസ് നസീമിന് പക്ഷാഘാതം വന്നത്.

English summary
Singer MS Naseem passed away at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X