Get Updates
Get notified of breaking news, exclusive insights, and must-see stories!

'12 ദിവസം ഒറ്റയ്ക്ക്'; 'ഓൺലൈനിൽ നിന്നും ഭക്ഷണം'; അനുഭവങ്ങൾ വീഡിയോയിലൂടെ പങ്കിട്ട് ഗായിക റിമി ടോമി

'12 ദിവസം ഒറ്റയ്ക്ക്'; 'ഓൺലൈനിൽ നിന്നും ഭക്ഷണം'; അനുഭവങ്ങൾ വീഡിയോയിലൂടെ പങ്കിട്ട് ഗായിക റിമി ടോമി

കൊച്ചി: കൊവിഡ് രോഗബാധിതയായ അനുഭവങ്ങൾ പങ്കുവച്ച് പ്രിയ ഗായിക റിമി ടോമി. കൊവിഡ് ദിവസങ്ങളുടെ അനുഭവം വീഡിയോ രൂപത്തിലാണ് റിമി ടോമി പങ്കിട്ടത്. പെട്ടെന്നായിരുന്നു റിമി ടോമിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. 12 ദിവസങ്ങളോളം ഗായിക ഒറ്റയ്ക്ക് താമസിച്ചു.

പ്രതീക്ഷിക്കാതെയാണ് രോഗബാധിത ആയത്. പനിയും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. തുടർന്ന് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതായി എന്ന് റിമി ടോമി വ്യക്തമാക്കി.

എന്നാൽ മറ്റ് രോഗ ലക്ഷണങ്ങൾ ഒന്നും ബാധിച്ചിരുന്നില്ല. റിമി ടോമി യുടെ വാക്കുകൾ ഇങ്ങനെ ;- കൊവിഡ് പോസിറ്റീവായി. എന്നാലും, തലേ ദിവസം വരെ മറ്റു ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. തനിക്ക് ഒരു തരത്തിലുള്ള ലക്ഷണവും പ്രകടമായിരുന്നില്ല.

1

തനിക്ക് ഒരു തരത്തിലുള്ള ലക്ഷണവും പ്രകടമായിരുന്നില്ല. പിറ്റേ ദിവസം ഉറങ്ങി എഴുന്നേറ്റിരുന്നു. തുടർന്ന് ചെറിയ തരത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതയും തോന്നി തുടങ്ങി. പനി ഉണ്ടായിരുന്നു. തുടർന്ന് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടു. അങ്ങനെയാണ് കൊവിഡ് പരിശോധനയ്ക്കായി പോകുന്നത്. ടെസ്റ്റ് ചെയ്തു. എന്നാൽ പരിശോധനാ ഫലം ലഭിക്കുന്നതിന് മുൻപ് എനിക്കറിയാമായിരുന്നു കൊവിഡ് ആകുമെന്ന്. തുടർന്ന് പനിയും മറ്റ് ബുദ്ധിമുട്ടുകളും ശരീര വേദനയും ദുസ്സഹമായിരുന്നു. പരിശോധിച്ച ദിവസം അന്ന് രാത്രി തന്നെ കൊവിഡിനെ റിസൾട്ട് വന്നു. പോസിറ്റീവ് ആണെന്ന് വ്യക്തമായി.

2

തുടർന്ന് 12 ദിവസം വീട്ടിൽ നിന്നും ഒറ്റയ്ക്ക് മാറി താമസിച്ചു. എന്നാൽ ഈ സമയത്ത് പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. എല്ലാ ദിവസവുമുളള തന്റെ ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്തിരുന്നു. കോവിഡ് ബാധിച്ചുളള ക്ഷീണം അസഹനീയമായിരുന്നു. എന്നിരുന്നാലും ഒരാഴ്ച പിന്നിട്ടപ്പോൾ ക്ഷീണം പൂർണമായും മാറിയിരുന്നു. തുടർന്ന് തന്റെ വീട്ടിലെ ജോലികൾ ഒക്കെ ഒറ്റയ്ക്ക് ചെയ്തു തുടങ്ങി. ഈ സമയത്താണ് താൻ കൂടുതൽ സിനിമ കാണാൻ ഇടയായത്. സിനിമ കണ്ട് കൂടുതൽ സമയം ചിലവഴിക്കാൻ സാധിച്ചു. 12 ദിവസവും കഴിഞ്ഞതിന് ശേഷമാണ് വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വേണ്ടി വിധേയമായതെന്നും റിമി ടോമി വ്യക്തമാക്കി .

3

തൻറെ അനുഭവങ്ങൾ പങ്കിടുന്നതിനൊപ്പം തന്നെ റിമി ടോമി മറ്റുള്ളവർക്ക് അവബോധവും സൃഷ്ടിച്ചു. കൊവിഡ് ബാധിച്ചാൽ ആരും ഭയപ്പെടേണ്ടതില്ല എന്ന് റിമി ടോമി സമൂഹത്തോട് പറഞ്ഞു. പങ്കിട്ട വീഡിയോയുടെ അവസാന ഭാഗത്താണ് ഇത്തരത്തിലുള്ള പരാമർശം ഗായിക നടത്തിയിരിക്കുന്നത്. കൊവിഡ് ബാധിച്ചാൽ തന്നെ സന്തോഷത്തോടെ ധൈര്യ പൂർവ്വം ഓരോ ദിവസവും ചെലവഴിക്കണം. റിമി വീഡിയോയിൽ പരാമർശിക്കുന്നു.

4

അതേസമയം, ഗായിക പങ്കിട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറൽ ആകുകയായിരുന്നു. കൊവിഡ് കാലത്തെ സ്പെഷ്യൽ വീഡിയോ ആയതുകൊണ്ട് തന്നെ നിരവധി ലൈക്കും ഷെയറും റിമിയെ തേടി എത്തി. ഇപ്പോഴും പൊതു ജനങ്ങളിൽ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് റിമിയുടെ കൊവിഡ് സ്പെഷ്യൽ അനുഭവത്തിലൂടെ കിട്ടുന്നത്.
അതേ സമയം. ഇക്കഴിഞ്ഞ 3 ദിവസത്തിന് മുൻപ് നടൻ സുരേഷ് ഗോപിയ്ക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെ താരം ഇക്കാര്യം ഔദ്ദ്യോഗികമായി അറിയിച്ചത്.

5

കോവിഡിന്റെ മുൻകരുതലും നിർദ്ദേശങ്ങളും അദ്ദേഹം എടുത്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. എല്ലാവരോടും സ്വയം ജാഗ്രത സ്വീകരിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു." മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ്-19 പോസിറ്റീവായി. പരിശോധന നടത്തി. ഞാൻ എന്നെ തന്നെ സ്വയം ഒറ്റപ്പെടുത്തുകയും ക്വാറന്റൈൻ ചെയ്യുകയും ചെയ്യുന്നു.

Recommended Video

cmsvideo
    Rimi Tomy shares her experience of receiving first dose of covid vaccine | Oneindia Malayalam
    6

    നേരിയ പനിുണ്ട്. എന്നാൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ഞാൻ പൂർണ്ണ ആരോഗ്യവാനാണ്. ഈ ഘട്ടത്തിൽ, നിങ്ങളും സാമൂഹിക അകലം പാലിക്കണം. വളരെ കർശനമായ ജാഗ്രത വേണം. ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നു നിൽക്കണം. ഇവ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായി ഇരിക്കുകയും സുരക്ഷിതമാക്കുകയും മറ്റുള്ളവരെ രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള നല്ല മനസ്സും ഉണ്ടായിരിക്കണം. - അദ്ദേഹം പോസ്റ്റിൽ എഴുതിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+