'ഒരു എംഎല്‍എ ആള്‍ക്കൂട്ടത്തിനിടയില്‍ കൈവീശി കാണിച്ചത് ആദ്യമായി കാണുകയാ..'; റിമിയുടെ വാക്കുകള്‍ വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. മെലഡിയും അടിപൊളി പാട്ടും ഒരുപോലെ വഴങ്ങുന്ന റിമി ടോമിയോളം സ്റ്റേജ് പ്രോഗ്രാമുകളെ ഇളക്കി മറിക്കാന്‍ പോന്ന ഗായികമാര്‍ കുറവാണ്. മീശമാധവനിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ ആണ് സിനിമയിലെ ആദ്യഗാനം. അതിന് ശേഷം നിരവധി സിനിമകളില്‍ റിമി ടോമി പാടി. ഇതോടൊപ്പം ചാനല്‍ പരിപാടികളിലും റിമി ടോമി സജീവമാണ്.
കഴിഞ്ഞ ദിവസം കോന്നിയില്‍ സംഘടിപ്പിച്ച കോന്നി കരിയാട്ടത്തില്‍ റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനമേളമയുണ്ടായിരുന്നു. ടൂറിസം എക്സ്പോയുടെ ഭാഗമായിട്ടായിരുന്നു പരിപാടി. തൊഴില്‍-കാര്‍ഷിക-പ്രവാസി വിപണന മേളകളും പരിപാടിയുടെ ഭാഗമായിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, വീണ ജോര്‍ജ്, ആര് ബിന്ദു എന്നിവര്‍ കോന്നി കരിയാട്ടത്തോട് അനുബന്ധിച്ചുള്ള നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്തിരുന്നു.

സിനിമാ താരങ്ങളായ സരയൂ മോഹന്‍, അനു സിതാര എന്നിവരും വിവിധ പരിപാടികളില്‍ ഭാഗമായി. ഇതിന് പിന്നാലെയാണ് റിമി ടോമിയുടെ ഗാനമേളയും സംഘടിപ്പിച്ചത്. ആഗസ്റ്റ് 20 ന് കോന്നി കെ എസ് ആര് ടി സി മൈതാനിയില്‍ ആയിരുന്നു റിമി ടോമിയുടെ സംഗീത സന്ധ്യ അരങ്ങേറിയത്. ഇതില്‍ പങ്കെടുത്ത് കൊണ്ട് കോന്നി എം എല്‍ എ കെ യു ജനീഷ് കുമാറിനെ കുറിച്ച് റിമി ടോമി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൈവീശി കാണിക്കുന്ന എം എല്‍ എയെ ആദ്യമായാണ് കാണുന്നത് എന്നായിരുന്നു ജനീഷ് കുമാറിനെ കുറിച്ച് റിമി പറഞ്ഞത്. റിമി ടോമിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ' എല്ലാവര്ക്കും സുഖമാണോ. ഓണമൊക്കെ ഇങ്ങടുത്തു. അടിച്ചുപൊളിക്കുന്നതിന്റെ ഭാഗമായിട്ട് വലിയൊരു ആഘോഷം തന്നെ നിങ്ങളുടെ എം എല്‍ എ, അദ്ദേഹം ഇവിടെയുണ്ടോ..? കെയു ജനീഷ് കുമാര്‍.
ഇല്ല അല്ലേ... ഓ ഇവിടെയുണ്ടോ.. ഇത് ഞാന്‍ പ്രതീക്ഷിച്ചില്ല കേട്ടോ. സാധാരണ എം എല്‍ എ എന്ന് പറയുമ്പോള്‍ ഫ്രണ്ടില്‍, ഏറ്റവും ഫ്രണ്ടിലൊരു കസേരയിട്ടിട്ട് ഇരിക്കാറെ പതിവുള്ളൂ. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു എം എല്‍ എ കൈവീശി കാണിക്കുന്നത് എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായാണ് കാണുന്നത് കേട്ടോ. ഇനി ഇത് കേട്ട് മുകേഷേട്ടന് എന്നെ തിരിച്ച് കിടിലത്തില്‍ കയറ്റുമോ എന്ന് അറിയത്തില്ല,' എന്നായിരുന്നു റിമി ടോമി പറഞ്ഞത്.
ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇടത് പ്രൊഫൈലുകള്‍ റിമി ടോമിയുടെ പരാമര്‍ശം ഏറ്റെടുത്തിട്ടുണ്ട്. ' പ്രിയപ്പെട്ട റിമി ടോമി, ശരിയാണ് പരിപാടി നടത്തുന്നത് എം എല്‍ എ തന്നെയാണ്. വെള്ളയും വെള്ളയും ഇട്ട് വേദിയുടെ മുന്നില്‍, വിഐപി സീറ്റില്‍ ഇരിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് എം എല്‍ എ അല്ല. സിപിഎം എംഎല്‍എ ആണ്. ജനങ്ങള്‍ക്കിടയിലെ കാണൂ.
കാരണം, അദ്ദേഹം കമ്യുണിസ്റ്റ് ആണ്. സഖാവ് കെയു ജനീഷ് കുമാര്‍.. കമ്യുണിസ്റ്റ് മാര്‍ക്കിസ്റ്റ് മാതൃക' എന്നാണ് ഒരാള്‍ ഇതിന് താഴെ പറഞ്ഞത്. സിപിഎം എംഎല്‍എമാരെ നിങ്ങള്‍ അധികം കണ്ടിട്ടില്ല റിമി ടോമി അതാണ്, എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കോന്നിയിലെ നിയമസഭാ അംഗമായിരുന്ന അടൂര്‍ പ്രകാശ് 2019 ലോക്സഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്നതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ജനീഷ് കുമാര്‍ കോന്നിയില്‍ എംഎല്‍എയായത്.
അതുവരെ 23 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു കോന്നി. മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പും പിമ്പും കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തമായിരുന്നു. ഇവിടെയാണ് 54,099 വോട്ട് നേടി ജനീഷ് കുമാര്‍ ജയിച്ചു കയറിയത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പിലും ജനീഷ് കുമാര്‍ തന്നെയായിരുന്നു ഇവിടെ എല്‍ ഡി എഫിനായി മത്സരിച്ചതും ജയിച്ചതും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications