'ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ'; മറുപടിയുമായി സയനോര
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠഠദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനെ രൂക്ഷമായി വിമർശിച്ചവർക്ക് മറുപടിയുമായി ഗായിക സയനോര. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളേയും..ഇപ്പോ മനുഷ്യരെ മാത്രം കാണാനില്ല, എന്നായിരുന്നു സയോനര അന്ന് പങ്കുവെച്ചത്. ഇതിന് പിന്നാലെ വിമർശനം ഉയർന്നു, ഇപ്പോൾ താൻ നേരത്തെ പങ്കുവെച്ച ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചാണ് സയനോര മറുപടി നൽകിയിരിക്കുന്നത്.

മുൻപൊരിക്കൽ മകൾ സെന ചോദിച്ച ചോദ്യത്തിന് താൻ കൊടുത്ത ഉത്തരമാണ് സയനോര പങ്കുവെച്ചത്. പണ്ട് എഴുതി ഇവിടെ തന്നെ പോസ്റ്റ് ചെയ്തതാണ്. ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ. ഒരാൾ എങ്കിലും ഒരു ആത്മവിചിന്തനം നടത്തിയാൽ സന്തോഷം, എന്നാണ് സയനോര കുറിച്ചത്. നിരവധി പേരാണ് സയനോരയുടെ മറുപടിയെ അഭിനന്ദിച്ചെത്തുന്നു.
സയനോര മുൻപ് പങ്കുവെച്ച പോസ്റ്റ്:
അതെന്താ മമ്മാ, ഫാത്തിമേന്റെ ഗോഡ് അല്ലാഹ് ആയത്? പിന്നെ നിരഞ്ജനേന്റെ ശ്രീകൃഷ്ണൻ ആണ് പോലും, എനിക്കും ഇഷ്ടാ ശ്രീ കൃഷ്ണനെ. മമ്മാ പ്ലീസ് നമുക്കും കൃഷ്ണനെ ഗോഡ് ആക്കാ മമ്മാ പ്ലീസ്? സ്കൂൾ വിട്ട് വന്ന സെന കുറേ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. അവളുടെ വിടർന്ന കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു. വാവ ഗോഡ് ഒരേ ഒരാൾ മാത്രമേയുള്ളൂ. ആ ഗോഡ് പക്ഷേ, കുറേ വേഷത്തിൽ ഇരിക്കുന്നു എന്നേ ഉള്ളൂ. ഫാത്തിമ ഗോഡിനെ അല്ലാഹ് എന്ന് വിളിക്കും, നിരഞ്ജന കൃഷ്ണാന്നും ശിവാ എന്നുമൊക്കെ വിളിക്കും,.
നമ്മൾ ഗോഡിനെ ജീസസ് ക്രൈസ്റ്റ് എന്ന് വിളിക്കുന്നു. എല്ലാവരും സെയിം സെയിം ആണ് വാവ. ഇത് കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നെ വേഗം കൊച്ച് ടിവിയിലെ ലിറ്റിൽ കൃഷ്ണ കാണാൻ ഓടി, എന്നാണ് സയോനോര അന്ന് ഫേസ്ബുക്കിൽ എഴുതിയത്. ഈ കുറിപ്പാണ് ഇപ്പോൾ വീണ്ടും സയനോര പങ്കുവെച്ചത്. നിരവധി പേരാണ് ഈ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇതിലും മികച്ച ഒരു മറുപടി ഇല്ലാ എന്നാണ് ചിലർ കുറിച്ച്. എത്ര പറഞ്ഞാലും കാര്യങ്ങൾ മനസ്സിലാക്കാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും കമന്റുണ്ട്. പോസ്റ്റിപ്പോൾ വൈഖറലാണ്.












Click it and Unblock the Notifications