Get Updates
Get notified of breaking news, exclusive insights, and must-see stories!

സയനോരയ്ക്ക് നേരെയും ഓട്ടോക്കാരുടെ അസഭ്യവര്‍ഷം; യൂബര്‍ ടാക്‌സി വിളിച്ചതിന്റെ പ്രതിഷേധം?

യൂബര്‍ ടാക്‌സി വിളിച്ച സയനോരയ്ക്ക് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ അസഭ്യവര്‍ഷവും ഭീഷണിയും. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

കൊച്ചി: യാത്ര ചെയ്യാന്‍ യൂബര്‍ ടാക്‌സി വിളിച്ച സയനോരയ്ക്ക് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ അസഭ്യവര്‍ഷവും ഭീഷണിയും. ഫേസ് ബുക്ക് ലൈവിലൂടെയാണ് സയനോര ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കണ്ണൂരില്‍ നിന്നും എറണാകുളത്തെത്തിയ സയനോര പനമ്പള്ളി നഗറിലേക്ക് പോകുന്നതിനാണ് യൂബര്‍ ടാക്‌സി വിളിച്ചത്.

ടാക്‌സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടയുകയും ഡ്രൈവര്‍ക്ക് നേരെ അസഭ്യം വിളിക്കുകയും ചെയ്തു. തിരിച്ചു ബഹളം വെച്ചപ്പോഴാണ് തന്നെ അവര്‍ വിട്ടതെന്നും ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പ്രതികരണ ശേഷിയുള്ളതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഗായിക പറയുന്നു. ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുന്നതിന് വേണ്ടിയാണ് താന്‍ ഫേസ് ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നതെന്നും സയനോര.

 ഭീഷണി

ഭീഷണി

കണ്ണൂരില്‍ നിന്നും എറണാകുളത്തെത്തിയ സയനോരയ്ക്ക് പനമ്പിള്ളി നഗറിലേക്കാണ് പോകേണ്ടിയിരുന്നത്. യാത്ര ചെയ്യാനായി ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്തത് പ്രകാരം എത്തിയ യൂബര്‍ ടാക്‌സിയില്‍ കേറുന്നതിനിടയിലാണ് പ്രതിഷേധവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്തെത്തിയത്. ടാക്‌സിയിലേക്ക് കേറാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് നേരെ അസഭ്യവും പറഞ്ഞു.

 പരിഗണന നല്‍കിയില്ല

പരിഗണന നല്‍കിയില്ല

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന തനിക്ക് സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് സയനോര പറഞ്ഞു.

 ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ

ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഫേസ് ബുക്ക് ലൈവിലൂടെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് മുന്നില്‍ പങ്കുവെച്ചതെന്നും ഗായിക പറഞ്ഞു.

 രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

താനൊരു പെണ്ണാണെന്നും രാത്രി യാത്ര ചെയ്യുമ്പോള്‍ ആരെങ്കിലും പറയുന്നത് കേള്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് തിരിച്ച് ബഹളം വെച്ചതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് സയനോര വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+