• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാഗ്രത കൈവിട്ടാല്‍ NDA-0 എന്ന വൈറസ് മ്യൂട്ടേഷന്‍ സംഭവിച്ച് തിരിച്ച് വരാം: ഷഹബാസ് അമന്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിയുടെ കയ്യിലുള്ള ഏക സീറ്റും നഷ്ടമായി. എന്നാല്‍ ജാഗ്രതോയോടെ ഇരുന്നില്ലെങ്കില്‍ എന്‍ഡിഎ വീണ്ടും രംഗപ്രവേശനം ചെയ്തേക്കാമെന്നാണ് ഗായകന്‍ ഷഹബാസ് അമന്‍ വ്യക്തമാക്കുന്നത്. ജനം ഇക്കുറി ഒരു പരീക്ഷണത്തിന് തയ്യാറായില്ല. എന്നാല്‍ എന്‍ഡിഎ 0 എന്ന വൈറസ് മ്യൂട്ടേഷന്‍ സംഭവിച്ച് തിരിച്ച് വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത കൈവിടരുത്. ഓരോ മണ്ഡലത്തില്‍ നോക്കിയാലും കേരള ജനത ഇത്രയധികം സെന്‍സിബിളായി പണ്ടെങ്ങും കണ്ടിട്ടില്ലെന്നും ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

NDA ‘0’

NDA ‘0’

ഒരു പരീക്ഷണത്തിനു ഇക്കുറി ജനം തയ്യാറാകും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു! അത് തന്നെ സംഭവിച്ചു.സന്തോഷം!കേരളത്തില്‍ മാത്രമല്ല, സത്യജിത് റായിയുടെ ഓര്‍മ്മ ദിനത്തില്‍ ബംഗാളില്‍ നിന്ന് വന്ന വാര്‍ത്തയും തക്ക സന്തോഷം തരുന്നുണ്ട്! ഈ NDA ‘0' എന്നത് മ്യൂട്ടേഷന്‍ സംഭവിച്ച് ആപല്‍ക്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണെന്നറിയാമല്ലൊ. ജാഗ്രതയില്‍ തരിമ്പും കുറവ് വരുത്തരുത്!

പേരടുത്ത് പറയുന്നില്ല.

ഈ ചരിത്ര വിജയം

ഈ ചരിത്ര വിജയം

ഓരോ മണ്ഡലത്തിലേക്കും ഒന്ന് കണ്ണോടിച്ച് നോക്കൂ. ചിലതെല്ലാം ആചാരാനുഷ്ഠാനം തന്നെയെങ്കിലും മറ്റു ചിലത് തീര്‍ച്ചയായും അങ്ങനെയല്ല ! ഇത്രക്ക് സെന്‍സിബിളായി കേരള ജനത മറ്റെപ്പോഴെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന് പോലും സംശയമാണു! എത്ര കൃത്യമായ നീക്കങ്ങളായിരുന്നു ഓരോന്നും! ആവേശ്വ്വൊജ്വലമായ ഒരു വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ചരിത്ര വിജയം!

തുടര്‍ഭരണം എന്ന ഒരൊറ്റ ഗോള്‍

തുടര്‍ഭരണം എന്ന ഒരൊറ്റ ഗോള്‍

ലാസ്റ്റ് മിനിറ്റില്‍ തുടര്‍ഭരണം എന്ന ഒരൊറ്റ ഗോള്‍ പ്രതീക്ഷിക്കുക തന്നെ അത്ര എളുപ്പമായിരുന്നില്ല! അപ്പോഴാണു ജനം അഞ്ചും ആറും അടിച്ച് കൂട്ടിയത്! വടകരയിലേതാണു കണ്ണഞ്ചുന്ന ഗോള്‍! പാലക്കാടും പാലയും പൂഞ്ഞാറുമൊക്കെ അതില്‍ പെടും! വേറെയുമുണ്ട് എണ്ണം പറഞ്ഞ ഗോളുകള്‍! ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ എതിര്‍ട്ടീമിന്റെ ആ വട്ടപൂജ്യം കൂടി കണ്ടതോടെ എന്റെ സാറെ! കളി മൊതലായി.

ജനവും സര്‍ക്കാരും

ജനവും സര്‍ക്കാരും

ഇനി ജനവും സര്‍ക്കാരും തമ്മിലുള്ള സൗഹൃദ മല്‍സരമാണു! (ജനം തന്നെയാണു സര്‍ക്കാര്‍ എന്നൊക്കെ പറയാറുണ്ടെങ്കിലും കളിക്കളത്തില്‍ ഇരു ടീമായിട്ട് തന്നെയാണു പൊതുവേ കണ്ടിട്ടുള്ളത്) അത് കൊണ്ട് സംഗതി കയ്യാങ്കളിയിലേക്ക് പോകരുതേ എന്ന ഒറ്റ പ്രാര്‍ത്ഥന മാത്രമാണിപ്പോഴുള്ളത്! കഴിയുന്നതും ‘ഇരുകൂട്ടര്‍ക്കും' നല്ല ഉര്‍മ്മത്തുള്ള കളി പുറത്തെടുക്കാന്‍ കഴിയട്ടെ.

‘കളിനിയമങ്ങള്‍’

‘കളിനിയമങ്ങള്‍’

സ്വാഭാവികമായും കളിയാവേശത്തില്‍ സാധാരണക്കാരുടെ ഗാലറിയില്‍ നിന്ന് ചെറിയൊരു ഒച്ചിം വിളിയും തിക്കും തിരക്കുമൊക്കെയുണ്ടാകും! അപ്പോഴേക്കും കമ്മറ്റി അനാവശ്യമായി പോലീസിനെ വിന്യസിപ്പിച്ച് ഭയം സൃഷ്ടിക്കാതിരിക്കുക! അത് കളിഭംഗിക്ക് വലിയ വിഘാതമുണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ! ‘കളിനിയമങ്ങള്‍' എല്ലാവര്‍ക്കും ഒരുപോലെയാണെന്നോര്‍ക്കുക!

ഊഹങ്ങളും ഭാവനയും

ഊഹങ്ങളും ഭാവനയും

അതോടൊപ്പം വെറും ഊഹങ്ങളും ഭാവനയും മാത്രം വെച്ച് ഗാലറിയിലിരുന്ന് കളി കാണുന്നവരും കമന്ററി പറയുന്നവരുമൊക്കെ അത്യാവശ്യത്തിനു ഗ്രൗണ്ട് സെന്‍സ് കാണിക്കുക! ( ഉദാഹരണം ചതിക്കും എന്നറിയാം! എന്നാലും. പറഞ്ഞൂന്നൊള്ളു.) അപ്പൊ ശരി.

cmsvideo
  Narendra modi and Amit shah's response to kerala election result
  കോവിഡ് സാഹചര്യം

  കോവിഡ് സാഹചര്യം

  NB: സൗഹൃദമല്‍സരം ഇപ്പോഴത്തെ കോവിഡുമായുള്ള മരണമല്‍പ്പിടുത്തത്തിനു ശേഷം മാത്രം! അത് വരെ കമ്മറ്റി സ്വാഭാവികമായും സ്ട്രിക്റ്റായിരിക്കും.നമ്മളും അതനുസരിച്ച് ഇത്തിരി സംയമനത്തോടെയും ശ്രദ്ധയോടെയും നില്‍ക്കുക.വേറെ വഴിയില്ല.Be careful.Be kind.Stay safe.

  എല്ലാവരോടും സ്‌നേഹം...

  സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

  English summary
  singer shahabaz aman about kerala assembly election result 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X