Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി...

ഗാനമേളയ്ക്കിടെ വേദിയിൽ കുഴഞ്ഞുവീണ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

തിരുവനന്തപുരം: ഗാനമേളയിൽ പാട്ട് പാടുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ ഗായകൻ മരിച്ചു. ദിവസങ്ങൾക്ക് മുൻപ് ശാർക്കരയിലെ ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസാണ് ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്.

ഗാനമേളയ്ക്കിടെ വേദിയിൽ കുഴഞ്ഞുവീണ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഷാനവാസിന്റെ ആരോഗ്യനില ചൊവ്വാഴ്ച പുലർച്ചെയോടെ വഷളാകുകയും രാവിലെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

ഗാനമേളകളിൽ...

ഗാനമേളകളിൽ...

കേരളത്തിലെ ഗാനമേള വേദികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവ ഗായകൻ ഷാനവാസ്. ഇമ്പമേറിയ ഗാനങ്ങൾ പാടി ഗാനമേള വേദികളിൽ തരംഗം സൃഷ്ടിച്ചിരുന്ന ഷാനവാസ് അടിപൊളി പാട്ടുകളിലൂടെയാണ് ആസ്വാദക മനസിൽ ഇടംനേടിയത്. ഇതുവരെ സിനിമയിൽ പാടാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള നിരവധി വേദികളിൽ ഷാനവാസ് പാടിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ശാർക്കരയിലെ ഗാനമേളയിൽ പാടുന്നതിനിടെയാണ് ഷാനവാസ് കുഴഞ്ഞുവീണത്. ഗായികയോടൊപ്പം പാട്ട് പാടുന്നതിനിടെ കുഴഞ്ഞുവീണ ഷാനവാസ് വേദിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.

ആശുപത്രിയിലേക്ക്...

ആശുപത്രിയിലേക്ക്...

തകർപ്പൻ പാട്ട് പാടി ഗാനമേള മുന്നേറുന്നതിനിടെയാണ് ഷാനവാസ് വേദിയിൽ കുഴഞ്ഞുവീണത്. കണ്ടുനിന്നവർക്കൊന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. ഇതിനിടെ വേദിയുടെ മുൻവശത്തുണ്ടായിരുന്നവരും സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ഷാനവാസിനെ എഴുന്നേൽപ്പിച്ചെങ്കിലും അദ്ദേഹത്തിന് ബോധമില്ലായിരുന്നു. തുടർന്ന് ഉടൻതന്നെ ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഷാനവാസിനെ കഴിഞ്ഞദിവസം അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. ഷാനവാസ് ഗാനമേള വേദിയിൽ കുഴഞ്ഞു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം ഷാനവാസിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല.

കുടുംബം...

കുടുംബം...

അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ഷാനവാസ് മരണപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നായിരുന്നു ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. യുവ ഗായകന്റെ മരണത്തോടെ ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം അനാഥമായ സ്ഥിതിയാണുള്ളത്. ഷാനവാസിന് ഗാനമേളകളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം മുന്നോട്ടു പോയിരുന്നത്. എന്നാൽ ഷാനവാസിന്റെ അപ്രതീക്ഷിത വിടവാങ്ങൽ കുടുംബത്തിന് വലിയ ആഘാതമാണുണ്ടാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+