ഫറൂഖ് കോളേജിലെ ലിംഗവിവേചനം, മാനേജ്മെന്റിനെതിരെ ഗായിക സിത്താര
തൃശ്ശൂര്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒന്നിച്ചിരിക്കുന്നതിനെതിരെ ഫറൂഖില്‍ പ്രതിഷേധം നടക്കുന്നതിനെതിരെ ഗായിക സിത്താരയും രംഗത്തെത്തി. കോളേജ് പ്രശ്നം വിവാദമായപ്പോള്‍ രാഷ്ട്രീയ നേതാക്കളും സിനിമാപ്രവര്‍ത്തകരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. ഒടുവില്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി ഗായിക സിത്താരയും എത്തി.
ഫറൂഖ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സിത്താര. തന്റെ പഴയകാല കോളേജ് ജീവിതം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്താണ് സിത്താര ഇതിനെതിരെ പ്രതികരിച്ചത്. താന്‍ പഠിക്കുമ്പോള്‍ ഇങ്ങനെയൊരു ലിംഗവിവേചനം ഉണ്ടായിരുന്നില്ലെന്നാണ് സിത്താര പറയുന്നത്. ഇപ്പോള്‍ കോളേജിനെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്ത തന്നെ വേദനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് സിത്താര ഫേസ്ബുക്കില്‍ കുറിച്ചു.

നിരാശപ്പെടുത്തുന്ന വാര്‍ത്ത
ഫറൂഖ് കോളേജ് എന്നും നല്ല ഓര്‍മ്മകളും സന്തോഷങ്ങളും നല്കിയ ക്യാമ്പസാണ്. ഇപ്പോള്‍ കോളേജിനെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്ത തന്നെ വേദനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് സിത്താര ഫേസ്ബുക്കില്‍ കുറിച്ചു.

കളിച്ചും, ആടിയും, പാടിയും ഒരുമിച്ചുമുള്ള നിമിഷങ്ങള്‍
പത്ത് വര്ഷങ്ങള്ക്കുമുന്പുള്ള ഫറൂഖ് കലാലയ നിമിഷങ്ങളെപ്പറ്റിയാണ് സിത്താര പറയുന്നത്. എല്ലാവരും ഒരുമിച്ച് കളിച്ചും, ചിരിച്ചും, ആടിയും, പാടിയും ആഘോഷിച്ചു. ആണ്-പെണ് വ്യത്യാസമില്ലാതെയാണ് അന്നത്തെ കലാലയ നിമിഷങ്ങള്‍ ആഘോഷിച്ചതെന്നും സിത്താര പങ്കുവയ്ക്കുന്നു.

കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നു
ആണും പെണ്ണും തമ്മില്‍ പ്രേമകാമങ്ങളെക്കാള് പ്രധാനപ്പെട്ടത് പലതുമില്ലേയെന്ന് സിത്താര ചോദിക്കുന്നു. ഇത്തരം കാര്യങ്ങളെ വിലകുറച്ച് കാണുമ്പോള്‍ കുട്ടികളുടെ ആത്മവിശ്വാസത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സിത്താര പറയുന്നു.

പ്രണയമാണെങ്കില്‍
പ്രണയിക്കാന്‍ പാടില്ലെന്ന് ആര്‍ക്കും പറയാന്‍ അവകാശമില്ല. ഒരു ബെഞ്ചിലില്‍ ഇരുന്നില്ലെങ്കിലും, രണ്ട് ഭൂഖണ്ഡങ്ങളിലാണെങ്കിലും കമിതാക്കള്‍ പ്രണയിക്കുക തന്നെ ചെയ്യുമെന്നും സിത്താര പറയുന്നു.
|
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍
ഇത്തരം ചെറിയ വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ പ്രശ്നക്കാരാക്കി മാറ്റുമ്പോള്‍ മുതിര്‍ന്നവര്‍ കുട്ടികളെ വഴിതെറ്റിക്കുകയല്ലേയെന്നും സിത്താര ചോദിക്കുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications