കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ നിറം';വെപ്പുമുടിയും മേക്കപ്പും അഴിച്ച് മാറ്റി സിതാരയുടെ മറുപടി

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി;വസ്ത്രത്തിന്റേയും നിറത്തിന്റേയും പേരിലുള്ള സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഗായിക സിതാര കൃഷ്ണകുമാർ. അടുത്തിടെ മകൾക്കും ഭർത്താവിനുമൊപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച ഗായികയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. തുടർന്നാണ് ഇത്തരം കമന്റുകളോട് വീഡിയോയിലൂടെ പ്രതികരിച്ച് ഗായിക എത്തിയത്.റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് ഇട്ടുകൊണ്ടുള്ള രൂപത്തിലാണ് താരം വിഡിയോയുമായി വന്നത്. അതിന് ശേഷം മേക്കപ്പ് തുടച്ചുനീക്കുകയും വെപ്പുമുടി അഴിച്ചു വെക്കുകയും ചെയ്ത ശേഷമായിരുന്നു പ്രതികരണം.

പറയണമെന്ന് തോന്നി

പറയണമെന്ന് തോന്നി

ഒരു ദൈരഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റുതലകെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ,നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!!

സിതാരയുടെ വാക്കുകളിലേക്ക്

സിതാരയുടെ വാക്കുകളിലേക്ക്

ചില പരിപാടികൾക്ക് വേണ്ടി ഒരുങ്ങി ഇറങ്ങുമ്പോ നമ്മൾ ഫോട്ടെയടുക്കും ചിലപ്പോൾ കാഷ്വലായിട്ട് പുറത്തേക്ക് പോകുമ്പോൾ. അതൊക്കെ നമ്മുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഇത് നമ്മൾ ചിലപ്പോൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുകയും ചെയ്യും. ഫേസ്ബുക്കിൽ ഒരുപാട് പേര്‍ ഇടപെടുന്ന സ്ഥാലമാണെങ്കിലും ഇത് നമ്മുടെ വ്യക്തിപരമായ സന്തോഷമാണ്. നമ്മുടെ സുഹൃത്തുക്കളും മറ്റും കാണുക ,അവർ അിപ്രായം പറയുക, അതൊക്കെ നമ്മുടെ സന്തോഷമാണ്.

എന്തൊരു ഐശ്വര്യമാണെന്ന്

എന്തൊരു ഐശ്വര്യമാണെന്ന്

ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, ചില വേഷങ്ങളില്‍ കാണുമ്പോൾ ചിലർ പറയും എന്തൊരു ഐശ്വര്യമാണ്, എന്തൊരു മലയാളിത്തമാണ് എന്നൊക്കെ.മറ്റു ചിലപ്പോള്‍ ഇതെന്താണ് ഇങ്ങനെ ഭംഗിയില്ലാത്ത പോലെയെന്നും. ഞാനിപ്പോ ഒരു ഷൂട്ട് കഴിഞ്ഞ് വന്നിരിക്കുകയാണ്. അപ്പോള്‍ എനിക്ക് തോന്നി ഒരു കാര്യം എല്ലാവരേയും കാണിച്ചു തരണം എന്ന്. (തുടർന്ന് സിതരാ തന്റെ മെയ്ക്കപ്പുകളും ആഭരങ്ങളുമെല്ലാം അഴിച്ചുമാറ്റി).

ഇതാണ് ഞാൻ ഇഷ്ടപ്പെടുന്നത്

ഇതാണ് ഞാൻ ഇഷ്ടപ്പെടുന്നത്

"ഇതാണ് ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ നിറം. ഒരുങ്ങിയിരിക്കുന്ന ഫോട്ടോ ഇട്ടാല്‍ പെട്ടെന്ന് നമ്മള്‍ നല്ല ആളുകളും മലയാളിത്തമുള്ള ആളുകളും ആവും. എന്നാൽ
നമ്മള്‍ എങ്ങനെയാണോ ജനിച്ചത് ഏറ്റവും അടിസ്ഥാനപരമായി എങ്ങനെയാണോ സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നത് അങ്ങനെയൊരു ഫോട്ടോ ഇട്ടാൽ അത് മോശമാവുകയും ചെയ്യും. ഈയടുത്ത് ഒരു ഫോട്ടോ പങ്കുവെച്ചപ്പോൾ ഉണ്ടായ അനുഭവമാണ് ഇപ്പോൾ ഇതൊക്കെ പറയാനുണ്ടായ സാഹചര്യം.

എപ്പോഴാണ് ഒരു മോശം വാക്കായത്?

എപ്പോഴാണ് ഒരു മോശം വാക്കായത്?

"ഒരു ഫോട്ടോ, കുഞ്ഞൊക്കെയായി യാത്ര ചെയ്യുമ്പോൾ നീ നിറത്തിൽ ല കണ്ണൊക്കെ എഴുതി, എനിക്കേറ്റവും ഇഷ്ടമുള്ളൊരു ഫോട്ടോ പങ്കുവെച്ചപ്പോൾ അതിന്റെ താഴെ വന്നൊരു കമന്റ് ഇതെന്താണൊരു വൃത്തികെട്ട കോലം, എന്താണ് ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടല്ലോ എന്നാണ്, ട്രാന്‍സ് ജെന്‍ഡര്‍ എപ്പോഴാണ് ഒരു മോശം വാക്കായത്?. മറ്റൊരു കമന്റ് മോഷണക്കേസില്‍ പോലീസ് പിടിച്ച ബംഗാളി സ്ത്രീയെ പോലെ ഉണ്ടല്ലോയെന്നാണ് ബംഗാളി സ്ത്രീ എന്നത് എപ്പോഴാണ് ഒരു മോശം വാക്കായി മാറിയത്?

ഒരു മോശം സംഗതിയായത്?

ഒരു മോശം സംഗതിയായത്?

റോഡ് സൈഡി ചപ്പാത്തിക്കല്ല് വില്‍ക്കുന്ന നോര്‍ത്ത് ഇന്ത്യക്കാരിയെ പോലെയുണ്ടല്ലോ, അതെപ്പോഴാണ് ഒരു മോശം സംഗതിയായത്?. കണ്ട് കഴിഞ്ഞാലൊരു 50 പൈസ ഇട്ടുതരാന്‍ തോന്നുമല്ലോ ആക്രിപെറുക്കുന്നവരെ പോലെയുണ്ടല്ലോ, ആക്രിപെറുക്കുക ഭിക്ഷാടനം ഇതൊക്കെ എപ്പോഴാണ് മോശം കാര്യമായത്?"

ഭയങ്കരമായി ഗ്ലോറിഫൈ ചെയ്യുന്നു

ഭയങ്കരമായി ഗ്ലോറിഫൈ ചെയ്യുന്നു

"ഇതൊക്കെ മനുഷ്യന്റെ ഒരോ അവസ്ഥകളാണ്. ഏറ്റവും ആര്‍ട്ടിഫിഷ്യലായി ഇരിക്കുന്ന സമയത്ത് അതിനെ ഭയങ്കരമായി ഗ്ലോറിഫൈ ചെയ്യുന്നു. ശരിക്കുംഐശ്വര്യം എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. മേക്കപ്പ് ചെയ്യുന്നത് തെറ്റാണെന്ന് അഭിപ്രായമില്ല. പരിപാടിയുടെ ഭാഗമായി എല്ലാവരും മേയ്ക്കപ്പ് ചെയ്യാറുണ്ട്. നിങ്ങൾ കണ്ടതും അതാണ്. ചില്പപോൾ ആയിരക്കണക്കിന് രൂപയുടെ വിലയുള്ള വസ്ത്രങ്ങൾ പരിപാടിയിൽ ധരിക്കേണ്ടി വന്നിരിക്കാം. എന്നാൽ വ്യക്തിപരമായി തനിക്ക് അത് ഇഷ്ടമല്ല.

വല്ലാത്ത വിരോധാഭാസമായാണ്

വല്ലാത്ത വിരോധാഭാസമായാണ്

സത്യസന്ധമായി നമ്മളെ അവതരിപ്പിക്കുമ്പോൾ അത് മോശമാകുകയുംനമ്മള്‍ പോലും ഇഷ്ടപ്പെടാത്ത, അടിസ്ഥാനമായ ഐഡിന്റിറ്റിയെ മാറ്റിവച്ച് ആളുകള്‍ നമ്മളെ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നതിലേക്ക് ഒതുങ്ങി വരുമ്പോള്‍ അത് ഭയങ്കര നല്ലതാവുകയും ചെയ്യുന്നത് വല്ലാത്ത വിരോധാഭാസമായാണ് തോന്നുന്നത്.ഇത് പറയുന്നത് മനുഷ്യരെ കുറിച്ചാണ്. ബംഗാളി സ്ത്രീയെന്നതും ട്രാന്‍സ്ജെന്‍ഡറെന്നതും ഭിക്ഷയ്ക്ക് പോകുന്നത് എന്നതും ആക്രി പെറുക്കുന്നതും പറ‍്ഞ് നിങ്ങൾ കളിയാക്കാനുപയോഗിക്കുന്ന വാക്കുകളൊക്കെ മനുഷ്യരെ കുറിച്ചാണ്.

വ്യക്തിപരമായ ഇഷ്ടമാണ്

വ്യക്തിപരമായ ഇഷ്ടമാണ്

ഒരു നിമിഷം കൊണ്ട് മാറി പോകാവുന്നതാണ് നമ്മുടെ രൂപം. പതിനായിരക്കണക്കിന് രൂപയുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കുക തന്നെ വേണം. അത് അവർക്ക് സന്തോഷം നൽകുന്നെഹ്കില് അത് ചെയ്യട്ടെ.അത്അവരുടെ വ്യക്തിപരമായ ഇഷ്ടമാണ്. പക്ഷേ നെഗറ്റീവ് പറയുമ്പോൾ
ആര്‍ക്കും നെഗറ്റീവ് ഇഷ്ടമില്ല. നമ്മളൊക്കെ മനുഷ്യരാണല്ലോ. ഇത് എത്രമാത്രം ശരിയാണെന്ന് നിങ്ങൾ ആലോചിച്ച് നോക്കൂ. പേര് ഇല്ലാത്ത ആശളുകൾ പറയുമ്പോ അത് പോട്ടെന്ന് വെയ്ക്കാം. എന്നാൽ അഐഡറ്റന്റി ഉള്ള ആളുകൾ പറയുമ്പോൾ അത് ശരിയാല്ല.
അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അത് പറയുകയും വേണം. പക്ഷേ അത് സ്നേഹത്തോടെയാണ് പറയുകയുംസംവദിക്കുകയും വേമ്ടത്.

ഇതൊക്കെ മനുഷ്യരാണ്

ഇതൊക്കെ മനുഷ്യരാണ്

ഇപ്പോ ഇങ്ങനെയിരിക്കുന്ന ഒരു ഫോട്ടോ ഇട്ടാല്‍ ഇതെന്താ ബംഗാളിയെ പോലെയിരിക്കുന്നത് ഭിക്ഷക്കാരിയെ പോലെയിരിക്കുന്നത് എന്നൊന്നും പറയരുത്. ഇതൊന്നും അശ്ലീല വാക്കുകളല്ല. ഇതൊക്കെ മനുഷ്യരാണ്. ലോകത്ത് പല തരം മനുഷ്യരുണ്ട്. പ്രത്യേകിച്ച് ഈയൊരു കാലത്ത് പരമാവധി പോസറ്റീവ് ആയി ഇരിക്കാൻ നോക്കുന്നതല്ലേ നല്ലത് , ഉള്ള സമയം സന്തോഷമായി,സമാധാനായി നമ്മക്ക് ജീവിക്കാം. അഭിപ്രായവ്യത്യാസങ്ങൾ സ്നേഹത്തോടെപറയുമ്പോൾ പല വിഷയങ്ങളിലും നമ്മിക്ക് കൂടുതൽ വ്യക്തത വരും, താരം പറഞ്ഞു.

സംവരണ പ്രശ്നത്തിൽ സിപിഎമ്മിനുള്ളത് വർഗപരമായ നിലപാട്; വിമർശനത്തിന് മറുപടിയുമായി പി ജയരാജൻസംവരണ പ്രശ്നത്തിൽ സിപിഎമ്മിനുള്ളത് വർഗപരമായ നിലപാട്; വിമർശനത്തിന് മറുപടിയുമായി പി ജയരാജൻ

ജോസിന്റെ കൂറുമാറ്റം എൽഡിഎഫിനെ തുണയ്ക്കില്ല; കോട്ടയത്ത് 'പണിയൊരുക്കി' കോൺഗ്രസ്,പുതിയ സമവാക്യങ്ങളുംജോസിന്റെ കൂറുമാറ്റം എൽഡിഎഫിനെ തുണയ്ക്കില്ല; കോട്ടയത്ത് 'പണിയൊരുക്കി' കോൺഗ്രസ്,പുതിയ സമവാക്യങ്ങളും

കുടിയേറ്റ തൊഴിലാളികളുടെ പലയനം തിരിച്ചടിച്ചു;തൊഴിലാളികളുടെ വോട്ട് തേജസ്വിയുടെ മഹാസഖ്യത്തിന്.. സർവ്വേകുടിയേറ്റ തൊഴിലാളികളുടെ പലയനം തിരിച്ചടിച്ചു;തൊഴിലാളികളുടെ വോട്ട് തേജസ്വിയുടെ മഹാസഖ്യത്തിന്.. സർവ്വേ

English summary
singer sithara krishnakumar's befetting reply on cyber bullying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X