Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആഹാ വാരിവിതറുന്ന വിഷത്തിനും,വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം';മറുപടിയുമായി സിതാര

കൊച്ചി; അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത പിന്നാലെ അഫ്ഗാൻ ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സെലിബ്രിറ്റി താരങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ഗായിക സിത്താര ശ്രീകുമാറിനെതിരെ കടുത്ത വിദ്വേഷ പ്രചരണങ്ങളുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടർ.

എന്നാൽ ഇത്തരം കമന്റുകൾക്ക് ചുട്ട മറുപടിയാണ് ഇപ്പോൾ ഗായിക നൽകിയിരിക്കുന്നത്. അഫ്ഗാന്‍ വിഷയത്തിലും ലക്ഷദ്വീപ് വിഷയത്തിലും നിലപാട് വ്യക്തമാക്കിയ പോസ്റ്റിന് താഴെ വന്ന ചില കമന്റുകള്‍ക്ക് വല്ലാത്ത സാമ്യമുണ്ടെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. അധിക്ഷേപ കമന്റുകൾ പങ്കുവെച്ച് കൊണ്ടായിരുന്നു സിതാരയുടെ വായടപ്പിച്ചുള്ള മറുപടി.

1

അഫ്ഗാൻ വിഷയത്തിൽ ചിലർ താലിബാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തുടർന്ന് കടുത്ത വിമർശനനവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. താലിബാനെ പിന്തുണയ്ക്കുന്നവർക്ക് തന്നെ അൺഫോളോ ചെയ്യാം എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു സിതാര
വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. അതിങ്ങനെയായിരുന്നു-'' ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ unfollow / unfriend ചെയ്ത് പോകണം. അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ്‌ ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ balancing ചെയ്ത് comment ഇട്ടാൽ delete ചെയ്യും, ബ്ലോക്ക്‌ ചെയ്യും''.

2

ഇതിന് താഴെ നിരവധി പേരാണ്സിതാരയ്ക്കെതിരെ വിമർശനം ഉയർത്തിയും താലിബാനെ ന്യായീകരിച്ചും രംഗത്തെത്തിയത്. സിതാരയുടെ പ്രതികരണം ഇങ്ങനെ-ലക്ഷദ്വീപ് വിഷയത്തിലും, അഫ്‌ഘാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ, അതിനു താഴെ ഇതേ പേജിൽ വന്ന രണ്ടു കമെന്റുകൾ ആണ്!! ആഹാ ആ വാരിവിതരുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം!! അക്കാര്യത്തിൽ എന്തൊരു ഒത്തൊരുമ, എന്നായിരുന്നു രണ്ട് കമന്റുകൾ പങ്കുവെച്ച് ഗായിക കുറിച്ചത്.

3

ലക്ഷദ്വിപ് ജനതയ്ക്ക് ഐക്യദാർഡ്യം പങ്കുവെച്ചതിന് അന്ന് ലഭിച്ച ഒരു കമന്റ് ഗായിക പങ്കുവെച്ചത് ഇങ്ങനെയിരുന്നു-''കഴിഞ്ഞ ദിവസം ഒരു മലയാളി പെൺകുട്ടി ഇസ്രായേയിൽ വെച്ച് മരണപ്പെട്ടു. അന്ന് നിന്റെ നാക്കിൽ ആണി ആയിരുന്നോ. ബംഗാളിൽ ഒരു സമൂഹത്തെ മുഴുവൻ കൊന്ന് തള്ളിയപ്പോൾ നിന്റെ വായിൽ പഴമായിരുന്നോ. നിന്നെ പോലെ എന്റർടെയ്ൻമെന്റ് ചെയ്ത് ജീവിക്കുന്നവർക്ക് ലക്ഷദ്വീപ് ആണ് ഇപ്പോൾ കണ്ടുള്ളൂ. പോയി ചാവെടി'.

4

അഫ്ഗാൻ വിഷയത്തിലെ പ്രതികരണത്തിന് ലഭിച്ച കമന്റ് ഇങ്ങനെ-'ഇതിനോട് പൂർണമായും യോജിക്കുന്നു. പക്ഷേ മറ്റൊരു രാജ്യത്തെ കാര്യത്തിൽ ഇത്ര ആശങ്കയുള്ള സെലിബ്രിറ്റികളെ സ്വന്തം രാജ്യത്ത് ഭക്ഷണത്തിന്റെ പേരുൽ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും മസ്ജിദുകളും ചർച്ചുകളും തകരുമ്പോൾ നിൻറെ വായിൽ പഴയമായിരുന്നോ, ഷൂ നക്കി രാജ്യദ്രോഹികളെ ആരാധിക്കുന്ന സെലിബ്രിറ്റികൾ'. പേര് മറച്ച് കൊണ്ടായിരുന്നു സിതരാ ഈ രണ്ട് കമന്റുകളും പങ്കുവെച്ചത്.

5

പേജുകളിൽ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ!! സത്യസന്ധമായി മനസ്സിൽ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം! അതിൽ രാജ്യവും, നിറവും, ജാതിയും,മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സിതാര പറഞ്ഞു.

6

'നിങ്ങൾക് ഇഷമുള്ളത് പറഞ്ഞാൽ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതുപറഞ്ഞാൽ ആ നിമിഷം ശത്രുത!!! ഇതെന്തുപാട്!!കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാൻ എന്നാണിനി നമ്മൾ പഠിക്കുക!!, പോസ്റ്റിൽ സിതാര വ്യക്തമാക്കി.

7

അതേസമയം ഗായികയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.വിദ്വേഷ കമന്റ് പങ്കുവെച്ചവരുടെ പേര് മറക്കേണ്ടതില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. 'പ്രൊഫൈൽ മറക്കേണ്ട ആവശ്യമില്ല.മറക്കുന്നത് കൊണ്ടും മിണ്ടാതിരിക്കുന്നത് കൊണ്ടുമാണ് ഇത്തരം കമന്റുകൾ ആവർത്തിക്കപ്പെടുന്നത്. പിന്നെ കമന്റ് ഇട്ട പ്രൊഫൈൽ ഒറിജിനൽ ആണോ എന്ന് കൂടെ പരിശോധിക്കണം. കാരണം fake ഐഡി കൾ ഉപയോഗിച്ച ഇത്തരം കമന്റുകൾ ഇടാൻ നമ്മുടെ രാജ്യത്ത് ആളുകൾ ഒരുപാടുണ്ട്.ശരിയുടെ ഭാഗത്ത്‌ നിൽക്കുക അതിൽ മതമോ ജാതിയോ നോക്കേണ്ടതില്ല' എന്നായിരുന്നു ഒരാൾ കുറിച്ചത്.

8

'മതം- മതതീവ്രവാദം എന്നത് ഒരിക്കലും മനുഷ്യത്വത്തെ പരിഗണിക്കുന്നേയില്ല.
നിങ്ങളൊരു മാനവിക ബോധംമുന്നോട്ടുവെച്ചാൽ അതവർ സഹിക്കില്ല - അതിൽ മറിച്ചൊരാലോചനയുടെ പക്ഷമില്ല.
തീർച്ചയായും ഇത്തരം കാര്യങ്ങളിൽ
നിലപാടുകൾ ഉച്ചത്തിൽ പറയുക തന്നെയാണ് വേണ്ടത്' മറ്റൊരാൾ താരത്തെ പിന്തുണച്ച് കുറിച്ചു.

9

അതേസമയം നേരത്തേ വിഷയത്തിൽ നിലപാട് പറഞ്ഞ സംവിധായകൻ ജൂഡ് ആൻറണിക്കെതിരേയും ചിലർ വിദ്വേഷ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ''മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും''എന്നായിരുന്നു ജൂഡ് പങ്കുവെച്ച കമന്റ്.

10

നല്ല ഒന്നാന്തരം മുസ്‌ലിം വിരുദ്ധനും ക്രിസ്ത്യൻ തീവ്രവാദിയും സവർണ്ണ ചിന്ത പേറി നടക്കുന്നയാളുമാണ് ജൂഡ് ആന്റണിയെന്നായിരുന്നു ഒരാളുടെ കമന്റ്.വാരിയം കുന്നനെയടക്കമുള്ള സ്വാതന്ത്ര്യ സമര സേനനികളെ കൊന്നു കളഞ്ഞ ക്രിസ്ത്യൻ തീവ്രവാദികളുടെ പിൻ തലമുറക്കാരെ മുസ്‌ലിം സമുദായം അകറ്റി നിർത്താൻ ആഹ്വാനം ചെയ്തിട്ടില്ല. കാബൂളുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ പേര് പറഞ് സമൂഹത്തിൽ വർഗ്ഗീയ വിഷം പടർത്താനാണ് സംവിധായകൻ ശ്രമിക്കുന്നതെന്നും ഇയാൾ കമന്റിൽ കുറിച്ചു. അതേസമയം സംവിധായകന്റെ നിലപാടിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+