'നിരവധി ഫോണ്‍കോളുകൾ വരുന്നു; തെറ്റിദ്ധാരണയുടെ പേരിലാണ് ആ വാർത്ത', കാഴ്ച ലഭിച്ചിട്ടില്ലെന്ന് വൈക്കം വിജയലക്ഷ്മി
വ്യത്യസ്മായ ആലാപന ശൈലിയിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയുടെ പരിമിതികള്‍ക്കുള്ളിലും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയെടുക്കാന്‍ വൈക്കം വിജയലക്ഷ്മിക്ക് സാധിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ചാനലില്‍ പങ്കെടുത്ത പരിപാടിയില്‍ കാഴ്ച ലഭിക്കുന്നതിന് വേണ്ടി നടക്കുന്ന ചികിത്സകളെ കുറിച്ച് പറഞ്ഞിരുന്നു. വിജയലക്ഷ്മിക്ക് ഉടനെ കാഴ്ച ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അച്ഛന് പരിപാടിയില്‍ പറഞ്ഞത്.

കണ്ണിന്റെ ചികിത്സ ഇപ്പോള്‍ യുഎസില്‍ ആണ് നടക്കുന്നതെന്നും അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നതെന്നും അച്ഛന് പറഞ്ഞിരുന്നു. ഞരമ്പിന്റേയും ബ്രയിനിന്റേയും കുവപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ആര്‍ടിഫിഷ്യലായിട്ട് റെറ്റിന ഇസ്രയേലില്‍ കണ്ടുപിടിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുകയാണെന്നും അവിടെയാണ് ബാക്കി ചികിത്സ ചെയ്യുന്നതെന്നും അച്ഛന് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇപ്പോള്‍ ചെറിയ പ്രതീക്ഷ വന്നിട്ടുണ്ടെന്നും അച്ഛന് പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

എന്നാല്‍ ഇപ്പോഴിതാ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയലക്ഷ്മി. തനിക്ക് ഇപ്പോള്‍ കാഴ്ച ലഭിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍്ത്തകള്‍ ആരും വിശ്വസിക്കരുതെന്ന് വിജയലക്ഷ്മി പറയുന്നു. വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തനിക്ക് നിരവധി കോളുകള്‍ വരുന്നുണ്ടെന്നും വിജയലക്ഷ്മി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് വിജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. യൂട്യൂബില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് ധാരാളം പേര് വിളിക്കുന്നുണ്ട്. ആ വാര്‍ത്ത ശരിയല്ല. എനിക്ക് ഇപ്പോള്‍ കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല. ചികിത്സ ഇപ്പോള്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച കിട്ടിയില്ല. അമേരിക്കയില്‍ അടുത്ത വര്‍ഷം പോയി ചികിത്സ നടത്തിയാല്‍ മാത്രമാണ് കാഴ്ച ലഭിക്കൂ.

തെറ്റിദ്ധാരണയുടെ പുറത്തായിരിക്കും കാഴ്ച ലഭിച്ചെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ആ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിന് ശേഷം ഞാന്‍ വിളിച്ച് അറിയിക്കുന്നതാണ് നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രതികരിച്ചതിന് പിന്നാലെയാണ് വിജയലക്ഷ്മി പ്രതികരിച്ച് രംഗത്തെത്തിയത്.

അതേസമയം, വൈക്കം വിജയലക്ഷ്മി പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയത്. ചിലര്‍ പങ്കുവച്ച കമന്റുകള്‍ ഇങ്ങനെ, കേട്ട വാര്‍ത്ത എത്രയും പെട്ടെന്നു തന്നെ സത്യമായിത്തീരട്ടെ... അനുഭവിച്ചുതുടങ്ങിയ വെളിച്ചം നിറമാര്‍ന്നതും ചലിക്കുന്ന പ്രപഞ്ചാത്ഭുതങ്ങളെ കാണാന്‍ കഴിവുള്ളതുമായിത്തീരട്ടെ എന്ന് ഒരാള്‍ കമന്റായി കുറിച്ചു.

എത്രയും പെട്ടെന്ന് കാഴ്ച കിട്ടി ജീവിതം സന്തോഷപ്രദമാകുവാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു. തീര്‍ച്ചയായും പ്രാര്‍ത്ഥിക്കുന്നു. കാഴ്ച കിട്ടി എന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം ആയി. എല്ലായ്പ്പോഴും വിജയിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട് .വളരെ പെട്ടെന്ന് തന്നെ ആ നല്ല വാര്‍ത്ത കേള്‍ക്കാന്‍ കഴിയട്ടേ. ഒരു പാട് പേരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥന ഉണ്ട് അത് ദൈവം കാണാതിരിക്കില്ല :- ദൈവത്തിന്റെ കൈ ഒപ്പ് ആണ് എന്റെ പെങ്ങള് എല്ലാം നല്ലതിനാവട്ടെ. എന്നിങ്ങനെയാണ് ചിലര്‍ കുറിച്ച കമന്റ്.

വളരെ സന്തോഷം തോന്നിയിരുന്നു താങ്കള്‍ ക്ക് കാഴ്ച തിരിച്ചു കിട്ടി എന്ന് അറിഞ്ഞപ്പോള്‍... ഈശ്വരന് ഈ വാര്‍ത്ത ശരിയായി മാറാന്‍ താങ്കള്‍ക്ക് കാഴ്ച ശക്തി തിരികെ തരാന്‍ പ്രാര്‍ത്ഥിക്കുന്നു. ചികിത്സ ഫലപ്രാപ്തിയിലെത്തി വൈക്കം വിജയലക്ഷ്മിക്ക് ലോകം കണ്ട്, ഉറ്റവരേയും - പ്രായപ്പെട്ടവരേയും കണ്ട് സന്തോഷത്തിലാകട്ടെ പ്രാര്‍ത്ഥിക്കുന്നു, ആഗ്രഹിക്കുന്നു. ആ വാര്‍ത്ത കണ്ട് ഞാന്‍ വളരെ സന്തോഷിച്ചു, വരുന്ന കൊല്ലത്തില്‍ അത് സത്യമാകുമല്ലോ വൈക്കാത്തപ്പന്റെ കടാഷം എപ്പോളും ഉണ്ടാകും- എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications