കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലയാള സിനിമയിൽ ഇനി ഞാൻ പാടില്ല, മടുത്തിട്ടാണ് ഈ തീരുമാനം'; വൻ വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

Google Oneindia Malayalam News

കൊച്ചി: സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനായിരുന്നു വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാത പിന്തുടര്‍ന്ന് സംഗീതലോകത്ത് കടന്നുവന്ന വിജയ് തൊട്ടതെല്ലാം പൊന്നാക്കിയ ഗായകനായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ അംഗീകാരങ്ങളും അവസരങ്ങളും വിജയിയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഉപ്പോള്‍ സംഗീത ലോകത്തിന് ഞെട്ടലുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇനി മുതല്‍ മലയാള സിനിമയില്‍ പാടില്ലെന്നാണ് വിജയ് അറിയിച്ചിരിക്കുന്നത്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍...

മില്ലേനിയം സ്റ്റാര്‍സിലൂടെ

മില്ലേനിയം സ്റ്റാര്‍സിലൂടെ

മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചുകൊണ്ടായിരുന്നു വിജയ് പിന്നണി ഗായക ലോകത്തേക്ക് കാലെടുത്തുവച്ചത്. ഈ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് നിരവധി ഗാനങ്ങളാണ് താരത്തെ തേടിയെത്തിയത്.

ആരാധകര്‍ക്ക് നിരാശ

ആരാധകര്‍ക്ക് നിരാശ

തന്റെ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന തീരുമാനമാണ് വിജയ് യേശുദാസ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. വ്യക്തമായ കാരങ്ങള്‍ കൊണ്ടാണ് താരം ഇപ്പോള്‍ ഇങ്ങനെയൊരു നിര്‍മായക തീരുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനത്തിന് പ്രേരിപ്പിച്ച സംഭവങ്ങളും വിജയ് വനിതയുടെ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

അഭിനേതാവ്

അഭിനേതാവ്

ഗായകന്‍ മാത്രമല്ല, അഭിനേതാവ് കൂടിയായി വിജയ് തിളങ്ങിയിരുന്നു. 2010ല്‍ ഇവന്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്. ധനുഷ് നായകനായ മാരി എന്ന ചിത്രത്തില്‍ വില്ലനായ പൊലീസുകാരന്റെ വേഷവും വിജയ് കൈകാര്യം ചെയ്തിരുന്നു. ഏറെ ശ്രദ്ധ നേടിക്കൊടുത്ത വേഷമായിരുന്നു ഇത്. വിജയുടെ മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അര്‍ഹിക്കുന്ന വില കിട്ടുന്നില്ല

അര്‍ഹിക്കുന്ന വില കിട്ടുന്നില്ല

മലയാള സിനിമയിലെ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കൊന്നും അര്‍ഹിക്കുന്ന വിലകിട്ടുന്നില്ല. തമിഴ്, തെലങ്ക് അടങ്ങുന്ന മറ്റ് ഭാഷകളില്‍ ഈ പ്രശ്‌നങ്ങളില്ലെന്ന് താരം പറയുന്നു. ഇവിടെയുള്ള അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം വിജയ് യേശുദാസ് എടുത്തത്. പിതാവിന് സംഗീത ലോകത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങളും വിജയ് വെളിപ്പെടുത്തി.

Recommended Video

cmsvideo
Vijay Yesudas is quitting from Malayalam Music Industry
20 വര്‍ഷത്തെ സംഗീത ജീവിതം

20 വര്‍ഷത്തെ സംഗീത ജീവിതം

മലയാള പിന്നണി ഗായക രംഗത്തെത്തി 20 വര്‍ഷം തികയുമ്പോഴാണ് വിജയ് നിര്‍മായക തീരുമാനം എടുത്ത.് തൊട്ടതെല്ലാം പൊന്നാക്കിയ ഗായകനായിരുന്നു വിജയ്. മലയാളികള്‍ക്ക് മാത്രമല്ല, തമിഴിലും തെലുങ്കിലുമൊക്കെ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള പുരസ്‌കാരവും വിജയ് സ്വന്തമാക്കിയിരുന്നു.

മോദിയല്ല, യോഗിയാണ് ബീഹാറിൽ താരം ! ബിജെപി സ്ഥാനാര്‍ത്ഥികൾക്ക് പ്രിയം യോഗിയോട്, പിന്നിൽ ഒരു കാരണംമോദിയല്ല, യോഗിയാണ് ബീഹാറിൽ താരം ! ബിജെപി സ്ഥാനാര്‍ത്ഥികൾക്ക് പ്രിയം യോഗിയോട്, പിന്നിൽ ഒരു കാരണം

മമ്മൂട്ടിയേയും മോഹൻലാലിനേയും ട്രോളി ഹരീഷ് പേരടി, 'മഹാനടന്മാരാകാനുളള അടിസ്ഥാന യോഗ്യത മഹാ മൗനം'മമ്മൂട്ടിയേയും മോഹൻലാലിനേയും ട്രോളി ഹരീഷ് പേരടി, 'മഹാനടന്മാരാകാനുളള അടിസ്ഥാന യോഗ്യത മഹാ മൗനം'

അയാളാണ് എന്റെ ശത്രു; നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ് പറയുന്നു, ദിലീപിന്റെ വാക്കുകള്‍ വിശ്വാസംഅയാളാണ് എന്റെ ശത്രു; നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ് പറയുന്നു, ദിലീപിന്റെ വാക്കുകള്‍ വിശ്വാസം

35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം

English summary
Singer Vijay Yesudas has said that He should not sing in Malayalam movies from now onwards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X